Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കുന്തമുന തനിക്ക് നേരെയും ഉണ്ടെന്ന് പിണറായിക്ക് അറിയാം; മുഖ്യമന്ത്രി മന്ത്രിമാരുടെ രാജി ആവശ്യപ്പെടാത്തത് ആ ഭയം കൊണ്ടെന്ന് കെ.സുരേന്ദ്രന്‍

മുഖ്യമന്ത്രി ഡോളര്‍ക്കടത്താന്‍ തങ്ങളെ സഹായിച്ചുവെന്ന് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ മൊഴി ഗൗരവതരമാണ്. ഇത് കസ്റ്റംസ് കമ്മീഷണറും സ്ഥിരീകരിച്ചതാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2021, 03:59 pm IST
inKerala

തിരുവനന്തപുരം: ആരോപണവിധേയരായ മന്ത്രിമാര്‍ രാജിവെക്കാത്തതിന് കാരണം മുഖ്യമന്ത്രിയുടെ ഭയമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. പല കേസുകളിലും മുഖ്യമന്ത്രി പ്രതിക്കൂട്ടിലായതു കൊണ്ട് മന്ത്രിമാര്‍ രാജിവെച്ചാല്‍ അത് തനിക്കും ബാധകമാണെന്ന് അദ്ദേഹത്തിന് അറിയാം. എസ്എന്‍സി ലാവ്‌ലിനില്‍ മാത്രമല്ല സ്വര്‍ണ്ണക്കടത്ത്, ഡോളര്‍ക്കടത്ത് കേസുകളിലും കുന്തമുന തനിക്ക് നേരെയാണെന്ന് മുഖ്യമന്ത്രിക്ക് ഉറപ്പാണെന്നും നിയമസഭാ കയ്യാങ്കളി കേസില്‍ സുപ്രീംകോടതി വിചാരണ ചെയ്യണമെന്ന് വിധിച്ച ശിവന്‍കുട്ടി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി ജില്ലാ കമ്മിറ്റി നടത്തിയ നിയമസഭാ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സുരേന്ദ്രന്‍ പറഞ്ഞു. മുഖ്യമന്ത്രി ഡോളര്‍ക്കടത്താന്‍ തങ്ങളെ സഹായിച്ചുവെന്ന് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ മൊഴി ഗൗരവതരമാണ്. ഇത് കസ്റ്റംസ് കമ്മീഷണറും സ്ഥിരീകരിച്ചതാണ്. 

സംസ്ഥാനത്ത് നടന്ന നിരവധി അഴിമതി, രാജ്യദ്രോഹ കേസുകളിലും മുഖ്യമന്ത്രി ആരോപണവിധേയനാണ്. പ്രോട്ടോകോള്‍ ലംഘിച്ച് വിദേശ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടെന്ന ആരോപണവും അദ്ദേഹം നേരിടുകയാണ്. അതുകൊണ്ടാണ് അദ്ദേഹം മന്ത്രിമാരുടെ രാജി ആവശ്യപ്പെടാത്തത്. സംസ്ഥാനത്ത് മന്ത്രിമാര്‍ തന്നെ നിയമംലംഘിക്കുകയാണ്. ജനാധിപത്യത്തിലും നിയമവാഴ്ചയിലും വിശ്വാസമുള്ള സര്‍ക്കാരാണെങ്കില്‍ രണ്ട് മന്ത്രിമാര്‍ രാജിവെച്ച് പുറത്തുപോവേണ്ടതായിരുന്നു. സ്ത്രീപീഡന കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച ശശീന്ദ്രനും നിയമസഭയില്‍ പൊതുമുതല്‍ നശിപ്പിച്ച ശിവന്‍കുട്ടിയും രാജിവെക്കാത്തത് കേരളത്തിന് നാണക്കേടാണ്. പൂജപ്പുരയില്‍ പോയി ചായ അല്ല സെന്‍ട്രല്‍ ജയിലിലെ ഉണ്ടയാണ് ശിവന്‍കുട്ടി കഴിക്കേണ്ടത്. പൊതുമുതല്‍ നശിപ്പിച്ച മന്ത്രി രാജിവെച്ച് വിചാരണ നേരിടേണ്ടതിന് പകരം ജനങ്ങളെ വെല്ലുവിളിക്കുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.  

രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ കേരളത്തിലാണ്. എന്നാല്‍ കൂടുതല്‍ കേസുകള്‍ കണ്ട് പിടിക്കുന്നത് വലിയ മേന്മയാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്. കൊവിഡ് പ്രതിരോധത്തില്‍ സര്‍ക്കാര്‍ സമ്പൂര്‍ണ്ണമായി പരാജയപ്പെട്ടതാണ് കേസുകള്‍ വര്‍ദ്ധിക്കാന്‍ കാരണം. ബക്രീദിന് മൂന്ന് ദിവസം കടകള്‍ എല്ലാം തുറന്ന് കൊടുത്തതിന്റെ ഫലമാണ് മലപ്പുറം ജില്ലയിലെ പ്രതിദിനമുള്ള 4,000 കേസുകള്‍. അശാസ്ത്രീയമായ പ്രതിരോധമാണ് കേരളത്തിലുള്ളത്. വ്യാപാരികളോട് സര്‍ക്കാരിന് ദേഷ്യം ഉണ്ടെങ്കില്‍ അത് കൊവിഡിന്റെ കാര്യത്തിലല്ല പ്രകടിപ്പിക്കേണ്ടത്. വീണ ജോര്‍ജ് ആരോഗ്യമന്ത്രിയായ ശേഷം കേരളം വലിയ ദുരന്തത്തിലേക്കാണ് പോവുന്നത്. ലോകാരോഗ്യ സംഘടനയുടേയും ഐസിഎംആറിന്റെയും മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തിയതാണ് സംസ്ഥാനത്തെ കൊവിഡ് പ്രതിരോധം തകരാന്‍ കാരണം. കേന്ദ്രസര്‍ക്കാരിന്റെ ഭക്ഷധാന്യങ്ങള്‍ പോലും മാന്യമായി വിതരണം ചെയ്യാന്‍ ഈ സര്‍ക്കാരിന് സാധിക്കുന്നില്ല. കൊലപാതകത്തിലും സ്ത്രീപീഡനത്തിലും അഴിമതിയിലും പട്ടിണിയിലും ദാരിദ്രത്തിലും കേരളം നമ്പര്‍ വണ്ണാണ്. വിഡി സതീശന്‍ പ്രതിപക്ഷ നേതാവായതുകൊണ്ട് രക്ഷപ്പെട്ടെന്നാണ് പിണറായി കരുതരുതെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. ജില്ലാ പ്രസിഡന്റ് വിവി രാജേഷ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാനസെക്രട്ടറി സി.ശിവന്‍കുട്ടി, വക്താവ് നാരായണന്‍ നമ്പൂതിരി, ജില്ലാ ജനറല്‍സെക്രട്ടറി വെങ്ങാനൂര്‍ സതീഷ് തുടങ്ങിയവര്‍ സംസാരിച്ചു.

Tags: Pinarayi Vijayanകെ. സുരേന്ദ്രന്‍പ്രസംഗം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

മനോരമ ന്യൂസ് അവതാരകന്‍ അയ്യപ്പദാസ് (ഇടത്ത്) പിണറായിയെ ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത് വാഹനത്തില്‍ കൊണ്ടുപോകുന്നു (വലത്ത്)
Kerala

ദല്‍ഹിയില്‍ അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ പണ്ട് താന്‍ അധികാരത്തിലിരുന്നപ്പോള്‍ അറസ്റ്റ് ചെയ്തവരെക്കുറിച്ച് പിണറായി ഓര്‍ത്തിട്ടുണ്ടാവുമോ?:: അയ്യപ്പദാസ്

Kerala

പിണറായി വിജയന്‍ കുറ്റകരമായ ഗൂഢാലോചന നടത്തി, പദവി ദുരുപയോഗം ചെയ്തുവെന്നും എഫ്‌ഐആറില്‍

Kerala

സിഎംആര്‍എല്‍ അഴിമതിയിൽ വിജിലന്‍സ് കേസെടുത്തു, രണ്ട് എഫ്ഐആര്‍, പിണറായി വിജയന്‍ ഒന്നാംപ്രതി, രണ്ടു കേസിലും വീണ പ്രതി

Kerala

ഹൈക്കോടതി ഉത്തരവ്: പിണറായി വിജയന്‍ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കണമെന്ന് ഷോണ്‍ ജോര്‍ജ്

Kerala

പിണറായി വിജയനേയും മകളേയും സംരക്ഷിക്കാനുള്ള ഇൻഡി സഖ്യത്തിന്റെ നീക്കം പൊളിഞ്ഞു – വി.മുരളീധരൻ

പുതിയ വാര്‍ത്തകള്‍

കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയുടെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുളള ഹര്‍ജി കോടതി തള്ളി

ഒക്ടോബര്‍ 10ലെ ജന്തര്‍മന്തര്‍ മാര്‍ച്ചില്‍ പൊലീസ് വാഹനം തടയാന്‍ ശ്രമിച്ച സ്ത്രീയെ ദല്‍ഹി പൊലീസ് കസ്റ്റഡിയില്‍ എടുക്കുന്നു

അരാജകത്വം തടഞ്ഞ് സിജെപി സമരത്തെ പൂട്ടിയ ദല്‍ഹി പൊലീസിന് കയ്യടി , പൊലീസ് വാഹനം തടയാന്‍ ചെന്ന യുവതിയെ പൂട്ടുന്നതിന്റെ വീഡിയോ

നെടുമ്പാശേരി വാഹനാപകടം:സുഹൈലിന് മദ്യം നല്‍കിയ 3 ബാറുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു, പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു,ജാമ്യാപേക്ഷ വ്യാഴാഴ്ച

വിശ്വസിക്കാൻ പറ്റില്ല : പാകിസ്ഥാൻ ഉൾപ്പെടെ 31 മുസ്ലീം രാജ്യങ്ങളിൽ നിന്നുള്ള ക്രൂ അംഗങ്ങളെ വിലക്കി ഇസ്രയേലും ഫ്രാൻസും

ഖബര്‍ ഇന്ത്യടിവിയുടെ ലേഖകനോട് തട്ടിക്കയറുന്ന സിജെപിഗുണ്ട

ഖബര്‍ ഇന്ത്യ എന്ന യൂട്യൂബര്‍ സിജെപിയുടെ ഗുണ്ടകളെ തുറന്നു കാണിക്കുന്ന വീഡിയോ പുറത്ത്

സംസ്ഥാനത്ത് തുലാവര്‍ഷം വ്യാഴാഴ്ച മുതല്‍

രാഹുല്‍ ഗാന്ധി എന്തുകൊണ്ടാണ് ഇന്ത്യയില്‍ അരാജകത്വവും കലാപങ്ങളും ഉണ്ടാക്കുന്നത്? ഉത്തരവുമായി രാജീവ് ചന്ദ്രശേഖര്‍

പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ അന്വേഷണത്തിന് 2 പ്രത്യേക സംഘങ്ങളെ രൂപീകരിച്ച് വിജിലന്‍സ് ഡയറക്ടര്‍

ഘടക കക്ഷികളോട് നല്ല രീതിയില്‍ പെരുമാറാന്‍ പോലും സിപിഎം നേതാക്കള്‍ തയാറാകുന്നില്ലെന്ന് എഐവൈഎഫ്

കൊന്നവനോടുള്ള വൈരാഗ്യത്തേക്കാൾ എന്നോടുള്ള വൈരാഗ്യവുമായി ഒരു വലിയച്ഛൻ മുന്നോട്ടുവരണമെങ്കിൽ അതിന്റെ പിന്നിൽ മറ്റെന്തൊക്കെയോ ഉണ്ട് ; ശശികല ടീച്ചർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.