ചേര്‍ത്തല: ജപ്പാന് കുടിവെള്ള വിതരണ പൈപ്പ് പൊട്ടി. ജനങ്ങള്‍ ദുരിതത്തില്‍. പട്ടണക്കാട് പഞ്ചായത്ത് 15-ാം വാര്‍ഡിലെ പത്മ ബസ് സ്റ്റോപ്പിന് സമീപം റോഡിന് അടിയില്‍ സ്ഥാപിച്ചിട്ടുള്ള പൈപ്പ് പൊട്ടിയാണ് ശുദ്ധജലം പഴാകുന്നത്. പൈപ്പ് തകരാറിലായിട്ട് ആറ് മാസത്തിലധികമായെങ്കിലും അധികൃതര്‍ തിരിഞ്ഞ് നോക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
പമ്പിങ് നടക്കുമ്പോള്‍ റോഡരുകിലേക്ക് ഒഴുകിയെത്തുന്ന കുടിവെള്ളം മലിന ജലവുമായി കലര്‍ന്ന് സമീപത്തെ വീടുകളിലേക്ക് പരന്ന് ഒഴുകുന്ന സ്ഥിതിയാണ്. പമ്പിങ് നടക്കാത്ത സമയങ്ങളില്‍ മലിന ജലം പൈപ്പിനുള്ളിലേക്ക് കയറുന്നതായി പ്രദേശവാസികള്‍ പറഞ്ഞു. തീരമേഖലയിലടക്കം ജനങ്ങള്‍ കുടിവെള്ളത്തിനായി പരക്കം പായുമ്പോഴാണ് അധികാരികളുടെ അനാസ്ഥ മൂലം ശുദ്ധജലം പാഴാകുന്നത്.
വാട്ടര്‍ അതോറിട്ടി അധികൃതര്‍ക്ക് പല തവണ പരാതി നല്‍കിയെങ്കിലും ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ലെന്ന് സമീപവാസികള്‍ പറഞ്ഞു. റോഡ് പൊളിക്കുന്നതിന് പി.ഡബ്ല്യു.ഡി അധികൃതരുടെ അനുമതി ലഭിക്കാത്തതാണ് അറ്റകുറ്റ പണി വൈകുന്നതിന് കാരണമെന്നാണ് വിവരം. അടിയന്തരമായി അറ്റകുറ്റപണികള്‍ നടത്തി പൈപ്പിന്റെ തകരാര്‍ പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: