തിരുവനന്തപുരം: ഗുസ്തി താരം രവികുമാര്‍ ദഹിയക്ക് അനുമോദനം അറിയിച്ച് സിപിഎം പിബി അംഗം എം.എ.ബേബിയുടെ ഫേസബുക്ക് പോസ്റ്റില്‍ അബദ്ധം കണ്ടെത്തി തിരുത്തി സംവാദകന് ശ്രീജിത് പണിക്കര്‍. 57 കിലോ ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ കസഖ് താരം സനായേവിനെ സെമി ഫൈനലില്‍ തോല്‍പ്പിച്ചു ഫൈനലില്‍ കടന്നതോടു കൂടി ഒളിമ്പിക്സ് ഗുസ്തിയില്‍ ഇന്ത്യയ്ക്ക് വേണ്ടി മെഡല്‍ നേടുന്ന അഞ്ചാം താരമായി മാറി. ടോക്കിയോ ഒളിമ്പിക്സില്‍ ഏതെങ്കിലും ഒരിനത്തില്‍ ഫൈനലില്‍ എത്തുന്ന ഇന്ത്യയുടെ ആദ്യ താരമാണ് രവികുമാര്‍ ദഹിയ എന്നായിരുന്നു ബേബിയുടെ പോസ്റ്റില്‍ പറയുന്നത്.
പോസ്റ്റിന്റെ പൂര്‍ണരൂപം-
ഗുസ്തിതാരം രവികുമാര്‍ ദഹിയ ഇന്ത്യയ്ക്ക് വെള്ളിമെഡല്‍ ഉറപ്പാക്കി ; സ്വര്‍ണ്ണത്തിനായുള്ള മല്‍സരത്തിന്റെ തയ്യാറെടുപ്പില്‍! അനുമോദനങ്ങള്‍. 57 കിലോ ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ കസഖ് താരം സനായേവിനെ സെമി ഫൈനലില്‍ തോല്‍പ്പിച്ചു ഫൈനലില്‍ കടന്നതോടു കൂടി ഒളിമ്പിക്സ് ഗുസ്തിയില്‍ ഇന്ത്യയ്ക്ക് വേണ്ടി മെഡല്‍ നേടുന്ന അഞ്ചാം താരമായി മാറി.
ടോക്കിയോ ഒളിമ്പിക്സില്‍ ഏതെങ്കിലും ഒരിനത്തില്‍ ഫൈനലില്‍ എത്തുന്ന ഇന്ത്യയുടെ ആദ്യ താരമാണ് രവികുമാര്‍ ദഹിയ. ഹരിയാനയിലെ കര്‍ഷക കുടുംബത്തില്‍ നിന്നാണ് ഈ യുവാവ് കായിക ലോകത്തിന്റെ നെറുകയില്‍ എത്തിയിരിക്കുന്നത്. ഹരിയാനയിലെയും വടക്കേ ഇന്ത്യയിലെയും കൃഷിക്കാര്‍ സ്വന്തം ജീവിത സുരക്ഷയ്ക്ക് വേണ്ടി ഡല്‍ഹിയില്‍ സമരം തുടരുകയാണ് എന്നതും നാം ഇത്തരുണത്തില്‍ ഓര്‍ക്കുന്നത് നന്ന്. ഫൈനല്‍ മത്സരത്തില്‍ എതിരാളിയെ കീഴടക്കി സ്വര്‍ണമെഡല്‍ നേടാന്‍ അദ്ദേഹത്തിന് കഴിയട്ടെ എന്നാശംസിക്കുന്നു.എന്നാല്‍, രവികുമാര്‍ മാത്രമല്ല, ടോക്കിയോ ഒളിംപിക്സ് ഫൈനലില്‍ കയറിയതെന്നും മറ്റുള്ളവരുടെ പേരുകള്‍ ഉള്‍പ്പെടുത്തി ശ്രീജിത് കമന്റ് ചെയ്യുകയായിരുന്നു. ശ്രീജിത്തിന്റെ കമന്റിന്റെ പൂര്‍ണരൂപം-
ടോക്യോയില്‍ ഏതെങ്കിലുംഇനത്തില് ഫൈനലില്‍ എത്തുന്ന ആദ്യ ഇന്ത്യക്കാരനല്ല രവി. വനിതാ ഡിസ്കസ് ഫൈനലില്‍ കമല്‍പ്രീത് കൗര്‍ എത്തിയിരുന്നു. 10 മീറ്റര്‍ എയര്‍ റൈഫിളില്‍ സൗരഭ് ചൗധരി ഫൈനലില്‍ എത്തിയിരുന്നു. അശ്വാഭ്യാസം ജംപിങ് ഫൈനലില്‍ ഫൗവാദ് മിര്‍സ ഫൈനലില്‍ എത്തിയിരുന്നു. ഇതും ഇത്തരുണത്തില്‍ ഓര്‍ക്കുന്നത് നല്ലതാണ്.
ഇതോടെ, സിപിഎം നേതാവിന്റെ പോസ്റ്റില്‍ അടിസ്ഥാനപരമായി തെറ്റുണ്ടെന്ന് ചൂണ്ടിക്കാട്ടി നിരവധി പേര് കമന്റുമായി എത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: