ന്യൂദല്‍ഹി: ബംഗ്ലാദേശില്‍ നിന്നുള്ള രോഹിംഗ്യകളെ അനധികൃതമായി ദല്‍ഹിയിലേക്ക് കടത്താന്‍ ശ്രമിച്ച മൂന്ന് പേരെ ഉത്തര്‍പ്രദേശിലെ തീവ്രവാദവിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്തു. അക്രമിസംഘം നേതാവ് നൂര്‍ ഇസ്ലാം എന്ന മുഹമ്മദ് നൂര്‍ ഉള്‍പ്പെടെ മൂന്ന് പേരെ അറസ്റ്റ് ചെയ്തു.
രോഹിംഗ്യകളായ രണ്ട സ്ത്രീകളെയും ഒരു പുരുഷനെയും ദല്‍ഹിയിലേക്ക് കടത്താന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇവരെ പിടികൂടിയത്. ദല്‍ഹിയിലേക്കുള്ള തീവണ്ടിയില്‍ യാത്രചെയ്യുകയായിരുന്ന സംഘത്തെ ഗാസിയാബാദില്‍ വെച്ചാണ് പിടികൂടിയത്. തങ്ങളുടെ സംഘത്തിലെ ഒരാള്‍ ദല്‍ഹി സ്‌റ്റേഷനില്‍ കാത്ത് നില്‍ക്കുന്നുണ്ടെന്ന് അറിയച്ചതിനെ തുടര്‍ന്ന് ഇയാളെയും പിടികൂടി. ജമ്മുവിലെ രോഹിംഗ്യ ക്യാമ്പില്‍ ജീവിക്കുന്ന റഹ്മത്തുള്ളയെയാണ് പിടികൂടിയത്.
മൂന്ന് രോഹിംഗ്യകള്‍ ഉള്‍പ്പെടെ ആറ് പേരയൊണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. രോഹിംഗ്യകളായ രണ്ട് സ്ത്രീകള്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. സംഘത്തലവന്‍ നൂര്‍ ഇസ്ലാം ബംഗ്ലാദേശ് സ്വദേശിയാണ്. തൃപൂരയില്‍ ജോലി ചെയ്യുന്നു. മനുഷ്യക്കടത്താണ് ഇയാളുടെ തൊഴില്‍. ബംഗ്ലാദേശില്‍ നിന്നുള്ള രോഹിംഗ്യകളെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്ക് തീവണ്ടിയില്‍ എത്തിക്കുകയാണ് ജോലി.പിടികൂടിയ പ്രായപൂര്‍ത്തിയാകാത്ത രോഹിംഗ്യ പെണ്‍കുട്ടികളെ ആശാ കേന്ദ്രത്തിലാക്കി.
മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ രോഹിംഗ്യകള്‍ക്കും അവരുടെ ഇന്ത്യയിലേക്കുള്ള മനുഷ്യക്കടത്തിനും എതിരെ ശക്തമായ നടപടികളാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ എടുക്കുന്നത്. ജൂലായ് 22ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ദല്‍ഹിയിലെ ഒരിടത്ത് കയ്യേറി താമസിക്കുകയായിരുന്ന രോഹിംഗ്യ അഭയാര്‍ത്ഥികളെ ഒഴിപ്പിച്ചിരുന്നു. നോയ്ഡക്കടുത്ത് മദന്‍ ഖാദര്‍ പ്രദേശത്ത് കിടക്കുന്ന 2.1 ഏക്കര്‍ ഭൂമി കയ്യേറിക്കൊണ്ടാണ് രോഹിംഗ്യകള്‍ അനധികൃതമായി താമസിച്ചിരുന്നത്.
ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ഭൂമിയിലായിരുന്നു ഈ കയ്യേറ്റം. ഏകദേശം 150 കോടി രൂപ വിലവരുന്ന ഭൂമിയിലായിരുന്നു ഈ കയ്യേറ്റം. ദല്‍ഹിയില്‍ ഇത്തരം ഒട്ടേറെ ഭൂമികള്‍ അനധികൃതമായി കയ്യേറിയിട്ടുണ്ടെന്ന് യുപി സര്‍ക്കാര്‍ ആരോപിക്കുന്നു. ഇതെല്ലാം ഒഴിപ്പിക്കാനാണ് യുപി സര്‍ക്കാരിന്റെ നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: