തിരുവനന്തപുരം: സംസ്ഥാനത്ത് 2018-ല്‍ ഉണ്ടായ പ്രളയത്തിന്റെ നാശ നഷ്ടം കണക്കാക്കുന്നതില്‍ പാളിച്ച പറ്റിയതായി സര്‍ക്കാര്‍ ഒടുവില്‍ സമ്മതിക്കുന്നു. ധന സഹായം വിതരണം ചെയ്യുന്നതു അവതാളത്തിലായതായി നിയമ സഭയില്‍ റവന്യൂ മന്ത്രിയുടെ കുമ്പസാരം. അനര്‍ഹരായ പലരും പണം കൈപ്പറ്റിയതായും 716 പേരെ തിരിച്ചറിഞ്ഞതായും സബ് മിഷനുള്ള മറുപടിയായി റവന്യൂ മന്ത്രി നിയമസഭയെ അറിയിച്ചു.
പ്രളയ സമയത്ത് കേന്ദ്രത്തില്‍ നിന്ന് വലിയതോതില്‍ സഹായം കിട്ടാനായി നാശനഷ്ടക്കണക്ക വലിയ തോതില്‍ പെരുപ്പിച്ച് പറഞ്ഞത് വിവാദമായിരുന്നു. യാതൊരു അടിസ്ഥാനവുമില്ലാതെയാണ് കണക്ക പറയുന്നതെന്ന ആരോപണം ശരിയെന്ന സമ്മതിക്കുകയാണ് റവന്യൂ മന്ത്രി.
പ്രളയത്തെ തുടര്‍ന്ന് രണ്ട് ദിവസത്തോളം വെള്ളം കെട്ടിനില്ക്കുകയും മണ്ണിടിച്ചില്‍ തുടങ്ങിയ കാരണങ്ങളാല്‍ വീട് വാസയോഗ്യം അല്ലാതാവുകയും ചെയ്തിട്ടുള്ള പ്രദേശങ്ങളിലെ ഓരോ കുടുംബത്തിനും ആശ്വാസ ധനസഹായമായി പതിനായിരം രൂപയും പ്രളയക്കെടുതികളാല്‍ പൂര്‍ണമായും വീട് തകര്‍ന്ന ഗുണഭോക്താക്കള്‍ക്ക് പരമാവധി നാലു ലക്ഷം രൂപയുമാണ് അനുവദിച്ചിരുന്നത്.
കേന്ദ്ര ദുരന്ത നിവാരണ നിയമം പ്രകാരം എല്ലാവര്ക്കും ഒരേ മാനദണ്ഡപ്രകാരം ദുരിതാ ശ്വാസം അനുവദിക്കുന്നു എന്ന് ഉറപ്പുവരുത്താന്‍ മിനിമം റിലീഫ് കോഡ് അംഗീകരിച്ചുകൊണ്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഓവര്‍സിയര്‍/എഞ്ചിനീയര്‍ പ്രളയക്കെടുതികളില്‍ വീടുകള്‍ക്ക് ഉണ്ടായ നാശനഷ്ടം കണക്കാക്കണം. ഓരോ നാശനഷ്ടത്തോതിനും സംസ്ഥാന ദുരന്ത പ്രതികരണനിധിയില്‍ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നും അനുവദിക്കേണ്ട തുക നിശ്ചയിച്ച് അര്‍ഹരായവര്‍ക്ക് തുക വിതരണം ചെയ്യുവാനാണ് നിര്‍ദ്ദേശം നല്‍കിയിരുന്നത്.
എന്നാല്‍ പ്രസ്തുത നാശനഷ്ടത്തോത് കണക്കാക്കുന്നതിലും ഗുണഭോക്താക്കളുടെ അക്കൗണ്ട് വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തുന്നതിലുമുള്ള പിഴവ് മൂലവും അക്കൗണ്ട് നമ്പരില്‍ ഇരട്ടിപ്പ് വന്നതു കാരണവും തുക വിതരണം ചെയ്തതില്‍ ധാരാളം പിഴവ് വന്നതായി അന്വേഷണങ്ങളില്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്പെട്ടതായിട്ടാണ് മന്ത്ര ഇന്ന നിയമസഭയില്‍ പറയുന്നത്.
സര്‍ക്കാര്‍ ഖജനാവില്‍ നിന്നും അധിക തുക ഗുണഭോക്താക്കള്‍ സ്വമേധയാ തിരിച്ചടയ്ക്കാത്തതിനാലാണ് ആയത് തിരിച്ചു പിടിക്കുന്നതിന് നിര്‍ദ്ദേശം നല്‍കിയിരുന്നതായും കുറഞ്ഞു പേര് തിരിച്ചടച്ചതായും റവന്യൂ മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: