തിരുവനന്തപുരം: സാങ്കേതിക സര്‍വ്വകലാശാലയിലെ പരീക്ഷയുമായി ബന്ധപ്പെട്ട് സമരം നടത്തിയ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികളെ പോലീസ് മര്‍ദിച്ചതില്‍ പ്രതിഷേധവുമായി എബിവിപി. സെക്രട്ടറിയേറ്റിലേയ്ക്ക് മാര്‍ച്ച് നടത്തിയ എബിവിപി മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിച്ചു.
അവകാശ സംരക്ഷണങ്ങള്‍ക്കായി പോരടിക്കുന്ന വിദ്യാര്‍ത്ഥികളെ തല്ലിച്ചതച്ച നീക്കം പോലീസ് മന്ത്രി അറിഞ്ഞുകൊണ്ടാണോയെന്ന് എബിവിപി ചോദിച്ചു. ഭരണപക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ ഈ വിഷയത്തിലുള്ള നിശ്ശബ്ദത സംശയം ഇരട്ടിപ്പിക്കുകയാണ്. കോളേജ് ക്യാമ്പസ്സുകള്‍ക്കുള്ളില്‍ കടന്ന് വിദ്യാര്‍ത്ഥികള്‍ക്കെതിരെ ലാത്തി പ്രയോഗിച്ചിട്ടും ചിലര്‍ തുടര്‍ന്നു പോരുന്ന ഈ നിശബ്ദത നാളുകളായി അവര്‍ തുടര്‍ന്നു വരുന്ന വഞ്ചനയുടെ അടയാളമാണെന്നും എബിവിപി പ്രസ്താവനയില്‍ പറഞ്ഞു.
വിദ്യാര്‍ത്ഥികള്‍ക്ക് പറയാനുള്ളത് എന്താണെന്ന് അന്വേഷിക്കാതെ, ഇടതു പക്ഷ മന്ത്രിയും ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനയും വിദ്യാര്‍ത്ഥി വിരുദ്ധ യൂണിവേഴ്സിറ്റിയും പറയുന്നത് മാത്രം കേട്ട് മുഖ്യമന്ത്രി നടത്തിയ പരാമര്‍ശങ്ങള്‍ തീര്‍ത്തും സ്വേച്ഛാധിപത്യപരമാണ്. വിദ്യാര്‍ത്ഥികള്‍ക്ക് നേരിട്ട ശാരീരിക ആക്രമണത്തെ പറ്റി ഒരു പരാമര്‍ശമോ, വിദ്യാര്‍ത്ഥികളോട് ഒരു അനുകമ്പയോ പ്രകടിപ്പിക്കാത്ത മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിക്ക് യോജിച്ചതല്ലെന്നും എബിവിപി പ്രസ്താവനയില്‍ വിമര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: