ചാത്തന്നൂര്‍: ചിറക്കര പഞ്ചായത്തില്‍ പട്ടികജാതി കുടുംബങ്ങളിലെ വയോധികര്‍ക്കുള്ള കട്ടില്‍ വിതരണം ചെയ്യാതെ കോണ്‍ഗ്രസുകാരനായ ഗ്രാമപഞ്ചായത്തംഗം. കണ്ണേറ്റ വാര്‍ഡിലെ ഗ്രാമപഞ്ചായത്ത് അംഗത്തിനെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.
കഴിഞ്ഞ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ കാലത്ത് പട്ടികജാതി കുടുംബങ്ങളിലെ 60വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് കട്ടില്‍ അനുവദിച്ചിരുന്നു. ഗുണഭോക്താക്കള്‍ എഴ് ദിവസത്തിനുള്ളില്‍ രേഖകളുമായി പഞ്ചായത്ത് ഓഫീസില്‍ എത്തണമെന്ന് കാണിച്ച് ഗ്രാമപഞ്ചായത്തിന്റെ അറിയിപ്പ് കഴിഞ്ഞ ജനുവരി 22ന് ഗുണഭോക്താക്കള്‍ക്ക് ലഭിച്ചു. ഗുണഭോക്താക്കള്‍ പഞ്ചായത്തംഗത്തിന്റെ കൈവശം രേഖകള്‍ നല്‍കിയെങ്കിലും ഇയാള്‍ പഞ്ചായത്തില്‍ നല്‍കിയില്ല. അപേക്ഷ നല്‍കിയ എല്ലാവര്‍ക്കും ഗ്രാമപഞ്ചായത്ത് കഴിഞ്ഞ ഫെബ്രുവരിയില്‍ കട്ടില്‍ നല്‍കിയപ്പോഴാണ്, കണ്ണേറ്റ വാര്‍ഡിലെ നാല് പട്ടികജാതി കുടുംബങ്ങള്‍ക്ക് കട്ടില്‍ നഷ്ടപ്പെട്ടതായി അറിയുന്നത്. ഒരു ഗുണഭോക്താവ് പട്ടികജാതി- പട്ടികവര്‍ഗ ക്ഷേമ മന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്.
ഗ്രാമ പഞ്ചായത്തംഗത്തിന്റെ നിലപാടിനെ തുടര്‍ന്ന് കണ്ണേറ്റ വാര്‍ഡിലെ ഫണ്ട് നഷ്ടപ്പെടുന്ന അവസ്ഥയാണ്. ഈ വിഷയം ചോദ്യം ചെയ്തതിന്റെ പേരില്‍ പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തില്‍ ബിജെപി പ്രവര്‍ത്തകരുടെ വീട്ടില്‍ കയറി ഭീഷണിപ്പെടുത്തുകയും ചാത്തന്നൂര്‍ പോലീസ് സ്റ്റേഷനില്‍ കള്ളകേസ് നല്‍കിയെന്നും ബിജെപി പ്രവര്‍ത്തകര്‍ ആരോപിച്ചു.
പ്രക്ഷോഭം സംഘടിപ്പിക്കും: ബിജെപി
ചാത്തന്നൂര്‍: ചിറക്കര ഗ്രാമപഞ്ചായത്തിലെ സിപിഐ-കോണ്‍ഗ്രസ് അവിശുദ്ധ കൂട്ടുകെട്ട് ഭരണത്തില്‍ ഗുണഭോക്താക്കള്‍ക്ക് ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുന്നതായി ബിജെപി ചിറക്കര പഞ്ചായത്ത് സമിതി കുറ്റപ്പെടുത്തി. കട്ടില്‍ വിതരണത്തില്‍ ക്രമക്കേട് കാട്ടിയ കണ്ണേറ്റ വാര്‍ഡംഗത്തിനെതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണ് ഗുണഭോക്താക്കള്‍.
വിഷയത്തില്‍ പ്രതികരിച്ച ബിജെപി നേതാക്കളെ കള്ളക്കേസില്‍ കുടുക്കാനാണ് സിപിഐ-കോണ്‍ഗ്രസ് ഗൂഢാലോചന. സിപിഎം- സിപിഐ തര്‍ക്കം മൂലം പല പദ്ധതികളും മുടങ്ങുന്ന സ്ഥിതിയും പഞ്ചായത്തിലുണ്ട്. വിഷയത്തില്‍ ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ബിജെപി പഞ്ചായത്ത് സമിതി പ്രസിഡന്റ് ജി. സന്തോഷ്, എം വിനയകുമാര്‍, ബൂത്ത് പ്രസിഡന്റ് ബൈജു എന്നിവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: