കുണ്ടറ: കൊവിഡ് കാലത്ത് സര്‍ക്കാരിന് നിബന്ധനകള്‍ക്ക് വിധേയമായി റോഡില്‍ ഇറക്കാതിരുന്ന ടൂറിസ്റ്റ് ബസ്സുടമകള്‍ക്ക് ഇരുട്ടടിയായിരിക്കുകയാണ് ആര്‍ടിഒയുടെ നോട്ടീസ്. റോഡ് ടാക്‌സ് ഒരാഴ്ചയ്‌ക്കകം അടച്ചില്ലെങ്കില്‍ റിക്കവറി നടത്തുമെന്ന് കാണിച്ച് വാഹന ഉടമകള്‍ക്ക് കൊല്ലം ആര്‍ടിഒ നോട്ടീസ് അയച്ചിരുന്നു.
2021 ഏപ്രില്‍ ഒന്നുമുതല്‍ ജൂണ്‍ 30 വരെയുള്ള മൂന്ന് മാസത്തെ റോഡ് ടാക്‌സ് 36,750 രൂപയും മറ്റു നികുതികളും അടയ്‌ക്കണം എന്നാണ് അറിയിപ്പ്. ഒരാഴ്ചയ്‌ക്കകം ടാക്‌സ് അടച്ചില്ലെങ്കില്‍ നടപടിയുണ്ടാകുമെന്നാണ് നോട്ടിസിലുള്ളത്.
ആഗസ്റ്റ് 30നകം ടാക്‌സ് അടച്ചാല്‍ മതി എന്ന് സര്‍ക്കാര്‍ ഉത്തരവ് ഉണ്ടായിരുന്നു. കൊവിഡ് കാലത്തെ റോഡ് ടാക്‌സ് ഇളവ് ചെയ്ത് കിട്ടാന്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് ആവശ്യപ്പെട്ട് കേരളത്തിലെ 140 എംഎല്‍എമാര്‍ക്കും കോണ്‍ട്രാക്ട് കാര്യേജ് ബസ് ഓണേഴ്‌സ് അസോസിയേഷന്‍ നിവേദനം നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: