കൊച്ചി : ചരിത്രകാരന്മാരില് പലരും സിപിഎമ്മുകാരോ അല്ലെങ്കില്‍ അവരുടെ ആശ്രിതരോആണ്. കേരള ചരിത്രം പലരില്‍ കൂടിയാണ് വീണ്ടെടുക്കപ്പെട്ടിട്ടുള്ളത്. എന്നാല്‍ ഹിന്ദുത്വ രാഷ്ട്രീയം പരിപൂര്‍ണ്ണമായി അവഗണിക്കപ്പെട്ടെന്ന് രാഷ്ട്രീയ നിരീക്ഷകന് അഡ്വ. എ. ജയശങ്കര്‍. ജന്മഭൂമി ബുക്സ് പുനപ്രസിദ്ധീകരിച്ച മുന്‍ ചീഫ് എഡിറ്റര്‍ നാരായണ്‍ജിയുടെ ദേശീയതയുടെ രാഷ്ട്രീയം കേരളത്തില്‍ എന്ന പുസ്തകത്തിന്റെ പ്രകാശനവേളയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹിന്ദുത്വ രാഷ്ട്രീയം കേരളത്തില്‍ എന്നാണ് ആദ്യം പേര് നല്‍കിയിരുന്നത്. ഹിന്ദുത്വ എന്ന വാക്കിന് അസ്പൃശ്യതയുള്ള കാലഘട്ടത്തിലാണ് ഈ പേര് നല്‍കിയത്. പിന്നീട് നിരവധി പേരുടെ നിര്‍ദ്ദേശ പ്രകാരം പുനപ്രസിദ്ധീകരിച്ചപ്പോള്‍ പുസ്തകത്തിന് ദേശീതയുടെ രാഷ്ട്രീയം എന്ന് പേര് നല്‍കുകയായിരുന്നു.
ഹിന്ദുത്വ രാഷ്ട്രീയത്തെ കുറിച്ച് മറ്റൊരു സ്ഥലത്തും കിട്ടാത്ത അറിവ് ദേശീയ രാഷ്ട്രീയം കേരളത്തില്‍ എന്ന ജന്മഭൂമി മുന്‍ ചീഫ് എഡിറ്റര്‍ നാരായണ്‍ജിയുടെ പുസ്തകത്തിലുണ്ട്. കേരള ഹിന്ദുത്വ രാഷ്ട്രീയത്തെ കുറിച്ച് പ്രതിപാദിക്കുന്ന പുസ്തകങ്ങളില്‍ അപൂര്‍വ്വമായിട്ടുള്ളതാണ് ഇത്. കേരളം ചരിത്രം പലരില്‍ കൂടിയാണ് വീണ്ടെടുക്കുന്നത്. അപ്പോള്‍ പരിപൂര്‍ണ്ണമായി അവഗണിക്കപ്പെട്ട ഒന്നാണ് ഹിന്ദുത്വ രാഷ്ട്രീയം. ഇതുമായി ബന്ധപ്പെട്ട്് രണ്ട് പുസ്തകങ്ങളാണ് ഉള്ളത് ഒന്ന് നാരായണ്ജിയുടേതും, രണ്ടാമത്തേത് രാമന് പിള്ളയുടെ ആത്മകഥയും. രണ്ടും വളരെ അമൂല്യമാണ്. പണ്ടുകാലത്ത് ഒരാള്‍ സംഘ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനാകുന്നത് സംബന്ധിച്ച് രാമന്‍പിള്ളയുടെ പുസ്തകത്തില്‍ പരാമര്‍ശിക്കുന്നുണ്ടെന്നും അഡ്വ. ജയശങ്കര്‍ അറിയിച്ചു.
കേരളത്തിലെ മുസ്ലിം രാഷ്ട്രീയത്തെ കുറിച്ച് വളരെയധികം പഠനങ്ങള്‍ നടന്നിട്ടുണ്ട്. കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളിലും പഠനമാണ്. വിദേശ സര്‍വ്വകലാശാലയില്‍ മുസ്ലിം ലീഗിനെ കുറിച്ച് ഗവേഷണം നടത്തുന്ന ആളുകളുണ്ട്. രാജ്യത്ത് അന്യം നിന്ന മുസ്ലിം ലീഗ് കേരളത്തില്‍ മാത്രം നിലനിന്നതെന്ന് യുഎസ് സര്‍വ്വകലാശാലകള്‍ പഠനവിഷയമാക്കിയിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്ത് മുസ്ലിങ്ങള്‍ വിദ്യാഭ്യാസം, സാമൂഹ്യപരമായും മുന്നേറുകയാണ് ഉണ്ടായത്.
രാഷ്ട്രീയ മായി വിലപേശാനുള്ള ശക്തി അവര്‍ക്ക് ലഭിച്ചത് എങ്ങിനെ ഇത്തരത്തില്‍ വിദേശ സര്‍വ്വകലാശാലകളില്‍ ഗവേഷണങ്ങള്‍ നടക്കുന്നുണ്ട്. അതുപോലെ കേരളത്തിലെ ഹിന്ദുത്വ രാഷ്ട്രീയത്തെ കുറിച്ചും വിദേശ സര്‍വ്വകലാശാലകള്‍ ഭാവിയില്‍ പഠനങ്ങള്‍ നടക്കും. ഹിന്ദുത്വ രാഷ്ട്രീയം എന്ന്് തന്നെയാണ് പുസ്തകത്തിന് അനുയോജ്യമായ പേര്. ദേശീയത എന്ന് പറയുമ്പോള്‍ ചിലപ്പോള്‍ തെറ്റിദ്ധരിക്കാനുള്ള സാധ്യത കൂടിയുണ്ടെന്നും ജയശങ്കര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: