ന്യൂദല്‍ഹി : കേരളം അടക്കം വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി യുവാക്കളെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്കായി റിക്രൂട്ട് ചെയ്യാന്‍ നീക്കം നടത്തിയിരുന്നതായി ദേശീയ അന്വേഷണ ഏജന്‍സിയുടെ കണ്ടെത്തല്‍. സമൂഹ മാധ്യമങ്ങള്‍ വഴി യുവാക്കളെ ഭീകര പ്രവര്‍ത്തനങ്ങളിലേക്ക് ആകര്‍ഷിക്കാനാണ് ഇവര്‍ ലക്ഷ്യമിട്ടത്. ഐഎസുമായുള്ള ബന്ധത്തിന്റെ പേരില്‍ കഴിഞ്ഞ മാര്‍ച്ചില്‍ അറസ്റ്റിലായ മലയാളി അബു യഹിയ എന്ന മുഹമ്മദ് അമീന് ആണ് സംഘത്തിനു നേതൃത്വം നല്‍കിയിരുന്നത്.
ഐഎസുമായി ബന്ധമുള്ള ദല്‍ഹി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സംഘം കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ഇവര്‍ ടെലഗ്രാം, ഇന്‍സ്റ്റഗ്രാം, ഹൂപ്പ് തുടങ്ങിയ സമൂഹ മാധ്യമങ്ങള്‍ വഴി ഇവര്‍ യുവാക്കളെ റിക്രൂട്ട് ശ്രമം നടത്തുന്നതിയിരുന്നതായാണ് റിപ്പോര്‍ട്ട്. കേരളം കൂടാതെ കര്‍ണ്ണാടക, ജമ്മു കശ്മീര്‍ എന്നിവിടങ്ങളില്‍ നിന്നും ആളുകളെ ഭീകര പ്രവര്‍ത്തനങ്ങളിലേക്ക് ആകര്‍ഷിച്ച് ഐഎസിന്റെ ഇന്ത്യന്‍ ഘടകം രൂപീകരിക്കുകയായിരുന്നു ലക്ഷ്യം.
അറസ്റ്റിലായവരെ നിലവില്‍ ദല്‍ഹിയിലെ എന്‍ഐഎ ആസ്ഥാനത്തെത്തിച്ച് ചോദ്യം ചെയ്തുവരികയാണ്. ഭീകര പ്രവര്‍ത്തനങ്ങളിലേക്ക് റിക്രൂട്ട് ചെയ്യുന്നതിനായി അറസ്റ്റിലായ നാല് പേര് കശ്മീര്‍ കര്‍ണ്ണാടക എന്നിവിടങ്ങളില്‍ കഴിഞ്ഞമാസം സഞ്ചരിച്ചതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. സിറിയ, ഇറാഖ് എന്നിവിടങ്ങളിലെ ഐഎസ് സംഘങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിച്ചിരുന്ന മുഹമ്മദ് അമീന് പിന്നീട് ഇന്ത്യയിലേക്കു മടങ്ങിയതിനുശേഷമാണ് ഇയാള്‍ യുവാക്കളെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്കായി റിക്രൂട്ട് ചെയ്യാന്‍ തുടങ്ങിയത്.
ഇതിനായി കശ്മീര്‍ സന്ദര്‍ശിച്ച അമീന് അവിടെയുള്ള മുഹമ്മദ് വഖാര്‍ ലോണ്‍ എന്നയാള്‍ക്കൊപ്പം ഭീകരപ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് ശേഖരിച്ചു. അമീന് പിടിയിലായതോടെയാണു സംഘത്തിലെ മറ്റുള്ളവരെക്കുറിച്ചുള്ള വിവരങ്ങള്‍ എന്‍ഐഎക്കു ലഭിച്ചത്.
2016 ല്‍ കാസര്‍കോട് തൃക്കരിപ്പൂര്‍ പടന്നയിലെ ഷിയാസും ഭാര്യ അജ്മലയും ഒന്നര വയസ്സുണ്ടായിരുന്ന മകനും അടക്കം 12 പേര് സിറിയയിലെത്തി ഐഎസില്‍ ചേര്‍ന്നതായി കണ്ടെത്തിയിരുന്നു. അജ്മലയുടെ മാതൃ സഹോദരനാണ് ബുധനാഴ്ച മംഗളൂരുവില്‍ നിന്നും പിടിയിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: