കോയമ്പത്തൂര്‍: തമിഴ്നാട്ടില്‍ കടുത്ത ജാതിവിവേചനം. അന്നൂര്‍ വില്ലേജ് ഓഫീസറായ വനിതാ ഉദ്യോഗസ്ഥയെ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിനാണ് ജാതി പറഞ്ഞ് അധിക്ഷേപിച്ചതും ഭീഷണിപ്പെടുത്തിയതും. ഗൗണ്ടര്‍ വിഭാഗത്തിലെ ഗോപിനാഥാണ് വില്ലേജ് അസിസ്റ്റന്റ് മുത്തുസ്വാമിയെക്കൊണ്ട് കാലു പിടിപ്പിച്ചത്.
ഇന്നലെയാണ് സംഭവം. കോയമ്പത്തൂര്‍ ജില്ലാ കളക്ടര്‍ വിഷയത്തില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. വീടിന്റെ രേഖകള്‍ ശരിയാക്കാനാണ് ഗോപിനാഥ് വില്ലേജ് ഓഫിസിലെത്തിയത്. മതിയായ രേഖകളില്ലാത്തതിനാല്‍ വില്ലേജ് ഓഫിസര്‍ രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കം ഉടലെടുത്തു.
തര്‍ക്കത്തിനിടെ ഇയാള്‍ വില്ലേജ് ഓഫിസറെ അസഭ്യം പറഞ്ഞു. ഇത് തടയാന്‍ മുത്തുസ്വാമി ശ്രമിച്ചു. പിന്നാലെ ജോലികളയിക്കുമെന്ന് മുത്തുസ്വാമിയെ ഗൗണ്ടര്‍ ഭീഷണിപ്പെടുത്തി. ഇതിന് ശേഷമാണ് മുത്തുസ്വാമിയെ കൊണ്ട് ഗോപിനാഥ് കാലുപിടിപ്പിച്ചത്.
വിഷയത്തില്‍ ഇടപെട്ടതിന് കാല് പിടിച്ച് മാപ്പ് പറഞ്ഞില്ലെങ്കില്‍ തന്റെ മക്കള്‍ മുത്തുസ്വാമിയേയും കുടുംബത്തേയും ജീവിക്കാന്‍ അനുവദിക്കില്ലെന്നും ഭീഷണിപ്പെടുത്തിയപ്പോഴാണ് മുത്തുസ്വാമി കരഞ്ഞ് കാല് പിടിച്ചതും തന്നെ ജീവിക്കാന്‍ അനുവദിക്കണമെന്ന് അപേക്ഷിച്ചതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: