ആലപ്പുഴ: കുപ്പപ്പുറത്ത് ഡോക്ടറെ സംഭവം നടന്ന് രണ്ട് ദിവസം കഴിഞ്ഞിട്ടും മുഴുവന്‍ പ്രതികള്ക്കെതിതിരെ നടപടി സ്വീകരിക്കാത്തത് കോവിഡ് മഹാമാരിക്കെതിരെ അഹോരാത്രം പോരാടുന്ന ഡോക്ടര്‍മാര്‍ ഉള്‍പെടെയുള്ള മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകരുടേയും ആ ത്മവിശ്വാസം തകര്‍ക്കുന്ന നടപടിയാണെന്ന് കെജിഎംഒ സംസ്ഥാന് എത്തിക്സ് കമ്മറ്റി ചെയര്മാന് ഡോ. സാബുസുഗതന്‍ പറഞ്ഞു.
മതിയായ നീതി ലഭിയ്ക്കാതെ വന്നാല്‍ സമരമാര്‍ഗ്ഗങ്ങളിലേക്ക് പോകാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ നിര്‍ബന്ധിതരാകും അത് ഒഴിവാക്കാന്‍ ഉന്നതതല ഇടപെടലുകള്‍ ഉണ്ടാകണം. സമാനമായ അനിഷ്ട സംഭവങ്ങള്‍ അവര്ത്തിക്കാതിരിയ്ക്കാന് പ്രതികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുന്നതിന് ഒപ്പം കോവിഡ് വാക്സിന് വിതരണത്തില്‍ സുതാര്യവും , ഏവര്‍ക്കും പ്രാപ്യവുമായ ജില്ലാ / സംസ്ഥാന തല കോവിഡ് വാക്സിന് റജിസ്ട്രേഷന്/വിതരണ സംവിധാനം ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: