ശ്രീനഗര്‍: ജമ്മു കാശ്മീരിലെ കുല്‍ഗാം ജില്ലയില്‍ ഞായറാഴ്ച സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ ഭീകരന് കൊല്ലപ്പെട്ടു. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. ദക്ഷിണ കാശ്മീരിലെ മുനന്ത് പ്രദേശം പുലര്‍ച്ചെ വളഞ്ഞ് തിരച്ചില്‍ നടത്തുന്നതിനിടെയായിരുന്നു ഏറ്റുമുട്ടല്‍. സംയുക്ത സേന നീക്കത്തില്‍ രണ്ടു ഭീകരര്‍ കടുങ്ങിയിട്ടുണ്ടെന്നാണ് കരുതുന്നത്.
ഓപ്പറേഷന് അവസാനിച്ചിട്ടില്ലെന്ന് കാശ്മീര്‍ പൊലീസ് ട്വീറ്റ് ചെയ്തു. ശനിയാഴ്ച രാവിലെ ദക്ഷിണ കാശ്മീരിലെ ബന്ദിപ്പോര ജില്ലയില്‍ നടന്ന സമാന ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെടുകയും മൂന്നു ജവാന്മാര്ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: