ടോക്കിയോ: ഇന്ത്യയുടെ പുരുഷ ഹോക്കി ടീം ഒളിംപ്കസ് സെമി ഫൈനലില്‍ ബെല്‍ജിയത്തോട് തോറ്റു(2-5).മലയാളി ഗോള്‍ കീപ്പര്‍ പി ആര്‍ ശ്രീജേഷ് ഉജ്ജ്വല പ്രകടനം കാഴ്ച വെച്ചെങ്കിലും തോല്‍വി ഒഴിവാക്കാനായില്ല
കളിയുടെ രണ്ടാം മിനിറ്റില്‍ ഇന്ത്യന്‍ വല ചലിപ്പിച്ചുകൊണ്ട് ബല്‍ജിയം ഗോള്‍ വേട്ടയക്ക് തുടക്കമിട്ടു. ആദ്യം കിട്ടിയ പെനാല്‍റ്റി കോര്‍ണര്‍ ലൂയിപാരറ്റ് മുതലാക്കി. ഇന്ത്യ 0-1 ന് പുറകില്‍.
ആദ്യ മിനിറ്റുകളില്‍ തന്നെ ആദ്യ ഗോള്‍ വഴങ്ങിയത് ഇന്ത്യ നിരയെ പരിഭ്രാന്തരാക്കിയില്ല. ആവേശത്തോടെ ആക്രമിച്ചു കളിച്ചു.
അത് കളിയെ ഒരു പുതിയ തലത്തിലേക്ക് കൊണ്ടുപോയി.. രണ്ടു മിനിറ്റുകളെ വ്യത്യാസത്തില്‍ രണ്ടു ഗോളുകള്‍ അടിച്ച് ഇന്ത്യ ആദ്യ പാദമത്സരത്തില്‍ മുന്നിലെത്തി. എഴാം മിനിറ്റില്‍ ഹര്‍മാന്‍ പ്രീത് സിംഗും എട്ടാം മിനിറ്റില്‍ മന്‍ദീപ് സിംഗുമാണ് ഗോളടിച്ചത്. അദ്യം പാദം 2-1 ഇന്ത്യയുടെ മുന്നേറ്റത്തോടെ അവസാനിച്ചു.
രണ്ടാം പാദത്തിന്റെ തുടക്കത്തില്‍ തന്നെ ബെല്‍ ജിയം സമനില ഗോള്‍ കണ്ടെത്തി. പെനാല്‍റ്റി കോര്‍ണര്‍ ഹന്‍ട്രിക്ക് ഗോളാക്കിയപ്പോള്‍ സ്‌ക്കോര്‍ 2-2.
ബെല്‍ജിയം അത്ര എളുപ്പം പിന്നോട്ടു പോകുന്നവരല്ലന്ന് ബെല്‍ജിയം തെളിയിച്ചു. അവര്‍ . അവര്‍ ആക്രമിച്ചുകൊണ്ടിരുന്നു. കളി സമനിലയിലാക്കാനും ടൂര്‍ണമെന്റിലെ തന്റെ 12 -ാം ഗോള്‍ നേടാനും ഹെന്‍ഡ്രിക്‌സ്. അവസാനം ബെല്‍ജിയം കളി നിയന്ത്രിക്കാന്‍ തുടങ്ങി, കൂടാതെ വളരെയധികം പെനാല്‍റ്റി കോര്‍ണറുകളും അവര്‍ക്ക്
ലഭിച്ചു. പലതും കീപ്പര്‍ പി ആര്‍ ശ്രീജേഷിന്റെ അത്ഭുത പ്രകടനം മൂലം ഗോളായില്ലന്നു മാത്രം.
രണ്ട് കീപ്പര്‍മാരും മികച്ച കളിയാണ് പുറത്തെടുത്തത്. ഇരു ടീമുകളുടെയും പ്രതിരോധ നിരകളും ഒരുപോലെ തിളക്കമാര്‍ന്ന പ്രകടനം നടത്തി.
മൂന്നാം പാദ കളി തീരുമ്പോള്‍ 2-2 ന് സമനില.ആദ്യപകുതിയില്‍ സമാനമായ പ്രകടനമായിരുന്നു മൂന്നാം പാദത്തിലും ഇരുടീമുകളും എടുത്തത്. ആദ്യ മിനിറ്റുകളില്‍ ധാരാളം മികച്ച അവസരങ്ങള്‍ സൃഷ്ടിച്ചു
ഗോളുകളൊന്നും നേരത്തേ വഴങ്ങാത്തതിനാല്‍ ഇരുഭാഗത്തുനിന്നും പ്രതിരോധം കൂടുതല്‍ ശക്തമായി. മൂന്നാം പാദത്തില്‍ ഇരുപക്ഷത്തിനും പെനാല്‍റ്റി കോര്‍ണര്‍ ഗോളാക്കുന്നത് പ്രശ്‌നമായി. ശക്തമായ പ്രതിരോധം തന്നെയാണ് ഗോളുകള്‍ നിഷേധിച്ചത്.
നാലാം പാദം ഇന്ത്യക്ക് തിരിച്ചിയുടേതായിരുന്നു.തുടക്കത്തില്‍ ഇന്ത്യന്‍ നായകന്‍ മന്‍പ്രീതിന് പച്ചക്കാര്‍ഡ്. തുടര്‍ന്ന് കിട്ടിയ പെനാല്‍റ്റി കോര്‍ണര്‍ ശ്രീജേഷ് അത്ഭുതകരമായി രക്ഷപ്പെടുത്തിയെങ്കിലും അടുത്ത നിമിഷം ലഭിച്ച മറ്റൊരു പെനാറ്റി ബെല്‍ജിയം വലയിലാക്കി. ഇന്ത്യ 2-3 ന് പിന്നില്‍
കളി തീരാന്‍ മിനിറ്റുകള്‍ മാത്രം അവശേഷിക്കെ ഇന്ത്യയുടെ പ്രതീക്ഷകളെല്ലാം അവസാനിപ്പിച്ച് ഹെന്‍ട്രിക്ക് ഹാട്രിക് ഗോളും നേടി. 4-2 ന് ബല്‍ജിയം മുന്നില്‍.കളി തീരാന്‍ ഏഴു മിനിറ്റ് ശേഷിക്കേ രണ്ടു ഗോളിന് ഇന്ത്യ പിറകില്‍
കളിയുടെ അന്ത്യ നിമിഷം വീണ്ടും ഇന്ത്യന്‍ വല ചലിപ്പിച്ച് ബല്‍ജിയം 5-2 ന് വിജയം ഉറപ്പാക്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക: