Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment
New Release

ചൂഷണവും അടിച്ചമര്‍ത്തലും; പണിയ ജീവിതത്തിന്റെ ദുരിതകഥയുമായി ‘കെഞ്ചിര’; ചിത്രം ആഗസ്ത് 17ന് ഒടിടിയില്‍ റിലീസ് ചെയ്യും

സ്വത്വസമ്പന്നമായ ഗോത്രസംസ്‌കാരത്തെ നരകജീവിതത്തിന്റെ മരുപ്പറമ്പുകളിലേക്ക് എങ്ങനെയാണ് ആട്ടിപ്പായിച്ചതെന്ന് കെഞ്ചിര ദൃശ്യവത്കരിക്കുന്നു. 2020ല്‍ ഇന്ത്യന്‍ പനോരമയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഈ ചിത്രം മികച്ച ഭാഷാ ചിത്രത്തിനുള്ള പുരസ്‌കാരവും മൂന്ന് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും നേടി. സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ കെഞ്ചിര മികച്ച രണ്ടാമത്തെ ചിത്രമായിരുന്നു.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Aug 4, 2021, 03:04 pm IST
inNew Release

കോഴിക്കോട്: ‘കെഞ്ചിര’യിലൂടെ പണിയ ഭാഷയില്‍ അവര്‍ പറഞ്ഞുവയ്‌ക്കുന്നത് ചൂഷണത്തിന്റെയും അടിച്ചമര്‍ത്തലിന്റെയും കഥയാണ്. വയനാട്ടിലെ പണിയ സമൂഹം നേരിടുന്ന അവഗണനയുടെ കഥയാണ് ഈ സിനിമയിലൂടെ സംവിധായകന്‍ മനോജ് കാന അവതരിപ്പിക്കുന്നത്. ചിത്രം ആഗസ്ത് 17ന് ഒടിടിയില്‍ റിലീസ് ചെയ്യും.  

സ്വത്വസമ്പന്നമായ ഗോത്രസംസ്‌കാരത്തെ നരകജീവിതത്തിന്റെ മരുപ്പറമ്പുകളിലേക്ക് എങ്ങനെയാണ് ആട്ടിപ്പായിച്ചതെന്ന് കെഞ്ചിര ദൃശ്യവത്കരിക്കുന്നു. 2020ല്‍ ഇന്ത്യന്‍ പനോരമയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഈ ചിത്രം മികച്ച ഭാഷാ ചിത്രത്തിനുള്ള പുരസ്‌കാരവും മൂന്ന് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും നേടി. സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ കെഞ്ചിര മികച്ച രണ്ടാമത്തെ ചിത്രമായിരുന്നു.

സിനിമയിലോ ജീവിതത്തിന്റെ മുഖ്യധാരയിലോ മുഖം കാണിക്കാന്‍ കഴിയാത്ത പണിയ ഗോത്രജനതയാണ് ഇതില്‍ സ്വന്തം ജീവിതം അവതരിപ്പിക്കുന്നത്. വിനുഷ രവിയാണ് മുഖ്യകഥാപാത്രം. അഭിനയരംഗത്ത് വിനുഷയുടെ ആദ്യപ്രവേശമായിരുന്നു കെഞ്ചിര. ‘ക്യാമറയ്‌ക്ക് മുമ്പില്‍ നില്‍ക്കുമ്പോള്‍ പേടിയായിരുന്നു. അഭിനയിക്കാന്‍ കഴിയുമോ എന്ന പേടി. എന്നാല്‍ തങ്ങളുടെ ജീവിതകഥയാണ് അവതരിപ്പിക്കുന്നതെന്ന് അറിഞ്ഞപ്പോള്‍ ആശങ്കമാറി. സിനിമ കണ്ടപ്പോള്‍ ആത്മവിശ്വാസമാണുള്ളത്’, വിനുഷ പറഞ്ഞു.

ഇപ്പോള്‍ കണിയാമ്പറ്റ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ്ടു പൂര്‍ത്തിയാക്കിയ വിനുഷ ദ്വാരക പത്തില്‍കുന്ന് കോളനിയിലാണ് താമസിക്കുന്നത്. ബിന്ദുവിന്റെയും രവിയുടെയും മകള്‍. അച്ഛനും അമ്മയും കുടുംബക്കാരും കോളനിയിലുള്ള 90 ശതമാനം ആളുകളും സിനിമയുടെ ഭാഗമായി. അവര്‍ അഭിനയിക്കുകയായിരുന്നില്ല വയനാട്ടിലെ ചൂഷണം ചെയ്യപ്പെടുന്ന ഗോത്രസമൂഹത്തിന്റെ യഥാര്‍ഥ ജീവിതം ദൃശ്യവത്കരിക്കുകയായിരുന്നുവെന്ന് സംവിധായകന്‍ മനോജ് കാന പറഞ്ഞു.  

വനവാസി സമൂഹം നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് നേരെയുള്ള സമരംകൂടിയാണ് തന്റെ സിനിമയെന്ന് അദ്ദേഹം പറഞ്ഞു. ഗോത്രസമൂഹങ്ങളില്‍ പണിയസമൂഹം ഇന്നും ഏറെ പിന്നിലാണ്. തങ്ങള്‍ക്കുള്ള സംവരണം പോലും അവകാശപ്പെട്ടതാണന്ന് അറിയാത്ത ജനതയാണവര്‍. കൃഷി ചെയ്യാന്‍ ഒരു തുണ്ട് ഭൂമിപോലും ഇല്ലാത്തവര്‍. കര്‍ഷക തൊഴിലാളികളായതുകൊണ്ട് തങ്ങളിന്ന് അടിമകളാണെന്ന ധാരണയിലാണ് അവര്‍ ജീവിക്കുന്നത് അദ്ദേഹം പറഞ്ഞു.

വിനുഷ രവിയെ കൂടാതെ കെ.വി. ചന്ദ്രന്‍, മോഹിനി, ജോയ് മാത്യു, സനൂജ് കൃഷ്ണന്‍, കരുണന്‍ മൂപ്പന്‍, വിനു കുഴിഞ്ഞങ്ങാട് എന്നിവരാണ് ഇതിലെ അഭിനേതാക്കള്‍. ആഗസ്ത് അഞ്ചിന് റസൂല്‍ പൂക്കുട്ടി സിനിമയുടെ ട്രെയ്‌ലര്‍ തന്റെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ പ്രകാശനം ചെയ്യും. സ്വന്തം മണ്ണില്‍ നിന്ന് പറിച്ചെറിയപ്പെട്ട ഒരു ജനതയുടെ സിനിമാവിഷ്‌കാരം 100 രൂപ സ്‌ക്രീനിങ് ഫീ നല്‍കി കാണണമെന്നാണ് അഭ്യര്‍ത്ഥനയെന്ന് മനോജ് കാന പറഞ്ഞു. നേര് ഫിലിംസും മങ്ങാട്ട് ഫൗണ്ടേഷനുമാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സർക്കാരിന്റെ നയപരമായ ഒരു തീരുമാനങ്ങളിലും കൂടിയാലോചന ഇല്ല; ഒറ്റയ്‌ക്ക് കാര്യങ്ങൾ തീരുമാനിക്കുന്നു, സതീശനെതിരെ കോൺഗ്രസിനുളളിൽ പടയൊരുക്കം

Gulf

ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ തുടർ ചികിത്സയ്‌ക്കായി അബുദാബിയിലേക്ക് മാറ്റി; . യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി അദ്ദേഹത്തെ സന്ദര്‍ശിച്ചു

Kerala

അഞ്ചാലുംമൂട്ടില്‍ കോണ്‍ഗ്രസ് ഓഫിസ് അടിച്ചു തകര്‍ത്തു

India

വനിതാ അമ്പെയ്‌ത്തില്‍ ഇന്ത്യയ്‌ക്ക് സ്വര്‍ണം

India

ഫ്‌ളൈദുബായ് സഹപൈലറ്റിന് ഇറാനുമായി ബന്ധമുണ്ടെന്ന് ട്രംപ്, സംഭവത്തെ അപലപിക്കാതെ ഒമാൻ

പുതിയ വാര്‍ത്തകള്‍

അഹിംസയുടെയും ഓർമ്മപ്പെടുത്തലായി ഇന്ന് 157-ാം ഗാന്ധിജയന്തി

കാര്യവിജയം, ആരോഗ്യം, ആത്മവിശ്വാസം, പരീക്ഷാവിജയം, അംഗീകാരം; 2026 ഒക്ടോബർ 02, വെള്ളിയാഴ്ച

അന്താരാഷ്‌ട്ര ഗീതാ സെമിനാര്‍: ആലോചനാ യോഗം ഇന്ന്

വേമ്പനാട് കായലില്‍ കറുത്ത പുനരുജ്ജീവനം ലക്ഷ്യമിട്ട് സിഎംഎഫ്ആര്‍ഐ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായ വിളവെടുപ്പ് ഡയറക്ടര്‍ ഡോ. ഗ്രിന്‍സണ്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു

വേമ്പനാട് കായലില്‍ കറുത്ത കക്കയ്‌ക്ക് പുതുജീവന്‍; വിത്ത് വിതച്ചതിന്റെ എട്ട് മടങ്ങോളം ഉത്പാദനം

പിഞ്ചുകുട്ടികളെ കൊലപ്പെടുത്തിയ സംഭവം: അമ്മയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും

മാരക വിഷസൂചിയെയും അതിജീവിച്ച് ക്രിസ്റ്റ! വധശിക്ഷ നടപ്പാക്കാനായില്ല, ആശുപത്രിയിലേക്ക് മാറ്റി

ശാരീരിക വ്യായാമങ്ങൾ അമിതമായാൽ ദോഷമോ? വിദഗ്ധര്‍ പറയുന്നത് …

അക്രമത്തിനു തീ പകരാന്‍: പന്തം കൊളുത്തി പ്രകടനത്തിന് മന്ത്രി ഒ.ജെ. ജനീഷും ഷാഫി പറമ്പില്‍ എംപിയും നേതൃത്വം നല്കുന്നു

തലസ്ഥാനത്തെ അക്രമത്തിന് നേതൃത്വമേകിയത് മന്ത്രി ജനീഷ്

പഹല്‍ഗാം: പ്രതികാരം തുടരുകതന്നെ ചെയ്യും

ശക്തിസ്വരൂപിണിയായ ഭദ്രയും ഐശ്വര്യപ്രദായനിയായ മഹാലക്ഷ്മിയും വിദ്യാസ്വരൂപിണിയായ സരസ്വതിയും സമാന ഭാവത്തിലുള്ള ദേവിക്ഷേത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.