ന്യൂദല്‍ഹി: ജമ്മു കാശ്മീരില്‍ പൊലീസ് ലക്ഷ്യംവയ്ക്കുന്ന പത്ത് ഭീകരരുടെ പട്ടിക കാശ്മീര്‍ ഐജി വിജയ് കുമാര്‍ പുറത്തുവിട്ടു. സലിം പരെ, യൂസഫ് കന്ത്രൂ, അബ്ബാസ് ഷെയ്ഖ്, റിയാസ് ഷീറ്റര്ഗണ്ട്, ഫറൂഖ് നലി, സുബൈര്‍ വാനി, അഷ്റഫ് മൊല്‍വി എന്നീ പഴയ ഭീകരര്‍ ഇക്കൂട്ടത്തിലുണ്ട്. സാഖിബ് മന്‍സൂര്‍, ഉമര്‍ മുഷ്താഖ് ഖാണ്ഡെ, വകീല്‍ ഷാ എന്നിവര്‍ പട്ടികയിലെ പുതിയ ഭീകരരാണ്. താഴ്വരയില് ദേശവിദ്ധ പ്രവര്‍ത്തനം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടികളാണ് പൊലീസ് സ്വീകരിച്ചുവരുന്നത്.
ഇതിന്റെ ഭാഗമായി പാസ്പോര്‍ട്ടുകള്‍ക്കും സര്‍ക്കാര്‍ ജോലികള്‍ക്കും ക്ഷേമപദ്ധതികള്‍ക്കുമായി ‘ദേശവിരുദ്ധര്‍ക്ക്’ സുരക്ഷാ ക്ലിയറന്‍സ് നല്‍കില്ലെന്ന നിര്‍ണായക തീരുമാനം ജമ്മു കാശ്മീര്‍ പൊലീസ് എടുത്തുകഴിഞ്ഞു. സംസ്ഥാനത്തിന്റെ സുരക്ഷയെ ബാധിക്കുന്നതരത്തിലുള്ള കല്ലേറ്, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവ നടത്തുന്നവര്‍ക്ക് സുരക്ഷാ ക്ലിയറന്‍സ് നല്‍കില്ലെന്ന് എസ്എസ്പി സിഐഡി നല്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കി. താഴേത്തട്ടില്‍ പ്രവര്‍ത്തിക്കുന്ന സിഐഡി യൂണിറ്റുകള്‍ക്ക് ഇക്കാര്യത്തില്‍ കൃത്യമായ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: