തിരുവനന്തപുരം: അഞ്ചുവര്‍ഷം മുമ്പ് വി. ശിവന്‍കുട്ടി നടത്തിയ വെല്ലുവിളി ഓര്‍മ്മിപ്പിച്ച് ബിജെപി ജില്ലാ അധ്യക്ഷന്‍ വിവി രാജേഷ്. തിരുവനന്തപുരം കോര്‍പറേഷനില്‍ ബിജെപി 25 സീറ്റുകള്‍ നേടിയാല്‍ ഒരു സ്വര്‍ണ്ണ മോതിരം നല്‍കുമെന്നാണ് ശിവന് കുട്ടി വെല്ലുവിളിച്ചത്. ആ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 35 സീറ്റുകളാണ് ലഭിച്ചത്. എന്നാല്‍, അന്നു വെല്ലുവിളിച്ച ശിവന്‍കുട്ടി മോതിരം നല്‍കിയില്ല. തന്റെ ഒരു വിരല്‍ ഒഴികെ എല്ലാ വിരലും മേതിരം ഇടാനായി ഒഴിഞ്ഞ് കിടക്കുകയാണ്. അതിനാല്‍ ശിവന്‍കുട്ടി ആ വെല്ലുവിളി ഏറ്റെടുക്കണമെന്നും വിവി രാജേഷ് പറഞ്ഞു. അതോ ആ വെല്ലുവിളി ശിവന്‍കുട്ടി മറന്നുപോയോയെന്നും അദേഹം ചോദിച്ചു.
നേമം നിയോജകമണ്ഡലത്തിലെ ജനങ്ങളുടെ മനസില്‍ നിന്നും ഹൃദയത്തില്‍ നിന്നും ശിവന്‍കുട്ടിയുടെ സ്ഥാനം രാഷ്ട്രീയമായി ഇല്ലാതാക്കുമെന്നാണ് ബിജെപി പറഞ്ഞത്. അതുകേട്ട് പൂജപ്പുരയില്‍ പോലീസ് അകമ്പടിയോടെ വന്ന് ചായകുടിച്ചിട്ട് വീമ്പിളക്കുന്ന മന്ത്രിയോട് സഹതാപമാണുള്ളതെന്നും രാജേഷ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: