കോഴിക്കോട്: ന്യൂനപക്ഷ അനുപാത വിഷയത്തില്‍ സമരത്തിലേയ്ക്ക് നീങ്ങി മുസ്ലീം സംഘടനകള്‍. മുസ്ലീംങ്ങള്‍ക്ക് മാത്രമായുള്ള പദ്ധതിയില്‍ വെള്ളം ചേര്‍ത്തെന്ന് മുസ്ലീം സംഘടനകളുടെ കോഴിക്കോട് ചേര്‍ന്ന യോഗം വിലയിരുത്തി. വിഷയത്തില്‍ പ്രത്യക്ഷ സമരങ്ങളുടെ ഭാഗമായി ആഗസ്റ്റ് 3ന് സെക്രട്ടറിയേറ്റിന് മുന്നില്‍ ധര്‍ണ നടത്താനും സംഘടനകള്‍ തീരുമാനിച്ചു.
വിഷത്തെ കേവലം ഒരു സ്കോളര്‍ഷിപ്പ് വിഷയമായി തീര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് യോഗം വിലയിരുത്തി. ആഗസ്റ്റ് മൂന്നിന് മുഖ്യമന്ത്രിയെ കണ്ട്് നിവേദനം നല്‍കും. ശേഷം പ്രക്ഷോഭ പരിപാടികള്‍ക്ക് തുടക്കമിടും. അന്നേ ദിവസം എല്ലാ ജില്ലാ കേന്ദ്രങ്ങളിലും സമരം നടത്തുമെന്നും മുസ്ലീം കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി അറിയിച്ചു.
സച്ചാര്‍ സംരക്ഷണ സമിതി എന്ന സംഘടനയ്ക്ക് രൂപം നല്‍കാനും മുസ്ലീം സംഘടനയുടെ യോഗം തീരുമാനിച്ചു. കോടതി വിധിയില്‍ സര്‍ക്കാരിന് ഇടപെടാന്‍ കഴിയില്ലെങ്കിലും ഉത്തരവു വഴി പ്രശ്ന പരിഹാരം കാണാനും യോഗം ആവശ്യപ്പെട്ടു. മുസ്ലീം ലീഗ് ഉള്‍പ്പെടെ 13 മുസ്ലീം സംഘടനകളാണ് യോഗം ചേര്‍ന്നത്.
യോഗത്തില്‍ പങ്കെടുക്കാതിരുന്ന കാന്തപുരം എ പി അബൂബകര്‍ മുസ്ലിയാര് ഇന്ന് വൈകുന്നേരം നിലപാട് വ്യക്തമാക്കി പത്ര സമ്മേളനം നടത്തും. ഇന്ന് രാവിലെ കാന്തപുരം മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: