ടോക്കിയോ: നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീനയെ അട്ടിമറിച്ച് ഇന്ത്യ ഒളിമ്പിക്സ് പുരുഷ ഹോക്കിയില്‍ ക്വാര്‍ട്ടര്‍ ഉറപ്പാക്കി. പൂള് എ യിലെ നാലാം മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഇന്ത്യ അര്‍ജന്റീനയെ മറികടന്നത്. അവസാന രണ്ട് മിനിറ്റില്‍ നേടിയ രണ്ട് ഗോളുകളാണ് ഇന്ത്യക്ക്് വിജയമൊരുക്കിയത്.
നാലു മത്സരങ്ങളില്‍ ഇന്ത്യയുടെ മൂന്നാം വിജയമാണിത്. ഇതോടെ ഒമ്പത് പോയിന്റുമായി ഇന്ത്യ, ഓസ്ട്രേലിയയ്ക്ക് പിന്നില്‍ രണ്ടാം സ്ഥാനത്താണ്. അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഇന്ത്യ ഇന്ന് ആതിഥേയരായ ജപ്പാനെ നേരിടും.
വരുണ്‍ കുമാര്‍, വിവേക് സാഗര്‍ പ്രസാദ്, ഹര്‍മന്‍പ്രീത് സിങ് എന്നിവരാണ് ഇന്ത്യക്കായി ഗോളുകള്‍ നേടിയത്. അര്‍ജന്റീനയുടെ ആശ്വാസ ഗോള്‍ കസെലയുടെ വകയായിരുന്നു.
അവസാന മത്സരത്തില്‍ സ്പെയിനെ തകര്‍ത്തുവിട്ടതിന്റെ ആത്മവിശ്വാസവുമായി കളിത്തിലിറങ്ങിയ ഇന്ത്യതുടക്കം മുതല്‍ തകര്‍ത്തു കളിച്ചു. ഒട്ടേറെ തവണ അര്‍ജന്റീനയുടെ പ്രതിരോധം തകര്‍ത്തു മുന്നേറിയെങ്കിലും അവസാന പാസില്‍ ലക്ഷ്യം പിഴച്ചു.
എന്നാല്‍ നാല്‍പ്പത്തിമൂന്നാം മിനിറ്റില്‍ ഇന്ത്യ ലീഡ് എടുത്തു. പെനാല്‍റ്റി കോര്‍ണര്‍ മുതലാക്കി വരുണാണ് ഗോള്‍ അടിച്ചത്. മൂന്നാം ക്വാര്‍ട്ടറിന്റെ അവസാന നിമിഷങ്ങില്‍ തുടര്‍ച്ചയായി നാല് പെനാല്‍റ്റി കോര്‍ണര്‍ ലഭിച്ചെങ്കിലും ഇന്ത്യക്ക്് മുതലാക്കാനായില്ല.
നാല്‍പ്പത്തിയെട്ടാം മിനറ്റില്‍ അര്‍ന്റീന ഗോള്‍ മടക്കി. അവര്‍ ലഭിച്ച ആദ്യ പെനാല്‍റ്റി കോര്‍ണര്‍ കാസല്ല ഗോളിലേക്ക് തിരിച്ചുവിടുകാരായിരുന്നു. സമനില ഗോള്‍ പിറന്നതോടെ ഇന്ത്യ പോരാട്ടം മുറുക്കി. അവസാന രണ്ട് മിനിറ്റില്‍ രണ്ട് തവണ സ്കോര്‍ ചെയ്ത് ഇന്ത്യ വിജയം സ്വന്തമാക്കി. അമ്പത്തിയെട്ടാം മിനിറ്റില്‍ വിവേക് സാഗര്‍ പ്രസാദും തൊട്ടടുത്ത മിനിറ്റില്‍ ഹര്‍മന്‍പ്രീത് സിങ്ങുമാണ് ഗോള്‍ അടിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: