ടോക്കിയോ: ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ നീരജ് ചോപ്ര ഫൈനലില്‍. ഗ്രൂപ്പ് എ യോഗ്യതാ റൗണ്ടില്‍ ആദ്യ ശ്രമത്തില്‍ തന്നെ 86.65 മീറ്റര്‍ കണ്ടെത്തിയാണ് നീരജ് ഫൈനല്‍ ഉറപ്പാക്കിയത്. 83 മീറ്ററാണ് ഫൈനലിലേയ്ക്കുള്ള യോഗ്യതാമാര്‍ക്ക്. അണ്ടര്‍ 20 ലോകചാംപ്യനും ഏഷ്യന്‍ ഗെയിംസ് ചാംപ്യനുമായിരുന്നു നീരജ്. 88.07 മീറ്ററാണ് സീസണില്‍ നീരജിന്റെ മികച്ച ദൂരം. ഇതോടെ തുടര്‍ന്നുള്ള രണ്ട് അവസരങ്ങള്‍ താരം വിനിയോഗിച്ചുമില്ല. നീരജിനു പുറമെ ഫിന്‍ലന്‍ഡ് താരം ലാസ്സി എറ്റലാറ്റലോ ആദ്യ ശ്രമത്തില്‍ത്തന്നെ യോഗ്യതാ മാര്‍ക്കായ 84.50 മീറ്റര്‍ ദൂരത്തോടെയും ജര്‍മനിയുടെ ലോക ഒന്നാം നമ്പര്‍ താരം ജൊഹാനസ് വെറ്റര്‍ മൂന്നാം ശ്രമത്തില്‍ 85.64 മീറ്റര്‍ ദൂരത്തോടെയും നേരിട്ട് ഫൈനലിന് യോഗ്യത നേടി.
അതേസമയം, ഗ്രൂപ് ബി യോഗ്യതാ റൗണ്ടില്‍ ഇന്ത്യയുടെ ശിവപാല്‍ സിങ് ആദ്യശ്രമത്തില്‍ 76.40 മീറ്റര്‍ കണ്ടെത്തി. യോഗ്യത മാരാക്ക് ശിവപാലിന് കടക്കാനായില്ല. ആദ്യ ത്രോയില്‍ത്തന്നെ 76.40 മീറ്റര്‍ ദൂരം കണ്ടെത്തി ഭേദപ്പെട്ട തുടക്കമിട്ട ശിവ്പാല്‍, അടുത്ത ഏറുകളില്‍ നിരാശപ്പെടുത്തി. 74.80 മീറ്റര്‍, 74.81 മീറ്റര്‍ എന്നിങ്ങനെയാണ് അടുത്ത ശ്രമങ്ങളില്‍ ശിവ്പാലിന് കണ്ടെത്താനായത്.പാക്കിസ്ഥാന് താരം അര്‍ഷാദ് നദീം 85.16 കണ്ടെത്തി യോഗ്യതയുറപ്പാക്കി. ഏഷ്യന്‍ഗെയിംസ് വെങ്കലമെഡല്‍ ജേതാവാണ് അര്‍ഷാദ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: