ബെംഗളൂരു: തെലങ്കാനയിലെ 13-ാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച രാമപ്പക്ഷേത്രത്തിന് യൂനെസ്കോയുടെ ലോകപൈതൃക പദവി ലഭിച്ചു. ലോക പൈതൃക സമിതി ഞായറാഴ്ച ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
ഈ പ്രഖ്യാപനത്തെ ഉല്‍കൃഷ്ടമെന്നാണ് ട്വിറ്ററില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിശേഷിപ്പിച്ചത്. ക്ഷേത്രത്തിന്റെ ചിത്രങ്ങള്‍ കൂടി പങ്കുവെച്ചുകൊണ്ടായിരുന്നു ട്വീറ്റ്. ക്ഷേത്രത്തിന് പൈതൃക പദവി ലഭിച്ചതിന് പിന്നാലെ തെലങ്കാനയിലെ ജനങ്ങളെയും മോദി അഭിനന്ദിച്ചു. മഹത്വം നേരിട്ടറിയാന്‍ എല്ലാവരും ക്ഷേത്രം സന്ദര്‍ശിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
തെലങ്കാനയിലെ പാലംപേട്ടിലാണ് ഈ ക്ഷേത്രം. കാകതീയ ഭരണാധികാരി ഗണപതി ദേവയുടെ കാലത്താണ് ഈ ശിവക്ഷേത്രം പണികഴിച്ചത്. ഇവിടെ ഭഗവാന് രാമലിംഗേശ്വര ആണ് ആരാധിക്കപ്പെടുന്നത്. രാമപ്പ എന്ന ശില്പി ചെങ്കല്‍ മണ്‍കല്ലിലാണ് ക്ഷേത്രം നിര്‍മ്മിച്ചത്. വലിയ തൂണുകളും നര്‍ത്തകിമാരുടെയും മൃഗങ്ങളുടെയും കൊത്തുപണികളും പ്രത്യേകതയാണ്. ആറടി ഉയരമുള്ള നക്ഷത്ര ആകൃതിയിലുള്ള അടിത്തറിയില്‍ ഗാംഭീര്യത്തോടെ നിലകൊള്ളുന്ന ക്ഷേത്രം ഒരു അപൂര്‍വ്വ കാഴ്ചയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: