കണ്ണൂര്‍: നാല് മാസമായി ശമ്പളമില്ലാതെ അപ്പലെറ്റ് അതോറിറ്റി ലാന്‍ഡ് റിഫോംസ് ജീവനക്കാര്‍. ഡെപ്യൂട്ടി കളക്റ്ററും 15 ജീവനക്കാരുമാണ് അപ്ലെറ്റ് അതോറിറ്റി ലാന്‍ഡ് റിഫോംസ് ഓഫീസില്‍. ലാന്‍ഡ് ട്രൈബ്യൂണലുകളുടെ മേല്‍ക്കോടതിയാണ് അപ്ലെറ്റ് അതോറിറ്റി ലാന്‍ഡ് റിഫോംസ്. പിഎസ്സി വഴിയാണ് ഇവിടെ ജീവനക്കാരുടെ നിയമനമെങ്കിലും ഓഫീസ് ഘടനയിലെ പ്രശ്നമാണ് ശമ്പളം വൈകുന്നത്.
സ്ഥിരം ഓഫീസല്ല. ലാന്‍ഡ് റിഫോംസുമായി ബന്ധപ്പെട്ട് വരുന്ന പ്രവൃത്തികളുടെ അടിസ്ഥാനത്തിലാണ് ഓഫീസ്. ട്രഷറിയില്‍ സ്ഥിരം ഓഫീസുകളുടെയും അല്ലാത്ത ഓഫീസുകളുടെയും ലിസ്റ്റുണ്ടാകും. സ്ഥിരമല്ലാത്ത ഓഫീസുകളുടെ തുടര്‍ച്ചാനുമതി നീട്ടിയ റിപ്പോര്‍ട്ട് നല്‍കിയാലേ ശമ്പളം അനുവദിക്കൂ. ഓഫീസിന്റെ തുടര്‍ച്ചയ്ക്ക് അനുമതി ചോദിച്ച് മാര്‍ച്ച് മാസം കത്ത് നല്‍കിയെങ്കിലും ധനവകുപ്പ് അനുമതി കിട്ടിയിട്ടില്ല.
കേരളത്തില്‍ കണ്ണൂര്‍, തൃശൂര്‍, ആലപ്പുഴ എന്നിവിടങ്ങളിലാണ് അപ്പലെറ്റ് അതോറിറ്റി ലാന്‍ഡ് റിഫോംസ് ഓഫീസുള്ളത്. കണ്ണൂര്‍ ഓഫീസിന് കീഴില്‍ കണ്ണൂര്‍, കോഴിക്കോട്, കാസര്‍കോട്, വയനാട് ജില്ലകളാണുള്ളത്. വിവിധ ആവശ്യങ്ങള്‍ക്കായി മറ്റ് ജില്ലകളില്‍ യാത്ര ചെയ്യുന്ന ജീവനക്കാര്‍ സ്വന്തം പണം ചെലവഴിക്കുകയാണ്. നാല് മാസമായി ശമ്പളം മുടങ്ങിയതോടെ ജീവനക്കാര്‍ കടുത്ത ബുദ്ധിമുട്ടിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: