ടോക്കിയോ: ബോക്സിങ്ങില്‍ ഇന്ത്യന്‍ മെഡല്‍ പ്രതീക്ഷ വര്‍ധിപ്പിച്ച് ലവ്ലിന ബൊര്ഗോഹെയ്ന്. 64 മുതല്‍ 69 കിലോ വിഭാഗത്തില്‍ താരം ക്വാര്‍ട്ടറിലെത്തി. സെമിയിലെത്തിയാല്‍ മെഡല്‍ ഉറപ്പിക്കാം. ഒരു ജയം അകലെ ഇന്ത്യയുടെ മറ്റൊരു മെഡലിനായി പ്രതീക്ഷയിലാണ് താരം. ലവ്ലിനയുടെ ആദ്യ ഒളിമ്പിക്സാണിത്. ജര്‍മ്മന്‍ താരം നാദിന അപെറ്റ്സിനെ കീഴടക്കിയാണ് ലോവ്ലിന ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടിയത്. കടുത്ത മത്സരത്തിനൊടുവില്‍ 3-2 സ്കോറിനായിരുന്നു ലവ്ലിനയുടെ ജയം. ലോവ്ലിനയേക്കാള് 12 വയസിന് മുകളിലുള്ള താരമാണ് നാദിന.
മുന്‍ ലോക ചാമ്പ്യന്‍ ചെന്‍ നീന് ചിന്നാണ് അടുത്ത മത്സരത്തില്‍ നാദിനയുടെ എതിരാളി. ആദ്യ റൗണ്ട് തോറ്റ താരം പിന്നീട് തുടര്‍ച്ചയായി മൂന്ന് റൗണ്ടുകള്‍ വിജയിച്ചാണ് മത്സരം കൈപ്പിടിയിലാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: