ന്യൂദല്‍ഹി: ആംനസ്റ്റി ഇന്‍റര്‍നാഷണലും ഫ്രാന്‍സിലെ പത്രം ലെ മോണ്ടെയും ബ്രിട്ടനിലെ ഗാര്‍ഡിന്‍ പത്രവും അമേരിക്കയിലെ വാഷിംഗ്ടണ്‍ പോസ്റ്റും പ്രധാനമന്ത്രി മോദിയെ ശരിയാക്കുമെന്ന് കതോലിക്ക പുരോഹിതന്‍ ജെഗത് ഗാസ്പര്‍ രാജ്.
ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തമിഴ് മയ്യം കണ്‍വീനര്‍ കൂടിയായ ജെഗത് ഗാസ്പര്‍ രാജാണ് ഈയിടെ ഒരു അഭിമുഖത്തില്‍ വിദേശ സംഘടനകളും പാശ്ചാത്യരാഷ്‌ട്രങ്ങളിലെ മാധ്യമസ്ഥാപനങ്ങളുമായി ചേര്‍ന്ന് മോദി സര്‍ക്കാരിനെ തകര്‍ക്കുമെന്ന് അഭിപ്രായപ്പെട്ടത്. പെഗാസസ് വിവാദവുമായി ബന്ധപ്പെടുത്തിയുള്ള കതോലിക്ക പുരോഹിതന്റെ ഈ അഭിപ്രായപ്രകടനം പെഗാസസ് വിവാദത്തിന് പിന്നില്‍ ആസൂത്രിത ഗൂഡാലോചനയുണ്ടെന്ന മോദി സര്‍ക്കാരിന്റെ ആരോപണം സത്യമാണെന്ന് തെളിയിക്കുകയാണ്.
പെഗസസസ് സ്‌പൈവെയര്‍ ഉപയോഗിച്ച് ചോര്‍ത്തിയെന്ന് പറയപ്പെടുന്ന 50,000 ഫോണ്‍ നമ്പറുകള്‍ ആംനസ്റ്റി ഇന്റര്‍നാഷണലിനും ഫോര്‍ബിഡന്‍ സ്‌റ്റോറിക്കുമാണ് ലഭിച്ചത്. പിന്നീട് ലെ മോണ്ടെയും വാഷിംഗ്ടണ്‍ പോസ്റ്റും ഗാര്‍ഡിയനും ഇന്ത്യയിലെ ദി വൈറും ഉള്‍പ്പെടെയുള്ള വിവിധ രാജ്യങ്ങളിലെ മാധ്യമസ്ഥാപനങ്ങളില്‍പ്പെട്ട 80 പത്രപ്രവര്‍ത്തകര്‍ ഈ വിവരങ്ങള്‍ വിശദമായി പഠിക്കുകയായിരുന്നു. പെഗസസ് പ്രൊജക്ട് എന്ന് ലിബറല്‍-കമ്മ്യൂണിസ്റ്റ്-ജിഹാദി സഖ്യം ഓമനപ്പേരിട്ട് വിളിക്കുന്ന ഈ ദൗത്യം പല മാസങ്ങള്‍ നീണ്ടതിന് ശേഷമാണ് മണ്‍സൂണ്‍ കാല പാര്‍ലമെന്‍റ് സമ്മേളനം തുടങ്ങുന്നതിന്റെ തലേദിവസം ഇന്ത്യയിലെ മാധ്യമങ്ങളില്‍ ആസൂത്രിതമായി വാര്‍ത്തയാക്കി മാറ്റിയത്. ഈ വാര്‍ത്ത പ്രസിദ്ധീകരിക്കപ്പെട്ട സമയം സംശയമുളവാക്കുന്നുവെന്ന് പാര്‍ലമെന്‍റില്‍ ഐടി മന്ത്രി അശ്വിനി വൈഷ്ണവ് പിറ്റേ ദിവസം അഭിപ്രായപ്പെട്ടിരുന്നു. ഇതിനെച്ചൊല്ലി കോലാഹലമുണ്ടാക്കി മോദി സര്‍ക്കാരിനെ താഴെയിറക്കാമെന്നതായിരുന്നു കോണ്‍ഗ്രസ്-മാധ്യമസിന്‍ഡിക്കേറ്റ് ലോബിയുടെ ലക്ഷ്യം.
ചെന്നൈയിലെ കതോലിക്ക പാതിരിയായ ജെഗത് ഗാസ്പര്‍ രാജ് ലിബര്‍ട്ടി തമിഴ് എന്ന പ്രസിദ്ധീകരണത്തിന് നല്‍കിയ അഭിമുഖത്തിലാണ് കേന്ദ്രസര്‍ക്കാര്‍ സംശയിച്ച അതേ രീതിയിലുള്ള വെളിപ്പെടുത്തല്‍ നടത്തിയത് യാദൃച്ഛികമല്ല, മറിച്ച് രാജ്യത്ത് പലയിടത്തും നടന്ന ഗൂഢാലോചനയുടെ ഭാഗമാണെന്ന തിരിച്ചറിവാണ് നല്‍കുന്നത്. പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ ആരോപണം തന്നെ മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ആംനസ്റ്റി ഇന്‍റര്‍നാഷണലും വിദേശ മാധ്യമസ്ഥാപനങ്ങളും ചില സ്ഥാപിത താല്‍പര്യക്കാരായ ചില ഇന്ത്യന്‍ മാധ്യമസ്ഥാപനങ്ങളും ഒത്തുചേര്‍ന്നുള്ള ഒരു ടൂള്‍കിറ്റിന്റെ ഭാഗമാണെന്ന ബിജെപി ദേശീയ വക്താവ് സമ്പിത് പത്രയുടെ മുന്നറിയിപ്പും ഇത്തരുണത്തില്‍ ഓര്‍ക്കാവുന്നതാണ്.
വിദേശ സ്ഥാപനങ്ങളും പാശ്ചാത്യ മാധ്യമങ്ങളും ചേര്‍ന്ന് മോദിയെ അധികാരഭ്രഷ്ടനാക്കുമെന്ന് ജെഗത് ഗാസ്പര്‍ രാജ് ഈ അഭിമുഖത്തില്‍ തുറന്നടിക്കുന്നു. ആംനസ്റ്റി ഇന്‍റര്‍നാഷണലും മറ്റ് ലിബറല്‍ ജനാധിപത്യ ആഗോള ശക്തികളും ചേര്‍ന്ന് മോദിയെ പരാജയപ്പെടുത്തുമെന്നും അദ്ദേഹം പറയുന്നു.
കോണ്‍ഗ്രസ് പാര്‍ട്ടിയെ ആര്‍എസ്എസിനെ പിന്തുണക്കുന്നവരില്‍ നിന്നും മോചിപ്പിക്കാന്‍ ശ്രമിക്കുന്ന രാഹുല്‍ ഗാന്ധി ശരിയായ ദിശയിലാണ് സഞ്ചരിക്കുന്നതെന്നും ജെഗത് ഗാസ്പര്‍ രാജ് തുറന്നടിക്കുന്നു. കോണ്‍ഗ്രസിലെ ആര്‍എസ്എസ് ഏജന്‍റുമാര്‍ രാഹുല്‍ ഗാന്ധിയെ ആശക്കുഴപ്പത്തിലാക്കുകയാണെന്നും അദ്ദേഹം പറയുന്നു. ആര്‍എസ്എസ് അടുപ്പക്കാരായ കോണ്‍ഗ്രസ് കാരില്‍ മുന്‍ രാഷ്‌ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിയും ഉണ്ടായിരുന്നെന്നും ജെഗത് ഗാസ്പര്‍ രാജ് സൂചിപ്പിച്ചു. ദല്‍ഹി ഭരിക്കുന്ന അരവിന്ദ് കെജ് രിവാളും ആര്‍എസ്എസ് സൃഷ്ടിയാണെന്നും അദ്ദേഹം ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: