Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആശുപത്രിയിലെ താത്കാലിക ജോലി സ്ഥിരപ്പെടുത്തി നല്‍കിയതിന് എംഎല്‍എ പണം വാങ്ങി; വാമനപുരം എംഎല്‍എ ഡി.കെ. മുരളിക്കെതിരെ ആരോപണവുമായി യുവതി

ഫോണ്‍ സംഭാഷണം പ്രചരിച്ചതോടെ എംഎല്‍എ വെഞ്ഞാറമൂട് പോലീസില്‍ പരാതി നല്‍കി. തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചുവെന്ന എംഎല്‍എയുടെ പരാതിയില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

അനീഷ് അയിലം by അനീഷ് അയിലം
Jul 25, 2021, 02:28 pm IST
in Kerala

തിരുവനന്തപുരം: വാമനപുരം എംഎല്‍എ ഡി.കെ. മുരളിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതികളുടെ ഫോണ്‍ സംഭാഷണം. ആശുപത്രിയിലെ താത്കാലിക ജോലി സ്ഥിരപ്പെടുത്തി നല്‍കിയെന്നും അതിന് സിപിഎം എംഎല്‍എയ്‌ക്ക് പണം നല്‍കിയെന്നുമുള്ള ഫോണ്‍ സംഭാഷണമാണ്  സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. എംഎല്‍എയുടെ വീട്ടില്‍ വച്ച് ജോലി ആവശ്യത്തിനായി മൂന്നും നാലും ലക്ഷങ്ങള്‍ നല്‍കിയവരെ കണ്ടെന്നും ഫോണ്‍ സംഭാഷണത്തിലുണ്ട്.  എന്നാല്‍ ആരോപണം  നിഷേധിച്ച എംഎല്‍എ ഇതിനുപിന്നില്‍ രാഷ്‌ട്രീയ ഗൂഢാലോചനയാണെന്ന് ആരോപിച്ചു.

നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ഗ്രേഡ് 2 അറ്റന്‍ഡര്‍ തസ്തികയില്‍  ജോലി ലഭിച്ച കാഞ്ഞിരംപാറ സ്വദേശിയായ യുവതിയും മറ്റൊരു യുവതിയും തമ്മിലുള്ള 13 മിനിറ്റ് ഫോണ്‍ സംഭാഷണമാണ്  പ്രചരിക്കുന്നത്.  കോണ്‍. പ്രവര്‍ത്തകയായ തനിക്ക് സിപിഎം എംഎല്‍എ ഇടപെട്ട് ജോലി  നല്‍കിയെന്നും അതിന് എംഎല്‍എ പണം ആവശ്യപ്പെട്ടെന്നും യുവതി  പറയുന്നു. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി ഇന്റര്‍വ്യൂ നടത്തിയതില്‍ എംഎല്‍എ ഇടപെട്ടു. താത്കാലിക നിയമനം ആയിരുന്നത് പിന്നീട് സ്ഥിരപ്പെടുത്തി. എംഎല്‍എ പണം ആവശ്യപ്പെട്ടു. പണം ഡിവൈഎഫ്‌ഐ ഫണ്ടിലേക്ക് നല്‍കണമെന്നാണ് പറഞ്ഞിരിക്കുന്നത്. കുറച്ച് പണം നല്‍കാന്‍ ഒരാളെ ഏല്‍പ്പിച്ചിട്ടുണ്ടെന്നും യുവതി പറയുന്നു.  

സംഭാഷണം ഇങ്ങനെ: ‘പ്രധാന കോണ്‍. നേതാവിനൊപ്പം  മുരളിയുടെ വീട്ടിലെത്തിയാണ് ജോലി ഉറപ്പാക്കിയത്.  രണ്ട് മൂന്ന് ലക്ഷമെങ്കിലും നല്‍കേണ്ടിവരും, അത് എത്രയെന്ന് കൃത്യമായി പിന്നീട് പറയും. താത്കാലിക ജോലി സ്ഥിരപ്പെടുത്തി നല്‍കി. പ്രോവിഡന്റ് ഫണ്ട്, ഗ്രാറ്റുവിറ്റി രേഖകള്‍ ലഭിച്ചു. കോണ്‍. നേതാവും എംഎല്‍എയും തമ്മിലുള്ള സൗഹൃദത്തിന്റെ പുറത്താണ് തനിക്ക് ജോലി വാങ്ങി നല്‍കിയത്. 10 നിയമനത്തില്‍ ഒരെണ്ണം എംഎല്‍എയ്‌ക്ക് ശുപാര്‍ശ ചെയ്യാനുള്ളതാണ്. അതാണ് തനിക്ക് നല്‍കിയത്. താനും കോണ്‍ഗ്രസ് നേതാവും മറ്റൊരാളുമാണ് മുരളിയുടെ വീട്ടിലെത്തിയത്. ആ സമയത്ത് മറ്റ് ജോലി ആവശ്യത്തിനായി മൂന്നും നാലും ലക്ഷം നല്‍കിയവരെ കണ്ടിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തനം നടത്താതിരിക്കാനാണ് ജോലി വാങ്ങി നല്‍കുന്നതെന്ന് എംഎല്‍എ പറഞ്ഞു. പാര്‍ട്ടി ചോദിച്ചാല്‍ എത്ര രൂപ നല്‍കാനും താന്‍ തയാറാണെന്ന് സിപിഎം ഏരിയാ കമ്മറ്റി അംഗത്തിന് വാക്ക് നല്‍കിയിട്ടുണ്ട്.’

 ഫോണ്‍ സംഭാഷണം പ്രചരിച്ചതോടെ എംഎല്‍എ വെഞ്ഞാറമൂട് പോലീസില്‍ പരാതി നല്‍കി. തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചുവെന്ന എംഎല്‍എയുടെ പരാതിയില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ജോലി ലഭിച്ച യുവതി സംസാരിച്ചത് സത്യമാണെന്നും കുട്ടികള്‍ ഫോണ്‍ ഉപയോഗിക്കുന്നതിനിടെ ശബ്ദസന്ദേശം പുറത്ത് പോയതാണെന്നും പോലീസിന് മൊഴി നല്‍കിയിട്ടുണ്ടെന്ന് ഫോണ്‍ സംഭാഷണത്തില്‍ മറുതലയ്‌ക്കല്‍ ഉണ്ടായിരുന്ന യുവതി ജന്മഭൂമിയോട് പറഞ്ഞു.

Tags: അഴിമതിഎംഎല്എ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാത്യു കുഴല്‍നാടന്‍ കളളപ്പണം വെളുപ്പിച്ചെന്ന് സി പി എം; മറുപടി നാളെയെന്ന് എം എല്‍ എ

തൃശൂരില്‍ നടന്ന ബിജെപി സംസ്ഥാന ഭാരവാഹി യോഗം ബിജെപി പ്രഭാരി പ്രകാശ് ജാവദേക്കര്‍ എംപി ഉദ്ഘാടനം ചെയ്യുന്നു. അഡ്വ. കെ.കെ. അനീഷ്‌കുമാര്‍, പി.കെ. കൃഷ്ണദാസ്, കുമ്മനം രാജശേഖരന്‍, അനില്‍ കെ. ആന്റണി, കെ. സുരേന്ദ്രന്‍, രാധാ മോഹന്‍ അഗര്‍വാള്‍ എന്നിവര്‍ സമീപം.
Kerala

അഴിമതിക്കാര്യത്തില്‍ ഭരണ, പ്രതിപക്ഷങ്ങള്‍ മത്സരിക്കുന്നു: പ്രകാശ് ജാവദേക്കര്‍

India

ജനദ്രോഹം ഇന്ത്യയില്‍ വച്ചുപൊറുപ്പിക്കില്ല; അഴിമതിക്കെതിരെ സീറോ ടോളറന്‍സ് എന്ന കര്‍ശന നയമാണ് സര്‍ക്കാരിനുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

India

സ്ത്രീ വിരുദ്ധ പരാമര്‍ശവുമായികോണ്‍ഗ്രസ് എംഎല്‍എ; ‘ഞങ്ങളുടെ രാഹുല്‍ജിക്ക് പെണ്‍കുട്ടികളുടെ കുറവില്ല’

Kerala

ലഭിച്ചത് പരാതികളുടെ പ്രളയം: സഹകരണ മേഖലയില്‍ നടക്കുന്ന അഴിമതിക്കെതിരെ സഹകരണ അദാലത്ത് നടത്തി ബിജെപി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നടന്‍ സുധീര്‍ കരമനയുടെ സ്ഥാനാര്‍ത്ഥിത്വം : ജനാധിപത്യ കേരള കോണ്‍ഗ്രസിന് അതൃപ്തി

കൊടുങ്ങല്ലൂർ ശ്രീകുരുംബക്കാവിൽ പതിനായിരങ്ങൾ കാവുതീണ്ടി

കൊട്ടാരക്കരയില്‍ സി.ഐ.ടി.യു നേതാവ് കോണ്‍ഗ്രസില്‍

ധുരന്ധർ 2 ബോക്സ് ഓഫീസിൽ തകർത്ത് മുന്നേറുമ്പോൾ അനുഗ്രഹം തേടി താരങ്ങളും അണിയറ പ്രവർത്തകരും അയോദ്ധ്യ രാമക്ഷേത്രത്തിൽ

റവ.പ്രിന്‍സ്റ്റണ്‍ ബെന്‍ സിഎസ്‌ഐ ദക്ഷിണ കേരള മഹാഇടവക ബിഷപ്പ്

6 വയസ്സുള്ള കൊച്ചുമകളെ വീടിനുള്ളിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമം ; മുത്തച്ഛൻ അബ്ദുൾ അയൂബ് അറസ്റ്റിൽ

ജെസ്നയെ കാണാതായിട്ട് എട്ട് വര്‍ഷം…ലവ് ജിഹാദ് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ നിലനില്‍ക്കെ വീണ്ടും സിബിഐ എത്തുന്നു

ഇസ്രായേലില്‍ മലയാളി യുവാവ് മരിച്ചു

മാര്‍ച്ച് മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം ഈ മാസം 25ന് ആരംഭിക്കും, വോട്ട് ലക്ഷ്യമിട്ട് നീക്കം

നുണയാണിതൊക്കെ : ധുരന്ധർ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് താരിഖ് അൻവറും , വാരിസ് പത്താനും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.