കൊല്ലം: വാക്സിന് വിതരണ ത്തില്‍ കോളേജ് വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക കാറ്റഗറി നടപ്പാക്കാത്തതില്‍ പ്രതിഷേധം. വിദ്യാര്‍ഥികളുടെ ഉപരിപഠന പ്രതീക്ഷ വഴിമുട്ടിക്കുന്നതാണിതെന്ന് ചൂണ്ടിക്കാട്ടുന്നു.
കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ വാക്സിന് ലഭ്യത കുറഞ്ഞതോടെയാണ് ഉപരിപഠനം തുടരുന്ന കാര്യത്തില്‍ ആശങ്കയുമായി വിദ്യാര്‍ഥികളും രക്ഷിതാക്കളും രംഗത്തെത്തിയത്. കേരളത്തിനു പുറത്തും വിദേശത്തും ഉപരിപഠനത്തിനായി പോകുന്ന വിദ്യാര്‍ഥികളാണ് ഏറ്റവുമധികം വലയുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ പ്രൊഫഷണല്‍ കോളേജുകളില്‍ റഗുലര്‍ക്ലാസ് ആരംഭിച്ചിരിക്കെ വലിയ ആശങ്കയാണ് വിദ്യാര്‍ഥികള്‍ പങ്കുവയ്ക്കുന്നത്.
പലരും ക്ലാസ്സിന് പോകാന്‍ തയ്യാറെടുത്ത് കഴിഞ്ഞു. ഉപരിപഠനത്തിന് ഇതര സംസ്ഥാനങ്ങളിലേക്ക് പോകേണ്ട വിദ്യാര്‍ഥികള്‍ക്ക് വാക്സിന് നിര്‍ബന്ധമാക്കിയിട്ടുണ്ട്. എന്നാല്‍ ഇവര്‍ക്ക് ആവശ്യമായ വാക്സിന് ലഭ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോ സംവിധാനം ഒരുക്കിയിട്ടില്ല. സര്‍ക്കാര്‍ സംവിധാനത്തില്‍ നിന്ന് മാറി സ്വകാര്യ ആശുപത്രികളെ സമീപിച്ചാല്‍ അവിടെയും വാക്സിന് കിട്ടാത്ത അവസ്ഥയാണ്. ആദ്യ ഡോസ് എടുത്താല്‍ തന്നെ നിശ്ചിത സമയത്ത് രണ്ടാമത്തെ ഡോസ് ലഭ്യമാകില്ല. വിവിധ പരീക്ഷകളുടെ ഫലപ്രഖ്യാപനം നടക്കാനിരിക്കെ വാക്സിന് എന്ന് ലഭിക്കുമെന്നറിയാതെ പ്രതിസന്ധിയിലാണ് ബിരുദ ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: