Monday, May 12, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

നെല്ലിയോട് വാസുദേവന്‍ നമ്പൂതിരി അന്തരിച്ചു; വിടവാങ്ങിയത് കേരളത്തിലെ കഥകളി അരങ്ങുകളെ സാര്‍ത്ഥകമാക്കിയ നടന്‍

കലാമണ്ഡലം കൃഷ്ണന്‍നായരുടെ ബാലിക്കൊപ്പം സുഗ്രീവന്‍, മാങ്കുളം വിഷ്ണുനമ്പൂതിരിയുടെ കൃഷ്ണനൊപ്പം കുചേലന്‍, ഗുരു ചെങ്ങന്നൂരിന്റെ ഹിരണ്യകശിപുവിനൊപ്പം നരസിംഹം, ബാലിവിജയത്തില്‍ രാമന്‍കുട്ടിനായരുടെ രാവണനൊപ്പം ബാലി തുടങ്ങി നെല്ലിയോട് അണിചേരാത്ത അരങ്ങുകള്‍ കുറവാണ്. ചൈന ഒഴികെയുള്ള വിദേശരാജ്യങ്ങളില്‍ 35 തവണ അദ്ദേഹം കഥകളി അവതരിപ്പിക്കാന്‍ സഞ്ചരിച്ചിട്ടുണ്ട്.

Janmabhumi Online by Janmabhumi Online
Aug 2, 2021, 11:27 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: വിഖ്യാത കഥകളി നടനും സംസ്‌കൃത പണ്ഡിതനുമായ നെല്ലിയോട് വാസുദേവന്‍ നമ്പൂതിരി(81) അന്തരിച്ചു. ചുവന്നതാടി, കലിവേഷങ്ങളിലൂടെ പ്രശസ്തനായ നെല്ലിയോട് ഗുരു പത്മശ്രീ വാഴേങ്കട കുഞ്ചുനായരുടെ പ്രിയപ്പെട്ട ശിഷ്യനുമായിരുന്നു. പൂജപ്പുര ചാടിയറയിലായിരുന്നു താമസം. അര്‍ബുദബാധിതനായിരുന്ന അദ്ദേഹത്തിന് ഇന്നു രാത്രി അസ്വസ്ഥതയുണ്ടാകുകയും മരണം സംഭവിക്കുകയുമായിരുന്നു.

ദീര്‍ഘകാലം അട്ടക്കുളങ്ങര സെന്‍ട്രല്‍ സ്‌കൂളില്‍ കഥകളി അധ്യാപകനായി സേവനം അനുഷ്ഠിച്ചിരുന്നു. കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള കഥകളി അരങ്ങുകളെ സാര്‍ത്ഥകമാക്കിയ നടനാണ് നെല്ലിയോട് വാസുദേവന്‍ നമ്പൂതിരി. ചുവന്നതാടി, വട്ടമുടി, പെണ്‍കരി എന്നിങ്ങനെയുള്ള വേഷങ്ങളുടെ അവതരണത്തില്‍ സമാനതയില്ലാത്ത പ്രകടനമാണ് അദ്ദേഹം കാഴ്ച വച്ചിരുന്നത്. കുചേല വേഷം ഇത്രയും താദാത്മ്യത്തോടെ അവതരിപ്പിച്ചിരുന്ന നടന്‍മാര്‍ കഥകളി രംഗത്ത് മറ്റൊരാളില്ല.  

കലാമണ്ഡലം കൃഷ്ണന്‍നായരുടെ ബാലിക്കൊപ്പം സുഗ്രീവന്‍, മാങ്കുളം വിഷ്ണുനമ്പൂതിരിയുടെ കൃഷ്ണനൊപ്പം കുചേലന്‍, ഗുരു ചെങ്ങന്നൂരിന്റെ ഹിരണ്യകശിപുവിനൊപ്പം നരസിംഹം, ബാലിവിജയത്തില്‍ രാമന്‍കുട്ടിനായരുടെ രാവണനൊപ്പം ബാലി തുടങ്ങി നെല്ലിയോട് അണിചേരാത്ത അരങ്ങുകള്‍ കുറവാണ്. ചൈന ഒഴികെയുള്ള വിദേശരാജ്യങ്ങളില്‍ 35 തവണ അദ്ദേഹം കഥകളി അവതരിപ്പിക്കാന്‍ സഞ്ചരിച്ചിട്ടുണ്ട്.

ഡോണ്‍ കിക്സോത്ത് എന്ന ആട്ടക്കഥ ഡോ. പി.വേണുഗോപാലന്‍ രചിച്ചത് ആ കഥാപാത്രത്തിന് നെല്ലിയോടിന്റെ മുഖം ഇണങ്ങുമെന്ന് കണ്ടുകൊണ്ടായിരുന്നു. നേരത്തെ കലാമണ്ഡലം കേശവന്‍ രചിച്ച സ്നോ വൈറ്റ് ആന്‍ഡ് സെവന്‍ ഡ്രോപ്സ് എന്ന ആട്ടക്കഥയില്‍ ഡെവിളിന്റെ വേഷവും നെല്ലിയോട് അവതരിപ്പിച്ചു.

1940 ഫെബ്രുവരി 5ന് വിഷ്ണുനമ്പൂതിരിയുടെയും പാര്‍വതി അന്തര്‍ജനത്തിന്റെയും മകനായാണ് ജനനം. കോട്ടയ്‌ക്കല്‍ പി.എസ്.വി. നാട്യസംഘത്തിലും കേരള കലാമണ്ഡലത്തിലുമായി അഭ്യാസം പൂര്‍ത്തിയാക്കി. 1999-ല്‍ കലാമണ്ഡലം അവാര്‍ഡ്, 2000-ല്‍ സംഗീതനാടക അക്കാദമിയുടെ കഥകളി നടനുള്ള അവാര്‍ഡ്, 2001-ല്‍ കേന്ദ്രസംഗീതനാടക അക്കാദമിയുടെ അവാര്‍ഡ്, 2014-ല്‍ കേരള സര്‍ക്കാരിന്റെ കഥകളിനടനുള്ള അവാര്‍ഡ്, 2017-ല്‍ എന്‍.സി.ഇ.ആര്‍.ടി.യുടെ പദ്മപ്രഭ പുരസ്‌കാരം, തുഞ്ചന്‍ സ്മാരകം, ഗുരു ഗോപിനാഥ് കലാകേന്ദ്രം, തുളസീവനം പുരസ്‌കാരങ്ങള്‍ തുടങ്ങി നെല്ലിയോടിനു ലഭിച്ച അംഗീകാരങ്ങള്‍ നിരവധിയാണ്. ഇന്നു രാത്രി മൃതദേഹം മുണ്ടൂരിലെ തരഴാട്ട് വീട്ടിലേക്ക കൊണ്ടുപോയി.

Tags: OBITNelliyode Vasudevan Namboodiri
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

കുമരി അനന്തനും മകള്‍ തമിഴിശൈ സൗന്ദര്‍രാജനും
News

തമിഴ്‌നാട്ടിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കുമരി അനന്തന്‍ അന്തരിച്ചു; അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി

News

പാറക്കുളത്തില്‍ കാറിനുള്ളില്‍ മൃതദേഹം; വാഹനം നിയന്ത്രണം വിട്ട് കുളത്തിലേക്ക് പതിച്ചതെന്ന് സംശയം, അപകട മരണം തന്നെയാണോയെന്ന് അന്വേഷിക്കും

Thiruvananthapuram

ജന്മഭൂമി തിരുവനന്തപുരം യൂണിറ്റ് മാനേജര്‍ സന്തോഷ്‌കുമാറിന്റെ പിതാവ് അന്തരിച്ചു

News

മലയാളി യുവാവിനെയും ബംഗാളി യുവതിയേയും തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി

Kerala

പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക വിളയില്‍ ഫസീല അന്തരിച്ചു

പുതിയ വാര്‍ത്തകള്‍

കോണ്‍ഗ്രസ് ദേശീയ വക്താവ് ഉദിത് രാജ്

ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരിന് മതസ്വഭാവം ഉണ്ടെന്ന് കോണ്‍ഗ്രസ് നേതാവ്; ഭാരതത്തിന്‍റേതാകുമ്പോള്‍ അതുണ്ടാകുമെന്ന് സോഷ്യല്‍ മീഡിയ

തോറ്റ് തുന്നം പാടിയ പാകിസ്ഥാനിൽ വിക്ടറി റാലി ; ആക്രമണം തുടർന്നിരുന്നെങ്കിൽ ഇന്ത്യൻ സൈന്യം കയറി റാലി നടത്തുമായിരുന്നുവെന്ന് പാകിസ്ഥാനികൾ

നെടുമങ്ങാട് മാര്‍ക്കറ്റില്‍ യുവാവിനെ കുത്തിക്കൊന്ന കേസില്‍ മുഖ്യപ്രതി കസ്റ്റഡിയില്‍

കോന്നിയില്‍ കൈതച്ചക്ക കൃഷിയിടത്തിന് സമീപം കാട്ടാന ചെരിഞ്ഞതില്‍ വിശദ അന്വേഷണം നടത്തുമെന്ന് മന്ത്രി എകെ ശശീന്ദ്രന്‍

സൂപ്പര്‍ സ്റ്റാറായി ബ്രഹ്മോസ് മിസൈല്‍; പാക് സൈനികവിമാനത്താവളം തകര്‍ത്തു; ഇനി പ്രതിവര്‍ഷം 100 മിസൈലുകള്‍ നിര്‍മ്മിക്കുമെന്ന് രാജ് നാഥ് സിങ്ങ്

ചാവേർ ഡ്രോണുകൾ നൽകി ഇസ്രായേൽ ; ഒപ്പമുണ്ടെന്ന് ഉറപ്പിച്ച് റഷ്യ ; കശ്മീർ ഇന്ത്യയുടേതെന്ന് പറഞ്ഞ് ഡച്ച് എം പി : ലോകരാജ്യങ്ങളെ ഒപ്പം നിർത്തിയ തന്ത്രം

തൃശൂര്‍ പൂരത്തിനിടെ ആനകളുടെ കണ്ണിലേക്ക് ലേസര്‍ അടിച്ചത് അന്വേഷിക്കണമെന്ന് പാറമേക്കാവ് ദേവസ്വം

ഓപ്പറേഷൻ സിന്ദൂർ ഇന്ത്യയുടെ ഏറ്റവും വലിയ നേട്ടം : ഇന്ത്യ നൽകിയ തിരിച്ചടി ഓരോ പൗരനും അഭിമാനം : സയ്യിദ് നസ്രുദ്ദീൻ ചിഷ്തി

ഓപ്പറേഷൻ സിന്ദൂർ : പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

കുങ്കുമം അവശേഷിക്കില്ല, അത് പ്രയോഗിക്കുന്നവനും അവശേഷിക്കില്ല ; ബിജെപി നേതാവ് നവനീത് റാണയ്‌ക്ക് പാകിസ്ഥാനിൽ നിന്ന് വധഭീഷണി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies