പള്ളുരുത്തി: കഴിഞ്ഞ മൂന്ന് ദിവസമായി തുടര്‍ച്ചയായി സെര്‍വര്‍ പണിമുടക്കുന്നതിനാല്‍ റേഷന്‍ വിതരണം അവതാളത്തില്‍. ഇതുമൂലം റേഷന്‍ വ്യാപാരികളും കാര്‍ഡ് ഉടമകളും തമ്മില്‍ വാക്കേറ്റം വരെയുണ്ടാകുന്ന അവസ്ഥയാണ്. ഇ പോസ് മെഷിനില്‍ കാര്‍ഡ് ഉടമകളുടെയോ അംഗങ്ങളുടേയോ വിരലടയാളം പതിപ്പിച്ചാണ് സംസ്ഥാനത്ത് റേഷന്‍ വിതരണം നടക്കുന്നത്. പലപ്പോഴും സെര്‍വര്‍ തകരാര്‍ മൂലം ഇ പോസ് മെഷിന്‍ പ്രവര്‍ത്തിക്കാറില്ല. എന്നാല്‍, തുടര്‍ച്ചയായി മൂന്ന് ദിവസം തകരാറായതാണ് ഇപ്പോള്‍ റേഷന്‍ കടയുടമകള്‍ക്ക് തലവേദനയായിരിക്കുന്നത്. രാവിലെ പത്തേമുക്കാലോടെ തകരാറിലാകുന്ന സെര്‍വര്‍ പിറ്റേദിവസം രാവിലെയാണ് പ്രവര്‍ത്തിക്കുക.
പ്രവര്‍ത്തനം തുടങ്ങി മണിക്കൂറുകള്‍ക്കകം തന്നെ വീണ്ടും തകരാറിലാകുന്ന അവസ്ഥയാണ്. റേഷന്‍ വാങ്ങാനായി എത്തുന്നവര്‍ തുടര്‍ച്ചയായി മടങ്ങേണ്ടി വന്നതോടെ പഴി മുഴുവന്‍ കേള്‍ക്കേണ്ട ഗതികേടിലാണ് റേഷന്‍ വ്യാപാരികള്‍. ജൂണ്‍ മാസത്തെ സൗജന്യ കിറ്റ് വാങ്ങുന്നതിനുള്ള അവസാന തീയതി ഈ മാസം 28 ആണെന്ന് അറിയിപ്പ് വന്നതോടെ ആളുകള്‍ വലിയ രീതിയിലാണ് റേഷന്‍ കടകളിലേക്ക് വരുന്നത്. കിറ്റ് നല്‍കണമെങ്കിലും ഇ പോസ് മെഷിനില്‍ വിരലടയാളം പതിപ്പിക്കേണം. ഈ സാഹചര്യത്തില്‍ സെര്‍വര്‍ തകരാര്‍ പരിഹരിക്കുന്നതുവരെ റേഷന്‍ കട തുറക്കണമോയെന്നുള്ള ആലോചനയിലാണ് കടയുടമകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: