Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

മലരിക്കലില്‍ പ്രതീക്ഷയുടെ ആമ്പല്‍ പൂക്കാലം, സഞ്ചാരികള്‍ക്ക് കൗതുകം, പ്രതീക്ഷയോടെ തോണിക്കാരുടെ ജീവിതവും

രാവിലെ പത്തു മണിയാകുമ്പോഴേയ്‌ക്കും ആമ്പലുകള്‍ വാടിതുടങ്ങുമെന്നതിനാല്‍ ഭംഗി പൂര്‍ണമായി ആസ്വദിക്കണമെങ്കില്‍ അതിന് മുമ്പ് എത്തണം. പൂക്കളുടെ പശ്ചാത്തലത്തില്‍ നിന്ന് ഫോട്ടോകള്‍ പകര്‍ത്താനാണ് മിക്കവര്‍ക്കും താല്പര്യം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2021, 10:37 am IST
in Kottayam
പിങ്ക് നിറത്തിലുള്ള ആമ്പല്‍ പൂക്കള്‍ വിരിഞ്ഞു നില്‍ക്കുന്ന മലരിക്കല്‍ പാടശേഖരം - വി.ബി. ശിവപ്രസാദ്

പിങ്ക് നിറത്തിലുള്ള ആമ്പല്‍ പൂക്കള്‍ വിരിഞ്ഞു നില്‍ക്കുന്ന മലരിക്കല്‍ പാടശേഖരം - വി.ബി. ശിവപ്രസാദ്

കോട്ടയം: മലരിക്കലില്‍ വീണ്ടും ആമ്പല്‍ പൂക്കളുടെ വസന്തം. ആരുടെയും മനസ്സ് നിറയ്‌ക്കുന്നതാണ് ഏക്കര്‍ കണക്കിന് പാടശേഖരങ്ങളില്‍ പിങ്ക് നിറത്തിലുള്ള ആമ്പല്‍ പൂക്കള്‍ വിരിഞ്ഞു നില്‍ക്കുന്ന കാഴ്ച. ഇനിയുള്ള രണ്ട് മാസക്കാലം ഇവിടെ ആമ്പല്‍ക്കാലമാണ്.

കണ്ണെത്താ ദൂരത്തോളം ആമ്പല്‍ പൂക്കള്‍ വിരിഞ്ഞു നില്‍ക്കുന്നത് ആരെയും അതിശയിപ്പിക്കും. വര്‍ഷങ്ങളായി ഇവിടെ ആമ്പലുകള്‍ കൂട്ടമായി വിരിഞ്ഞു നില്‍ക്കാറുണ്ടെങ്കിലും സഞ്ചാരികളുടെ ശ്രദ്ധ ഇവിടേക്ക് തിരിഞ്ഞിട്ട് അധികമായിട്ടില്ല. പൂക്കള്‍ നിറഞ്ഞുനില്‍ക്കുന്നത് കാണുമ്പോള്‍ ഒരു പിങ്ക് കടല്‍ പോലെ തോന്നിക്കും.

രാവിലെ പത്തു മണിയാകുമ്പോഴേയ്‌ക്കും ആമ്പലുകള്‍ വാടിതുടങ്ങുമെന്നതിനാല്‍ ഭംഗി പൂര്‍ണമായി ആസ്വദിക്കണമെങ്കില്‍ അതിന് മുമ്പ് എത്തണം. പൂക്കളുടെ പശ്ചാത്തലത്തില്‍ നിന്ന് ഫോട്ടോകള്‍ പകര്‍ത്താനാണ് മിക്കവര്‍ക്കും താല്പര്യം. കല്യാണ വീഡിയോകള്‍ ഷൂട്ട് ചെയ്യാനെത്തുന്ന വരുടെ പ്രിയ ലൊക്കേഷന്‍ കൂടിയാണിവിടെ. ചെറു തോണികളില്‍ സഞ്ചരിച്ച് ചിത്രങ്ങളും വീഡിയോകളും എടുക്കാം.

കൗതുകം കൊണ്ട് പൂക്കള്‍ പറിച്ചുകൊണ്ടു പോകുന്നവരുമുണ്ട്. എന്നാല്‍ പൂക്കള്‍ക്ക് ഒന്നോ രണ്ടോ ദിവസത്തെ ആയുസ്സു മാത്രമാണുള്ളതെന്ന് തിരിച്ചറിയാതെയാണിത്. എല്ലാ വര്‍ഷവും ജൂണ്‍ – ജൂലൈ മാസങ്ങളിലാണ് ആമ്പലുകള്‍ പൂവിട്ടു തുടങ്ങുന്നത്. ആഗസ്ത്, സപ്തംബര്‍ മാസങ്ങളില്‍ നിറയെ പൂക്കളാകും. പാടത്ത് കൃഷി കൃഷി ആരംഭിക്കുന്നതോടെ ഈ ആമ്പലുകള്‍ ഇല്ലാതാകും. വീണ്ടും ഒരു വര്‍ഷം നീളുന്ന കാത്തിരിപ്പ്.

