Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കേരളം ഐഎസിന്റെ സ്ലീപ്പിംഗ് സെല്ലെന്ന് ബെഹ്റ പറ‍ഞ്ഞത് ശരി;മലപ്പുറത്തെ അറസ്റ്റിലൂടെ വലയിലായത് രാജ്യമാകെ വേരുകളുള്ള ഐഎസ് സംഘം; സംഘത്തില്‍ യുവതിയും

കര്‍ണ്ണാടകയിലെ മംഗളൂരു, ബെംഗളൂരു, ജമ്മുകശ്മീരിലെ ശ്രീനഗര്‍, ബന്ദിപ്പോര എന്നിവിടങ്ങളിലെല്ലാം വേരുകളുള്ള ഐഎസ് റിക്രൂട്ട്‌മെന്‍റ് സംഘത്തെ വലയിലാക്കാന്‍ എന്‍ ഐഎയെ സഹായിച്ചത് മലപ്പുറത്ത് നിന്നുള്ള അറസ്റ്റ്. കേരളം ഐഎസ് ഉള്‍പ്പെടെയുള്ള ഇസ്ലാമിക തീവ്രവാദ സംഘടനകളുടെ റിക്രൂട്ട്‌മെന്റ് കേന്ദ്രമാണെന്ന മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ സര്‍വ്വീസില്‍ നിന്നും വിരമിക്കുമ്പോള്‍ നടത്തിയ വെളിപ്പെടുത്തല്‍ ശരിവെക്കുന്നതായിരുന്നു രാജ്യത്തെ നാല് കേന്ദ്രങ്ങളില്‍ എന്‍ ഐഎ ഒരേ സമയം നടത്തിയ റെയ്ഡില്‍ നിന്നുള്ള അറസ്റ്റും കണ്ടെത്തലുകളും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2021, 04:41 pm IST
inIndia

ന്യൂദല്‍ഹി: കര്‍ണ്ണാടകയിലെ മംഗളൂരു, ബെംഗളൂരു, ജമ്മുകശ്മീരിലെ ശ്രീനഗര്‍, ബന്ദിപ്പോര എന്നിവിടങ്ങളിലെല്ലാം വേരുകളുള്ള ഐഎസ് റിക്രൂട്ട്‌മെന്‍റ് സംഘത്തെ വലയിലാക്കാന്‍ എന്‍ ഐഎയെ സഹായിച്ചത് മലപ്പുറത്ത് നിന്നുള്ള അറസ്റ്റ്. കേരളം ഐഎസ് ഉള്‍പ്പെടെയുള്ള ഇസ്ലാമിക തീവ്രവാദ സംഘടനകളുടെ റിക്രൂട്ട്‌മെന്റ് കേന്ദ്രമാണെന്ന മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ സര്‍വ്വീസില്‍ നിന്നും വിരമിക്കുമ്പോള്‍ നടത്തിയ വെളിപ്പെടുത്തല്‍ ശരിവെക്കുന്നതായിരുന്നു രാജ്യത്തെ നാല് കേന്ദ്രങ്ങളില്‍ എന്‍ ഐഎ ഒരേ സമയം നടത്തിയ റെയ്ഡില്‍ നിന്നുള്ള അറസ്റ്റും കണ്ടെത്തലുകളും. കേരളത്തില്‍ ഐഎസിന്റെ സ്ലീപ്പര്‍ സെല്ലുകള്‍ ഉണ്ടെന്നും മലയാളി യുവാക്കളുടെ ഭീകരബന്ധം ആശങ്കയുളവാക്കുന്നുവെന്നും ബെഹ്‌റ പറഞ്ഞത് അക്ഷരാര്‍ത്ഥത്തില്‍ ശരിവെക്കുന്നതായിരുന്നു ഈ റെയ്ഡിലെ വിവരങ്ങള്‍.

2021 മാര്‍ച്ചില്‍ മലപ്പുറത്ത് നിന്നും തീവ്രവാദ ബന്ധം ആരോപിച്ച്  എന്‍ ഐഎ അറസ്റ്റ് ചെയ്ത മുഹമ്മദ് അമീന്‍ എന്ന അബു യെദിയയുടെ അറസ്റ്റാണ് ഇന്ത്യയിലാകെ പരന്ന് കിടക്കുന്ന ഈ ഐഎസ് റിക്രൂട്ട്മെന്‍റ് സംഘത്തെ കണ്ടെത്താന്‍ സഹായകരമായത്.  ഇയാള്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് എന്‍ ഐഎ  രാജ്യത്ത് നാലിടത്ത് ഒരേ സമയം റെയ്ഡ് നടത്തിയത്. കര്‍ണ്ണാടകയിലെ മംഗളൂരു, ബെംഗളൂരു, ജമ്മുകശ്മീരിലെ ശ്രീനഗര്‍, ബന്ദിപ്പോര എന്നിവിടങ്ങളിലായിരുന്നു റെയ്ഡ്. ഒരു യുവതി ഉള്‍പ്പെടെ എട്ട് പേരാണ് പിടിയിലായത്.  

ഇതില്‍ ഞെട്ടിപ്പിക്കുന്ന വിവരം മംഗളൂരുവിലെ ഉള്ളാളില്‍ മുന്‍ കോണ്‍ഗ്രസ് എംഎല്‍എ ഇദ്ദിനബ്ബയുടെ പേരക്കുട്ടിയുടെ ഭാര്യയാണ് ഈ യുവതി എന്നതാണ്. അറസ്റ്റ് ചെയ്യപ്പെട്ടവരെല്ലാം നല്ല വിദ്യാഭ്യാസമുള്ളവരാണ്. ആധുനിക മാര്‍ഗ്ഗങ്ങളാണ് ഇവര്‍ തീവ്രവാദപ്രവര്‍ത്തനത്തിന് ഉപയോഗിച്ചിരിക്കുന്നത്. ആശയപ്രചാരണത്തിനും പരസ്പരം ബന്ധപ്പെടുന്നതിനും കൂടുതല്‍ രഹസ്യസ്വഭാവമുള്ള ടെലഗ്രാം ആപാണ് ഉപയോഗിച്ചിരിക്കുന്നത്. റഷ്യയില്‍ വികസിപ്പിച്ചെടുത്ത ഈ ആപാണ് ചൈനയിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെതിരെ സമരം ചെയ്യാന്‍ ഹോങ്കോംഗിലെ വിമതരടക്കം ഉപയോഗിച്ചത്. രഹസ്യസ്വഭാവം നിലനിര്‍ത്താന്‍ ടെലഗ്രാമിന് കൂടുതല്‍ സാധ്യതകളുണ്ട്.  

ഇവര്‍ ധനസമാഹരണം നടത്തിയതും ഇ-പേയ്‌മെന്‍റ് സംവിധാനങ്ങളിലൂടെയാണ്. ഇതിന് ഇവര്‍ ഓണ്‍ലൈന്‍ വഴിയുള്ള ക്രൗഡ് ഫണ്ടിംഗ് രീതി വരെ ഉപയോഗിച്ചിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമും സന്ദേശങ്ങളയക്കാന്‍ ഉപയോഗപ്പെടുത്തിയിരുന്നു. ഇവരുടെ ലാപ്‌ടോപ്, മൊബൈല്‍ ഫോണ്‍ എന്നിവ പിടികൂടി.

മംഗളൂരുവില്‍ ഉള്ളാളില്‍ കോണ്‍ഗ്രസിന്റെ അന്തരിച്ച മുന്‍ എംഎല്‍എ ബി.എം. ഇദ്ദിനബ്ബയുടെ മകന്‍ ബി.എം.ബാഷയുടെ മകന്‍ അമര്‍ അബ്ദുള്‍ റഹ്മാനുള്‍പ്പെടെ നാല് പേര്‍ ആദ്യം അറസ്റ്റിലായി.  ഇവരില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അന്തരിച്ച എംഎല്‍എ ഇദ്ദിനബ്ബയുടെ മറ്റൊരു പേരക്കുട്ടിയുടെ ഭാര്യയായ പെണ്‍കുട്ടിയെയും അറസ്റ്റ് ചെയ്തു.  കര്‍ണ്ണാടകയിലെ കൊടക് ജില്ലയിലെ വിരാജ്‌പേട്ട് സ്വദേശിനിയായ ഈ പെണ്‍കുട്ടി ദന്തല്‍ കോളെജില്‍ പഠിക്കവേ ഇദ്ദിനബ്ബയുടെ പേരക്കുട്ടിയുടെ മകനുമായി പ്രണയത്തിലായിരുന്നു. പിന്നീട് പെണ്‍കുട്ടിയെ ഇസ്ലാമിലേക്ക് മതം മാറ്റിയ ശേഷം വിവാഹം കഴിച്ചു. തുടര്‍ന്ന് ഈ പെണ്‍കുട്ടിയും ഐഎസിന്റെ ശക്തയായ പ്രവര്‍ത്തകയായി.  

ബെംഗളൂരുവില്‍ നടത്തിയ റെയ്ഡില്‍ ശങ്കര്‍ വെങ്കിടേഷ് പെരുമാള്‍ എന്ന ഹിന്ദുപേരില്‍ കഴിഞ്ഞിരുന്ന അലി മുആവിയ എന്നൊരാളെ അറസ്റ്റ് ചെയ്തു. ജമ്മു കശ്മീരില്‍ നടന്ന പരിശോധനയില്‍ ശ്രീനഗര്‍ സ്വദേശി ഉബൈദ് ഹമീദ്, ബന്ദിപ്പോരയില്‍ നടന്ന റെയ്ഡില്‍ മുസമ്മില്‍ ഹസ്സന്‍ ഭട്ട് എന്നയാളെയും അറസ്റ്റ് ചെയ്തു.

ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 120ബി, 121, 121എ, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമത്തിലെ 17,18,188,20,38,40 എന്നീ വകുപ്പുകള്‍ പ്രകാരമായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. കേരളത്തില്‍ നിന്നുള്ള യുവാക്കളെ ഐഎസിലേക്ക് റിക്രൂട്ട് ചെയ്യാന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നു. കാസര്‍കോട്ട് നിന്നും 21 പേരുള്‍പ്പെട്ട ഒരു സംഘത്തെ സിറിയയിലേക്ക് അയച്ചിരുന്നുവെന്നും പറയുന്നു. ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ളവരുടെ തീവ്രവാദപ്രവര്‍ത്തനം ആശങ്കയുളവാക്കുന്നതാണെന്നും കേരളത്തിലെ മുന്‍ ഡിജിപി ലോക്നാഥ് ബെഹ്റ അഭിപ്രായപ്പെട്ടിരുന്നു. ഇപ്പോള്‍ അറസ്റ്റിലായവര്‍ എല്ലാവരും ഉയര്‍ന്ന സ്വാധീനമുള്ള കുടുംബത്തില്‍പ്പെട്ടവരും ഉന്നതവിദ്യാഭ്യാസമുള്ളവരുമാണ്. കേരളത്തിലും കര്‍ണ്ണാടകത്തിലും കശ്മീരിലും ഐഎസ് ആശയങ്ങള്‍ നിശ്ശബ്ദമായി പ്രചരിപ്പിക്കുന്നതില്‍ ഇവര്‍ ഒരളവ് വരെ വിജയിച്ചതായും എന്‍ ഐഎ കണ്ടെത്തി.

Tags: ലോക്നാഥ് ബഹ്റഐഎസ് റിക്രൂട്ടിംഗ് കേന്ദ്രംഐഎസ് സ്ലീപ്പിംഗ് സെല്‍ഐഎസ്ദേശീയ അന്വേഷണ ഏജന്‍സിഎൻ‌ഐ‌എISISmalappuramഇസ്ലാമിക് സ്റ്റേറ്റ്ഇസ്ലാമിക തീവ്രവാദംലോക്നാഥ് ബെഹറ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സമുദായത്തിനൊന്നടങ്കം നാണക്കേടായി ; ജിന്ന് മന്ത്രിച്ചതെന്ന് പറഞ്ഞ് 2500 രൂപയ്‌ക്ക് ഏത്തപ്പഴം വിറ്റ ജിന്ന് മഹ്‌ളറ പൂട്ടിച്ച് മുസ്ലിം യൂത്ത് ലീഗ്

India

അൽ-ഹിന്ദ് ഐസിസ് ഭീകരവാദ കേസിൽ സുപ്രധാന വിധി : പ്രതി സയ്യിദ് ഫാസിയുർ റഹ്മാന് എൻഐഎ കോടതി 7 വർഷം തടവ് ശിക്ഷ വിധിച്ചു

Kerala

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; ഗതാഗത മന്ത്രി സിപി ജോൺ റിപ്പോർട്ട് തേടി

Kerala

വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്ത ഓട്ടോ ഡ്രൈവർ ജീവനൊടുക്കി; ആത്മഹത്യ ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചശേഷം

Kerala

മലപ്പുറത്ത് സഹോദരങ്ങള്‍ ഷോക്കേറ്റ് മരിച്ചു; അപകടം കോഴി ഫാമിലേക്ക് തീറ്റ ഇറക്കുന്നതിനിടെ

പുതിയ വാര്‍ത്തകള്‍

എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ വാഹനം അപകടത്തിൽപ്പെട്ടു ; മൂക്കിന് പരിക്ക് , രക്തസ്രാവം

ഇന്ത്യൻ പാസ്പോർട്ട് യാത്രയുടെ കാര്യത്തിൽ ദുർബലമാണെന്ന് എനിക്ക് തോന്നുന്നിടത്ത് ഞാൻ പറയും ; എന്റെ മതത്തെ ഒന്നിലും വലിച്ചിഴയ്‌ക്കരുതെന്ന് മാഹിൻ

കുതിച്ചുയര്‍ന്ന് സ്വർണ വില :  പവന് 1,160 രൂപയുടെ വര്‍ധന

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

മാഫിയകളും കുറ്റവാളികളും മാധ്യമസ്ഥാപനങ്ങൾ ആരംഭിക്കുന്നത് സമൂഹത്തെ ഉദ്ധരിക്കാനല്ല ; ആന്റോ മാന്യനാകാൻ ശ്രമിച്ച തട്ടിപ്പുകാരൻ

റിപ്പോർട്ടർ ചാനലിൽ നടന്നത് നിയമപരമായ നടപടി; മാധ്യമ അടിയന്തരാവസ്ഥ എന്നത് കള്ള പ്രചരണം: രമേശ് ചെന്നിത്തല

‘ അദ്ദേഹത്തിന്റെ ആദ്യ വിവാഹത്തിൽ മകളുണ്ട് ; കുട്ടികൾ വേണം എന്നതിനോട് എനിക്ക് ഇന്ററസ്റ്റില്ല ‘ ; വരലക്ഷ്മി

മാസപ്പടി കേസ്; നിയമോപദേശം കിട്ടിയില്ല, ലഭിച്ചയുടൻ മുഖ്യമന്ത്രിയുമായി വിഷയം ചർച്ച ചെയ്യും: രമേശ് ചെന്നിത്തല

വിവാഹത്തിന് ഭക്ഷണം എത്തിച്ചുനൽകാം എന്ന് ഏറ്റ് പണം വാങ്ങി ഭക്ഷണം എത്തിക്കാതെ മുങ്ങിയ കാറ്ററിങ് ഉടമ അറസ്റ്റിൽ, നശിപ്പിച്ചത് നിരവധി വിവാഹങ്ങൾ

തൃണമൂൽ കോൺഗ്രസിന്റെ പേരും ചിഹ്നവും മരവിപ്പിച്ചത് പാർട്ടി മോഷണമാണെന്ന് രാഹുൽ ഗാന്ധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.