Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

സഹകരണ ബാങ്കുകളിലെ സാമ്പത്തിക മാഫിയ

പണംതട്ടിപ്പുകളുടെയും ക്രമക്കേടുകളുടെയും കൂത്തരങ്ങാണ് സംസ്ഥാനത്ത് അങ്ങോളമിങ്ങോളം സിപിഎം നിയന്ത്രിക്കുന്ന സഹകരണ സംഘങ്ങളെന്ന് തെളിയിക്കുന്ന വാര്‍ത്തകളാണ് ഒന്നിനു പുറകെ ഒന്നായി പുറത്തുവന്നത്. അതിവിദഗ്ധമായ പലതരം തട്ടിപ്പുകളാണ് ഇവയുടെ ഭരണസമിതികള്‍ നടത്തിക്കൊണ്ടിരുന്നതെന്ന് ഇപ്പോള്‍ അറിയാത്തതായി ആരുമില്ല.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jul 23, 2021, 05:00 am IST
inEditorial

മടിയില്‍ കനമുള്ളവനേ വഴിയില്‍ ഭയപ്പെടേണ്ടതുള്ളൂ എന്ന പഴഞ്ചൊല്ലാണ് കുറെക്കാലമായി കേരളത്തില്‍ ഉയര്‍ന്നുകേട്ടിരുന്നത്. സ്വര്‍ണകള്ളക്കടത്ത് ഉള്‍പ്പെടെ ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ഉണ്ടായ അഴിമതിക്കേസുകളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ ഈ പഴഞ്ചൊല്ല് ആവര്‍ത്തിക്കുകയുണ്ടായി. യഥാര്‍ത്ഥത്തില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ പിടിയില്‍പ്പെടുമെന്ന ഭയത്താലാണ് സ്വയം ആശ്വസിക്കാനും, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുവാനും ഇങ്ങനെ ചെയ്തുകൊണ്ടിരുന്നത്. എന്നാല്‍ മടിയില്‍ കനമുള്ളവര്‍ ശരിക്കും ഭയക്കുന്നതാണ് കേന്ദ്രമന്ത്രിസഭാ വികസനത്തില്‍ സഹകരണത്തിന് മാത്രമായി പ്രത്യേക മന്ത്രാലയം രൂപീകരിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായ്‌ക്ക് അതിന്റെ ചുമതല നല്‍കിയപ്പോള്‍ കേരളത്തില്‍ കണ്ടത്. വിവിധ സംസ്ഥാനങ്ങളിലെ സഹകരണ സംഘങ്ങളെ പിടിച്ചെടുക്കുകയെന്ന ലക്ഷ്യമാണ് ഇതിനു പിന്നിലെന്ന പ്രചാരണം പ്രതിപക്ഷ പാര്‍ട്ടികള്‍ കൊണ്ടുപിടിച്ചു നടത്തി. അങ്ങേയറ്റം സ്വേഛാധിപത്യപരമായും, എല്ലാവിധ കുത്‌സിത മാര്‍ഗങ്ങളിലൂടെയും സംസ്ഥാനത്തെ സഹകരണ സംഘങ്ങളില്‍ ബഹുഭൂരിപക്ഷത്തിന്റെയും ഭരണം കുത്തകയാക്കിവച്ചിരിക്കുന്ന സിപിഎമ്മായിരുന്നു ഈ കുപ്രചാരണത്തിന് മുന്നില്‍. ഗുജറാത്തിലെ സഹകരണ മേഖലയെ അഴിമതിമുക്തമാക്കി വന്‍മുന്നേറ്റത്തിന് നേതൃത്വം നല്‍കിയ അമിത് ഷായെ വ്യക്തിഹത്യ ചെയ്യുന്ന ആസൂത്രിത പ്രചാരണമാണ് സിപിഎം നടത്തിയത്. പ്രതിപക്ഷമായ കോണ്‍ഗ്രസ് ഇതിന് കൂട്ടുനില്‍ക്കുകയും ചെയ്തു.

കേന്ദ്ര സഹകരണ മന്ത്രാലയം രൂപീകരിച്ചതിനെയും, അമിത് ഷാ അതിന്റെ മന്ത്രിയായതിനെയും എന്തിനാണ് സിപിഎമ്മും ഇടതുമുന്നണി സര്‍ക്കാരും ഇത്രയേറെ ഭയക്കുന്നതെന്ന് ഒട്ടും വൈകാതെതന്നെ കേരളത്തിലെ ജനങ്ങള്‍ക്ക് വ്യക്തമായി. പണംതട്ടിപ്പുകളുടെയും ക്രമക്കേടുകളുടെയും കൂത്തരങ്ങാണ് സംസ്ഥാനത്ത് അങ്ങോളമിങ്ങോളം സിപിഎം നിയന്ത്രിക്കുന്ന സഹകരണ സംഘങ്ങളെന്ന് തെളിയിക്കുന്ന വാര്‍ത്തകളാണ് ഒന്നിനു പുറകെ ഒന്നായി പുറത്തുവന്നത്. അതിവിദഗ്ധമായ പലതരം തട്ടിപ്പുകളാണ് ഇവയുടെ ഭരണസമിതികള്‍ നടത്തിക്കൊണ്ടിരുന്നതെന്ന് ഇപ്പോള്‍ അറിയാത്തതായി ആരുമില്ല. വ്യാജ വായ്‌പകളുടെയും മറ്റും പേരില്‍ നിക്ഷേപകരുടെ പണം തിരിമറി നടത്തുക മാത്രമല്ല, വന്‍തോതിലുള്ള കള്ളപ്പണ ഇടപാടുകളും ഇതിന്റെ മറവില്‍ നടന്നതായാണ് വെളിപ്പെട്ടിരിക്കുന്നത്.  നൂറുകണക്കിനാളുകള്‍ക്ക് പണം നഷ്ടമായിരിക്കുന്നു. ഭരണപിന്തുണയുള്ളവരാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. തൃശൂര്‍ ജില്ലയിലെ കരുവന്നൂര്‍ സഹകരണ ബാങ്കിലെ തട്ടിപ്പുകളെക്കുറിച്ച് സഹകരണ രജിസ്ട്രാര്‍ നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ട് ഞെട്ടിക്കുന്നതാണ്. 200 കോടിയിലേറെ രൂപയുടെ കള്ളപ്പണമിടപാട് ഈ ബാങ്കില്‍ മാത്രമായി നടന്നിട്ടുള്ളതായാണ് വിവരം. കള്ളപ്പണം വെളുപ്പിക്കലാണത്രേ ഇവിടെ നടന്നുവന്ന പ്രധാന ഇടപാട്. വായ്‌പയെടുത്ത മുന്‍ പഞ്ചായത്തംഗം ഇന്നലെ ജീവനൊടുക്കുകയും ചെയ്തതോടെ ഗത്യന്തരമില്ലാതെ ബാങ്കിന്റെ ഭരണസമിതി പിരിച്ചുവിടേണ്ടിവന്നിരിക്കുകയാണ്.

കള്ളപ്പണമിടപാട് എന്‍ഫോഴ്‌സ്‌മെന്റ്ഡയറക്ടറേറ്റ് അന്വേഷിക്കാനൊരുങ്ങുന്നതിന്റെ പശ്ചാത്തലത്തിലാണ് കരുവന്നൂര്‍ ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടിരിക്കുന്നതെന്ന കാര്യം ശ്രദ്ധേയമാണ്. ക്രമക്കേടുകളെക്കുറിച്ച് അനേ്വഷിക്കാന്‍ നേരത്തെ പിണറായി സര്‍ക്കാര്‍ ക്രൈംബ്രാഞ്ചിനെ രംഗത്തിറക്കുകയും ചെയ്തിരുന്നു. തെളിവുകള്‍ നശിപ്പിക്കാനും കുറ്റക്കാരെ രക്ഷിക്കാനുമാണിതെന്ന് എല്ലാവര്‍ക്കുമറിയാം. കേന്ദ്രത്തില്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ സര്‍ക്കാരിന്റെ കാലത്ത് കൊണ്ടുവന്ന നിയമഭേദഗതി കഴിഞ്ഞ ദിവസം സുപ്രീംകോടതി റദ്ദാക്കിയിരുന്നു. എന്നാല്‍ ഇതിനെ സഹകരണ മന്ത്രാലയം രൂപീകരിച്ച മോദി സര്‍ക്കാരിനുള്ള തിരിച്ചടിയായാണ് പല മലയാള മാധ്യമങ്ങളും ചിത്രീകരിച്ചത്. വിധിയെ പിന്തുണച്ച് രംഗത്തുവന്ന സംസ്ഥാന സഹകരണമന്ത്രി വി.എന്‍. വാസവന്‍ മോദിസര്‍ക്കാരിനെ ദുരുദ്ദേശ്യപരമായി വിമര്‍ശിച്ച് രംഗത്തുവരികയും ചെയ്തു. നോട്ട് നിരോധനത്തിന്റെ കാലം മുതല്‍ കേരളത്തിലെ സിപിഎം നിയന്ത്രിത സഹകരണ സംഘങ്ങള്‍ സംശയത്തിന്റെ നിഴലിലാണ്. റദ്ദാക്കപ്പെട്ട നോട്ടുകള്‍ വന്‍തോതില്‍ ഇവിടങ്ങളില്‍നിന്ന് മാറ്റിയെടുത്തതായാണ് കരുതപ്പെടുന്നത്. സിപിഎം സ്വന്തം സാമ്പത്തിക സാമ്രാജ്യമായി നിലനിര്‍ത്തുന്ന സഹകരണ സംഘങ്ങളില്‍ കോടികളുടെ കള്ളപ്പണമുള്ളതായും കരുതപ്പെടുന്നുണ്ട്. ഇക്കാര്യത്തില്‍ ഒരുതരത്തിലുള്ള അന്വേഷണവും അനുവദിക്കില്ലെന്ന നിലപാടിലാണ് സിപിഎം. എന്തായാലും സാധാരണക്കാരായ ജനങ്ങളുടെ ജീവിതവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്ന ഈ മേഖലയെ ശുദ്ധീകരിക്കേണ്ടത് അത്യന്താപേക്ഷിതയാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വീണ്ടും പ്രളയഭീതി; മണ്ണിടിച്ചില്‍ ചൗലാനി നദിയെ തടഞ്ഞു, താഴ്വരകളില്‍ ജാഗ്രതാ നിര്‍ദേശം

ന്യൂദല്‍ഹി ശ്രീറാം കോളേജ് ഓഫ് കൊമേഴ്‌സിന്റെ ശതാബ്ദി ആഘോഷത്തില്‍ പങ്കെടുക്കാന്‍ മെട്രോയില്‍ കുട്ടികള്‍ക്കൊപ്പം യാത്ര ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി
India

ഇപ്പോള്‍ മോദി വീഴും എന്ന് അവര്‍ കരുതി, അത് വ്യാമോഹങ്ങളായി: പ്രധാനമന്ത്രി

Kerala

പിഎം ശ്രീ പദ്ധതിയിൽ കേരള സർക്കാർ ഉടൻ എംഒയു ഒപ്പിടണം: ബിജെപി

Kerala

രാമകഥാ കോണ്‍ക്ലേവില്‍ ആത്മീയ പങ്കാളിയായി കാലടി ശൃംഗേരി മഠം

India

ചൈന വ്യാവസായിക അടിത്തറയെ ദുര്‍ബലപ്പെടുത്തി; മോദി അന്നേ മുന്നറിയിപ്പ് നല്‍കി, ഇപ്പോള്‍ ഞങ്ങള്‍ തിരിച്ചറിയുന്നു: ബെല്‍ജിയം പ്രധാനമന്ത്രി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വലിയ ധനാഗമവും കുടുംബസന്തോഷവും: സമ്പൂർണ്ണ രാശിഫലം (06 സെപ്റ്റംബർ 2026) – AI ജ്യോതിഷം

ലഡാക്കിലെ ഉപ്ഷിയില്‍ നിര്‍മിച്ച പാറകൊണ്ടുള്ള തടയണ

പാകിസ്ഥാന് മറുപടിയുമായി ഭാരതം; സിന്ധു നദിക്ക് കുറുകെ ആദ്യപാറ തടയണ പൂര്‍ത്തിയായി

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ദേശീയ അദ്ധ്യാപക പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന സെക്രട്ടേറിയറ്റ് ധര്‍ണ
വി. മുരളിധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

‘പിഎംശ്രീ കേരളത്തില്‍ നടപ്പാക്കാത്തത് കമ്യൂണിസ്റ്റുകാരെ ഭയന്ന്’- വി. മുരളീധരന്‍ എംഎല്‍എ

പിഒകെ പ്രതിഷേധം ഒത്തുതീര്‍പ്പാക്കാനുള്ള നീക്കത്തിന് തിരിച്ചടി

‘നിങ്ങള്‍ക്ക് ഓടാം, പക്ഷേ ഒളിച്ചിരിക്കാന്‍ കഴിയില്ല’; ജമ്മുകശ്മീര്‍: കൊല്ലപ്പെട്ട ഭീകരനെ തിരിച്ചറിഞ്ഞു

ലഹരിമരുന്നും ഫോണ്‍ ഉപയോഗവും: അദ്ധ്യാപകര്‍ അതീവ ജാഗ്രത പുലര്‍ത്തണം – പ്രധാനമന്ത്രി

ഒരു വിദ്യാര്‍ത്ഥിക്കുപോലും ഗുണമേന്മയുള്ള വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കണം: രാഷ്‌ട്രപതി

പ്രമുഖ വ്യവസായി സുഭാഷ് ചന്ദ്ര (ഇടത്ത്)

എൽഐസി ഹൗസിംഗ് ഫിനാൻസിൽ നടന്ന 1,322 കോടി രൂപയുടെ തട്ടിപ്പിൽ വ്യവസായി സുഭാഷ് ചന്ദ്രയ്‌ക്കെതിരെ കേസെടുത്ത് സിബിഐ

അപകട സ്ഥലം തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി
മുഹമ്മദ് നദീമുദ്ദീന്‍ സന്ദര്‍ശിക്കുന്നു

ജില്ലയിലെ ദേശീയപാതകളില്‍ സംയുക്ത പരിശോധനയ്‌ക്ക് കളക്ടറുടെ നിര്‍ദേശം: റിപ്പോര്‍ട്ട് ബുധനാഴ്ച നല്‍കണം

വി. വിശ്വ, ജി.സന്തോഷ്, പ്രസന്ന, എം.മുരളീകൃഷ്ണന്‍, ഐ.സൂര്യ, കെ.യുവസഞ്ജിത്, ജോഷ്വ ഹില്‍സണ്‍, എന്‍.ജീവ

കയ്‌പമംഗലം കാര്‍ അപകടം: ആഘോഷയാത്ര പാതിവഴിയില്‍ അവസാനിപ്പിച്ച് അവര്‍ ഒന്നിച്ച് മടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.