കൊവിഡ് കാരണം നിയന്ത്രണം ഏര്‍പ്പെടുത്തിയതിനാല്‍ സഞ്ചാരികള്‍ക്ക് കഴിഞ്ഞവര്‍ഷം അനുമതി നല്‍കിയിരുന്നില്ല. എന്നാല്‍ ഇത്തവണ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്ക് അയവുവന്നതോടെ ആളുകള്‍ വന്നു തുടങ്ങിയിട്ടുണ്ട്. എന്നാല്‍ തോണി യാത്രയ്‌ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം തുടരുകയാണ്.

നിബന്ധനകള്‍ക്ക് വിധേയമായെങ്കിലും സഞ്ചാരികളെ പ്രവേശിപ്പിക്ക ണമെന്നാണ് തോണിക്കാരുടെ ആവശ്യം. നാല്പതിലധികം തോണിക്കാര്‍ മുന്‍വര്‍ഷങ്ങളില്‍ ഇവിടെ ജോലി ചെയ്തിട്ടുണ്ട്. ആമ്പല്‍പൂക്കള്‍ കാണാന്‍ എത്തുന്നവര്‍ ഈ തോണികളിലായിരുന്നു പൂക്കളെ തൊട്ടുതലോടി സഞ്ചരിച്ചിരുന്നത്. ഇവരില്‍ നിന്ന് ലഭിക്കുന്ന ചെറിയ തുകകൊണ്ട് ജീവിതം പച്ചപിടിപ്പിക്കുകയായിരുന്നു ഇവിടുത്തുകാര്‍. ആമ്പല്‍പൂക്കള്‍ വിരിഞ്ഞു നില്‍ക്കുന്നത് ഇവരും പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. നിയന്ത്രണങ്ങളോടെയെങ്കിലും സഞ്ചാരികള്‍ക്ക് പ്രവേശനം നല്‍കിയാല്‍ തോണിക്കാരുടെ ജീവിതവും പച്ചപിടിക്കും.

Tags: kottayamMalarikkalAmbal
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ട്രെയിനിനു നേരെ കല്ലേറ്; കോട്ടയത്ത് ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍

Kerala

ഭര്‍തൃവീട്ടില്‍ നിന്ന് 35 പവനും പണവും മോഷ്ടിച്ച് മുങ്ങിയ യുവതി കോട്ടയത്ത് അറസ്റ്റിലായി

Kottayam

കോളേജിലേയ്‌ക്ക് പോകും വഴി കോട്ടയം സ്വദേശിനിയായ വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണു മരിച്ചു

Kerala

കേന്ദ്രം ഫണ്ട് അനുവദിച്ചിട്ടും കോട്ടയത്തെ കേന്ദ്രീയ വിദ്യാലയത്തിന് ഉടക്കിട്ട് പിണറായി സര്‍ക്കാര്‍

Kerala

കോട്ടയത്തെ ഹോട്ടലില്‍ യുവതിയെയും യുവാവിനെയും ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പവര്‍ കട്ടില്ലാത്ത പത്ത് വര്‍ഷങ്ങള്‍ ! എന്തിനീ തള്ളുകള്‍

ജല മാനേജ്‌മെന്റ് ജനകീയമാകണം

ഇന്‍ഡിക്കമ്പനിയിലെ ഡീലര്‍മാര്‍

ശീലിക്കാം ഊര്‍ജ്ജ തന്ത്രം

സിപിഎം ഭരണത്തിലുള്ള അടൂർ സഹകരണബാങ്കിൽ വൻ ക്രമക്കേട്; അഴിമതിക്ക് കൂട്ടു നിൽക്കാത്തതിനാൽ രാജി വച്ച് പ്രസിഡൻ്റ്

അക്രമികളിൽ നിന്നും രക്ഷപ്പെടാനായി പുഴയിൽ ചാടി, കരയ്‌ക്ക് കയറാൻ അനുവദിക്കാതെ കൊലപ്പെടുത്തി; പ്രതികൾക്ക് ഏഴു വർഷം കഠിനതടവ്

വിജയവീഥിയില്‍…രാജേട്ടന്‍…. ആറന്മുളയിൽ പത്രിക സമർപ്പിച്ചു, സാന്നിധ്യമായി ഛത്തീസ് ഘട്ട് മുഖ്യമന്ത്രി വിഷ്ണു ദേവ് സായി

കേരള നിയമസഭാ തിരഞ്ഞെടുപ്പിലെ പോളിങ് 85 ശതമാനം മറികടക്കുക ലക്ഷ്യം – മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു കേൽക്കർ

ഹോർമുസ് അടച്ചുപൂട്ടൽ സ്വീകാര്യമല്ല; പശ്ചിമേഷ്യ സംഘർഷം ആശങ്കാജനകം, ഇന്ത്യക്കാർ സുരക്ഷിതർ: ലോക്‌സഭയിൽ പ്രധാനമന്ത്രി മോദി

പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്‌ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.