ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ പൗരാണികത നിലനിര്‍ത്തി നടത്തിയ കിഴക്കേ ഗോപുര നവീകരണം പ്രൗഢേജ്ജലമെന്ന് മന്ത്രി കെ.രാധാകൃഷ്ണൻ. നവീകരണം പൂര്‍ ത്തിയായ കൂടല്‍മാണിക്യം ക്ഷേത്രം കിഴക്കേ ഗോപുര ത്തിന്റെ സമര്‍പ്പണ യോഗം ഉല്‍ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വൻ തുക ചെലവിട്ട് കൂടല്‍മാണിക്യം ക്ഷേത്രം കിഴക്കേ ഗോപുരത്തിന്റെ നവീകരണം പൂര്‍ ത്തിയാക്കിയ ഐ.സി.എല്‍ ഫിൻകോര്‍പ് സി.എം.ഡി കെ.ജി അനില്‍കുമാര്‍, സി.ഇ.ഒ ഉമ അനില്‍കുമാര്‍ എന്നിവരേയും കുടുംബാംഗങ്ങളേയും മന്ത്രി അനുമോദിച്ചു.
സമാനതകളില്ലാത്ത കൊവിഡ് പ്രതിസന്ധികളില്‍ നാടിനൊപ്പം വിവിധങ്ങളായ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കൈകോര്‍ത്ത മികവിന്റെ പ്രസ്ഥാനമാണ് അനില്‍കുമാര്‍ നേതൃത്വം നല്‍കുന്ന ഐ.സി.എല്‍ ഫിൻ കോര്‍പ്പെന്നും മന്ത്രി കൂട്ടിചേര്‍ത്തു. കെ.ജി അനില്‍കുമാര്‍, ഉമ അനില്‍കുമാര്‍, മകൻ അമല്‍ജിത് എ.മേനോൻ എന്നിവര്‍ ചേര്‍ന്ന് കൂടല്‍മാണിക്യം ക്ഷേത്രം കിഴക്കേ ഗോപുരത്തിന്റെ സമര്‍പ്പണം നിര്‍വ്വഹിച്ചു.
ഉന്നത വിദ്യാഭ്യാസ, സാമൂഹ്യ വകുപ്പ് മന്ത്രി ഡോ.ആര്‍ ബിന്ദു അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍പേഴ്‌സൺ സോണിയ ഗിരി മുഖ്യാതിഥിയായിരുന്നു. നഗരസഭ കൗണ്‍സിലര്‍മാരായ അഡ്വ.കെ.ആര്‍.വിജയ,സന്തോഷ് ബോബൻ, സ്മിത കൃഷ്ണകുമാര്‍, കൂടല്‍മാണിക്യം ദേവസ്വം ചെയര്‍മാൻ യു. പ്രദീപ് മേനോൻ, അഡ്മിനിസ്‌ട്രേറ്റര്‍ എം.സുഗീത, ദേവസ്വം ബോര്‍ഡ് അംഗങ്ങളായ ഭരതൻ കാങ്കോട്ടില്‍, എൻ.പി.പരമേശ്വരൻ നമ്പൂതിരിപ്പാട് എന്നിവര്‍ സംസാരിച്ചു. കൊവീഡ് പ്രോട്ടോക്കോള്‍ പാലിച്ചു കൊണ്ട് നടത്തിയ ചടങ്ങുകള്‍ ഓണ്‍ലൈനിലൂടെ ഭക്തജനങ്ങള്‍ക്ക് വീക്ഷിക്കുന്നതിന് സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു. ഗോപുരസമര്‍പ്പണത്തിന്റെ ഭാഗമായി പട്ടാഭിഷേകം കഥകളിയും ക്ഷേത്രത്തില്‍ സമര്‍പ്പണമായി കെ.ജി അനില്‍കുമാര്‍ നടത്തിയിരുന്നു.
കൂടല്‍മാണിക്യ ക്ഷേത്രം ഗോപുര സമര്‍പ്പണം പൂര്‍ത്തിയായത് ചിരകാലസ്വപ്നമെന്ന് കെ.ജി. അനില്‍കുമാര്‍ പറഞ്ഞു. നിറശോഭയോടെ നില്‍ക്കുന്ന കൂടല്‍മാണിക്യ ക്ഷേത്ര ഗോപുരം നവീകരണ പ്രവര്‍ത്തികള്‍ നടത്തുവാനും, ക്ഷേത്ര ഗോപുരം സമര്‍പ്പണം നടത്തുവാനും സാധിച്ചത് ഭാഗ്യമായി കരുതുന്നുവെന്ന് കെ.ജി.അനില്‍കുമാര്‍ പറഞ്ഞു. കുട്ടിക്കാലം മുതല്‍ പ്രാര്‍ഥനയോടെയും ആരാധനയോടെയും ദര്‍ശിച്ചിരുന്ന ക്ഷേത്രമാണ് കൂടല്‍മാണിക്യം.ഓരോ ഉത്സവ അനുഭവങ്ങളും മറക്കാനാവാത്തതാണ്. ഏറെ
വിഷമത്തോടെയാണ് ഉത്സവസമാപനം. പിന്നീട് അടുത്ത ഉത്സവത്തിനായുള്ള കാത്തിരിപ്പ്. എല്ലാം നിറഞ്ഞ അനുഭൂതിയാണ്. എന്റെ ജീവിതത്തിലെ എല്ലാ സുപ്രധാന തീരുമാനങ്ങളും ശ്രീ കൂടല്‍മാണിക്യ ക്ഷേത്ര നടയില്‍ നിന്നാണ് ആരംഭിച്ചിട്ടുള്ളത്. കൂടല്‍മാണിക്യ സ്വാമിയില്‍ നിന്നും തുടക്കം കുറിക്കുകയെന്നത്, എന്റെ പിതാവില്‍ നിന്നും ലഭിച്ച മാതൃകയാണ്. സംഗമേശ ഭക്തനായ എന്റെ പിതാവ് എരേക്കത്ത് ഗോവിന്ദമേനോന്റെ വലിയൊരു സ്വപ്നം കൂടിയാണ് എന്നിലൂടെ പൂര്‍ ത്തിയായതെന്നും അനില്‍കുമാര്‍ പറഞ്ഞു.
കേരളത്തിലെ അറിയപ്പെടുന്ന ചുമര്‍ ചിത്രകാരന്മാര്‍ കൂടല്‍മാണിക്യം ക്ഷേത്രം കിഴക്കെ ഗോപുരത്തിന്റെ കവാടത്തിന്റെ ഇരുവശ ത്തുമുള്ള ചുമരുകളില്‍ ഒരുക്കിയ ചുമര്‍ ചിത്രങ്ങള്‍, ലോകോത്തര നിലവാര ത്തിലുള്ള നൂതന സാങ്കേതിക വിദ്യയായ ഫസാഡ് ലൈറ്റിങ് സംവിധാനം ഉപയോഗി ച്ച് ഗോപുര ത്തില്‍ ഒരുക്കിയ ദീപാലങ്കാരങ്ങളെല്ലാം ഭക്തജനങ്ങള്‍ക്ക് ഹൃദ്യമാകുകയാണ്.
സിന്തറ്റിക് കളര്‍ ഉപയോഗി ച്ച് കേരളീയ ചുമര്‍ചിത്ര ശൈലിയില്‍ പഞ്ചവര്‍ണ്ണ സിദ്ധാന്തപ്രകാരമാണ് ചിത്രങ്ങള്‍ ഒരുക്കിയത്. പക്ഷിമാല, വീരാളിപട്ട് എന്നീ ഡിസൈനുകളും ഇവയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പത്തടി ഉയരത്തില്‍ എട്ടടി വീതിയില്‍ പതിമൂന്ന് പാനലുകളാണ് ചിത്രങ്ങള്‍. ഗോപുരകവാടത്തിലേക്ക് കയറുന്ന ഭാഗത്ത് നിലവിലുള്ള ഭരതന്റെ ചിത്രത്തിന് എതിര്‍വശ ത്ത് സഹോദരങ്ങളായ ശ്രീരാമൻ, ലക്ഷ്മണൻ, ശത്രുഘ്‌നൻ എന്നിവരുടെ ചിത്രങ്ങള്‍. കവാടത്തിന്റെ വാതില്‍ കടന്നു കടന്നുകഴിഞ്ഞാൽ ഇരുവശത്തായിട്ടാണ് രാമായണത്തിന്റെ പ്രസക്തഭാഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ക്ഷേത്രം കിഴക്കെ ഗോപുരത്തിന്റെ തുടര്‍ന്നുള്ള അറ്റകുറ്റപ്പണികൾ 15 വര്‍ഷകാലത്തേക്ക് ഏറ്റെടുത്ത് നടത്താൻ തയ്യാറാണെന്നും, ദേവസ്വം ഇക്കാര്യം അനുവദിച്ചതായും കെ.ജി. അനില്‍കുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: