Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Hockey

പുരുഷ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് വെങ്കലം; മലയാളി ഗോളി പി.ആര്‍. ശ്രീജേഷിന്റെ സേവുകള്‍ ടീമിന് നിര്‍ണ്ണായകമായി

അവസാന ക്വാര്‍ട്ടറില്‍ തുടക്കത്തിലെ ഗോള്‍ മടക്കി ജര്‍മനി ഒരുവേള ഇന്ത്യയെ പ്രതിരോധത്തിലാക്കി. എന്നാല്‍ ശ്രീജേഷ് കീഴടങ്ങാന്‍ കൂട്ടാക്കാതിരുന്നതോടെ ഇന്ത്യ കാത്തിരുന്ന ജയം സ്വന്തമാക്കുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2021, 09:35 am IST
inHockey

ടോക്യോ : ഒളിമ്പിക്സ് പുരുഷ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് വെങ്കലം. ജര്‍മ്മനിക്കെതിരായ മത്സരത്തില്‍ നാലിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ഇന്ത്യയുടെ വിജയം. 1980ന് ശേഷം ഇതാദ്യമായാണ് ഹോക്കിയില്‍ ഇന്ത്യ ഒളിമ്പിക് മെഡല്‍ നേടുന്നത്. മലയാളി ഗോളി പി.ആര്‍. ശ്രീജേഷിന്റെ സേവുകളാണ് ഇന്ത്യന്‍ ടീമിന്റെ ജയത്തില്‍ നിര്‍ണ്ണായകമായത്.  

ആദ്യ ക്വാര്‍ട്ടറില്‍ തിമൂറിലൂടെ ജര്‍മ്മനി ലീഡെടുത്തിരുന്നു. എന്നാല്‍ രണ്ടാം ക്വാര്‍ട്ടറിന്റെ തുടക്കത്തില്‍ സിമ്രന്‍ജീത് ഇന്ത്യയെ ഒപ്പമെത്തിച്ചു. വൈകാതെ വില്ലെന്‍ ജര്‍മ്മനിക്ക് വീണ്ടും മുന്‍തൂക്കം നല്‍കി. പിന്നാലെ ഫര്‍ക്കിലൂടെ ജര്‍മനി 3-1ന്റെ വ്യക്തമായ ആധിപത്യം നേടുകയും ചെയ്തു. എന്നാല്‍ ഇതിന് ശേഷം ഇരട്ട ഗോളുമായി തിരിച്ചെത്തുന്ന ഇന്ത്യയെയാണ് ടോക്കിയോയില്‍ കണ്ടത്.  

റീബൗണ്ടില്‍ നിന്ന് ഹര്‍ദിക് മത്സരത്തില്‍ ഇന്ത്യയുടെ രണ്ടാം ഗോള്‍ നേടിയപ്പോള്‍ ഹര്‍മ്മന്‍പ്രീതാണ് മൂന്നാം ഗോളുമായി ഇന്ത്യയെ ഒപ്പമെത്തിച്ചു. ഇതോടെ സ്‌കോര്‍ 3-3. ടൂര്‍ണമെന്റില്‍ ഹര്‍മന്‍പ്രീതിന്റെ ആറാം ഗോള്‍ കൂടിയാണിത്. മൂന്നാം ക്വാര്‍ട്ടറിലും ഇന്ത്യ അതിശക്തമായ തിരിച്ചുവരവ് തുടര്‍ന്നതോടെ ഗോള്‍മഴയായി. രൂപീന്ദറും സിമ്രന്‍ജിതും ലക്ഷ്യം കണ്ടപ്പോള്‍ ഇന്ത്യ 5-3ന്റെ ലീഡ് കയ്യടക്കി.  

അവസാന ക്വാര്‍ട്ടറില്‍ തുടക്കത്തിലെ ഗോള്‍ മടക്കി ജര്‍മനി ഒരുവേള ഇന്ത്യയെ പ്രതിരോധത്തിലാക്കി. എന്നാല്‍ ശ്രീജേഷ് കീഴടങ്ങാന്‍ കൂട്ടാക്കാതിരുന്നതോടെ ഇന്ത്യ കാത്തിരുന്ന ജയം സ്വന്തമാക്കുകയായിരുന്നു. അവസാന സെക്കന്‍ഡില്‍ അപകടം മണത്ത പെനാല്‍റ്റി കോര്‍ണര്‍ ശ്രീജേഷ് തടുത്തതോടെ ഇന്ത്യ ലോക ഹോക്കിയില്‍ ഐതിഹാസിക തിരിച്ചുവരവ് അടയാളപ്പെടുത്തി.  

ഒളിമ്പിക്സ് ഹോക്കിയില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ ഇന്ത്യന്‍ ടീമിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. വിജയം ചരിത്രപരമാണെന്ന് അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.  

ഓരോ ഇന്ത്യക്കാരന്റെയും ഓര്‍മ്മയില്‍ കൊത്തിവയ്‌ക്കേണ്ട ദിനമാണ് ഇന്ന്. രാജ്യത്തിന് വെങ്കല മെഡല്‍ സമ്മാനിച്ച ഇന്ത്യന്‍ ടീമിന് അഭിനന്ദനങ്ങള്‍. ഉജ്ജ്വല വിജയത്തിലൂടെ മുഴുവന്‍ ഇന്ത്യക്കാരുടെയും, പ്രത്യേകിച്ച് യുവാക്കളുടെ ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിച്ചു. ഹോക്കി ടീമിനെ ഓര്‍ത്ത് ഈ രാജ്യം അഭിമാനിക്കുന്നതായും മോദി ട്വിറ്ററിലൂടെ അറിയിച്ചു.  

Tags: ഹോക്കിഒളിമ്പിക്സ്ടോക്യോ ഒളിമ്പിക്‌സ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

2008ലെ ബെയ്ജിംഗ് ഒളിമ്പിക്സില്‍ രാഹുലും സോണിയയും ഇന്ത്യന്‍ കായികതാരങ്ങള്‍ക്ക് പകരം കണ്ടത് ചൈനീസ് നേതാക്കളെയെന്ന് രാജ്യവര്‍ധന്‍ റാത്തോഡ്

പാകിസ്ഥാനെതിരെ ഗോള്‍ നേടിയ ഹര്‍മന്‍പ്രീത് സിങ് അമിത് രോഹിതാസിനൊപ്പം ആഹ്ലാദം പങ്കിടുന്നു
Hockey

ഏഷ്യാ കപ്പ് ഹോക്കി: പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ

Kerala

ത്രിരാഷ്‌ട്ര ഹോക്കി; ഇന്ത്യന്‍ വനിതാ ടീം സ്പെയിനിനെ നേരിടും

Athletics

അവിനാശ് സാബ്ലെ പാരിസ് ഒളിംപിക്‌സിന്

India

2023ലെ ഹീറോ ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി അനാവരണം ചെയ്ത് കേന്ദ്ര കായികമന്ത്രി; ഇന്ത്യയുടെ പ്രകടനത്തില്‍ പ്രതീക്ഷയുണ്ടെന്ന് അനുരാഗ് താക്കൂര്‍

പുതിയ വാര്‍ത്തകള്‍

നമാമി രാമം 29: സാദരം സദാകാലം

‘എക്കാലത്തെയും ശക്തവും സുസ്ഥിരവുമായ ബന്ധം’ -ഭാരതത്തിന് 80-ാമത് സ്വാതന്ത്ര്യദിനാശംസകൾ നേർന്ന് അമേരിക്കയും റഷ്യയും

കർമ്മരംഗത്തെ പുതിയ ഉത്തരവാദിത്തങ്ങളും സാമ്പത്തിക തിളക്കവും: സമ്പൂർണ്ണ രാശിഫലം (15 ഓഗസ്റ്റ് 2026)

Lord Shiva

ശിവന്റെ പ്രധാന ചിഹ്നങ്ങൾ സൂചിപ്പിക്കുന്നതെന്താണെന്ന് നോക്കാം

ഇന്ന് 80-ാം സ്വാതന്ത്ര്യദിനം:ചെങ്കോട്ടയിൽ ത്രിവർണ പതാക ഉയർത്തി പ്രധാനമന്ത്രി; സ്വാതന്ത്ര്യ സമര സേനാനികളെ സ്‌മരിച്ച് ആശംസ

കേരളത്തിന് വന്ദേഭാരത് സ്ലീപ്പര്‍; എലിവേറ്റഡ് ഹൈവേ, അടിപ്പാതകള്‍ക്കും അംഗീകാരം

ഇന്ന് എണ്‍പതാമത് സ്വാതന്ത്ര്യ ദിനം; ആലപിക്കാം….. വന്ദേ മാതരം പൂര്‍ണരൂപം

കലൂര്‍ സ്റ്റേഡിയം: റഷ്യന്‍ കമ്പനിയെ സ്‌പോണ്‍സര്‍ വഞ്ചിച്ചതായി പരാതി; ഇ ഡി അന്വേഷണം ആരംഭിച്ചു

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം

കാലടി സര്‍വകലാശാല: പ്രതീകാത്മക സംസ്‌കാരം നടത്തിയവര്‍ വിസിയെ ലക്ഷ്യമിട്ടിരുന്നു

തിരുപ്പൂര്‍ കുമാരന്‍

സ്വതന്ത്ര ഭാരതത്തിന്റെ ദീപശിഖാവാഹകര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.