Categories: Social Trend

ആ ഭാഗ്യവാന്‍ നടന്‍ ഹരിശ്രീ അശോകന്റെ മരുമകനാണ്; അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 30 കോടി രൂപ ലഭിച്ചത് സനൂപും സംഘവും എടുത്ത ടിക്കറ്റിന്

സനൂപിന്റെ പേരില്‍ ഇദ്ദേഹവും ലുലുവിലെ മറ്റു 19 ജീവനക്കാരും ചേര്‍ന്നെടുത്ത ലോട്ടറി ടിക്കറ്റിനാണു സമ്മാനം

Published by

അബുദാബി: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 30 കോടി രൂപ ലഭിച്ച മലയാളി  ഭാഗ്യവാനെ കണ്ടെത്തി.  ദോഹയില്‍ ലുലു ഗ്രൂപ്പിന്റെ ജീവനക്കാരന്‍ സനൂപ് സനില്‍ ആണ് 30 കോടിയിലേറെ രൂപ(15 ദശലക്ഷം ദിര്‍ഹം) ഇന്നലെ(ചൊവ്വ) നടന്ന ബിഗ് ടിക്കറ്റിന്റെ 230-ാം സീരീസ് നറുക്കെടുപ്പില്‍ സമ്മാനം നേടിയത്.  

സിനിമാ നടന്‍ ഹരിശ്രീ അശോകന്റെ മകള്‍ ശ്രീക്കുട്ടിയുടെ ഭര്‍ത്താവാണ് സനൂപ്. ദീര്‍ഘ നേരത്തെ ശ്രമത്തിനു ശേഷമാണു സംഘടകര്‍ക്കു സനൂപുമായി ബന്ധപ്പെടാന്‍ കഴിഞ്ഞത്. നാട്ടിലെ മൊബൈല്‍ നമ്പര്‍ കൊടുത്തിരുന്നതിനാല്‍ ടിക്കറ്റ് സംഘാടകപ്രതിനിധി റിചാര്‍ഡിനു സനൂപിന്റെ മൊബൈലിലേക്കു പല പ്രാവശ്യം വിളിച്ചെങ്കിലും ആദ്യം ബന്ധപ്പെടാന്‍ സാധിച്ചിരുന്നില്ല. നിരന്തരം ശ്രമത്തിനൊടുവിലാണ് ആ ഭാഗ്യവാര്‍ത്ത ബിഗ്ടിക്കറ്റ് അധികൃതര്‍ സനൂപിനെ അറിയിച്ചത്.  

സനൂപിന്റെ പേരില്‍ ഇദ്ദേഹവും ലുലുവിലെ മറ്റു 19 ജീവനക്കാരും ചേര്‍ന്നെടുത്ത ലോട്ടറി ടിക്കറ്റിനാണു സമ്മാനം. എറണാകുളം സ്വദേശി  സനൂപ് ജൂലൈ 13ന് ഓണ്‍ലൈനിലൂടെ എടുത്ത  183947  നമ്പര്‍ ടിക്കറ്റാണ് ഭാഗ്യം കൊണ്ടുവന്നത്.  ഇന്നലെ തന്നെ നടന്ന മറ്റു നറുക്കെടുപ്പുകളില്‍ മലയാളിയായ ജോണ്‍സണ്‍ കുഞ്ഞുകുഞ്ഞുവിന് 10 ലക്ഷം ദിര്‍ഹവും ഇന്ത്യക്കാരനായ റെനാള്‍ഡ് ഡാനിയേലിന് 1,00000 ദിര്‍ഹവും സമ്മാനം ലഭിച്ചു.  

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക

Recent Posts