കുണ്ടറ: കുണ്ടറ താലൂക്ക് ആശുപത്രിയില്‍ കൊവിഡ് വാക്സിന് വിതരണത്തില്‍ വന്‍ ക്രമക്കേടു നടക്കുന്നതായി ആരോപണം. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ നോക്കുകുത്തിയാക്കി ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ് വാക്സിന് വിതരണം കയ്യടക്കിയിരിക്കുന്നത്.
രാവിലെ എട്ടു മണിയോടെ സന്നദ്ധ പ്രവര്‍ത്തകരെന്ന വ്യാജന എത്തുന്ന ഡിവൈഎഫ്ഐക്കാര്‍ ആശാ പ്രവര്‍ത്തകരില്‍ നിന്ന് ടോക്കണ്‍ പിടിച്ചു വാങ്ങി ഇഷ്ടക്കാര്‍ക്ക് വിതരണം ചെയ്യുന്നു. ഇതിനെ എതിര്‍ക്കുന്ന ആശാവര്‍ക്കമാരെ ഭീഷണിപ്പെടുത്തും. ഇതിനെതിരെ പരാതി പറഞ്ഞാലും നടപടിയില്ല. കുണ്ടറയിലെ വാക്സിന് വിതരണത്തിലെ ഇടതുവല്ക്കരണത്തിനെതിരെ പ്രതിഷേധ പരിപാടികള്‍ നടത്താനുള്ള നീക്കത്തിലാണ് വിവിധ സംഘടനകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: