തിരുവനന്തപുരം: തലസ്ഥാനത്തെ താരങ്ങളുടെ മിന്നും പ്രകടനത്തില്‍ ദേശീയ യൂത്ത് ലീഗ് കബഡിയില്‍ കേരളത്തിന് കിരീടം. തിങ്കളാഴ്ച ഗോവ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ മഹാരാഷ്ട്രയോട് പൊരുതിയാണ് കേരള ടീം നേട്ടം കൊയ്തത്. 23 നെതിരെ 26 പോയിന്റോടെയായിരുന്നു കേരളത്തിന്റെ തിളക്കമാര്‍ന്ന വിജയം.
നാഷണല്‍ യൂത്ത് സ്പോര്‍ട്സ് ആന്‍ഡ് എഡ്യൂക്കേഷന്‍ ഫെഡറേഷന് ഓഫ് ഇന്ത്യയാണ് മൂന്നാമത് ദേശീയ യൂത്ത് ഗെയിംസ് സംഘടിപ്പിച്ചത്. കഴിഞ്ഞ തവണ നടന്ന ദേശീയ മത്സരത്തിലും അന്തര്‍ദേശീയ മത്സരത്തിലും കിരീടം കേരളത്തിനു തന്നെയായിരുന്നു. കഴിഞ്ഞ മാസം തലസ്ഥാനത്ത് നടന്ന ഓപ്പണ്‍ ട്രയലില്‍ നിന്നാണ് ടീം അംഗങ്ങളെ സെലക്ട് ചെയ്തത്. ഇനി ഈ വര്‍ഷം മാലിയില്‍ നടക്കുന്ന അന്തര്‍ദേശീയ കബഡി മത്സരത്തിലും ഇതേ ടീം ഇന്ത്യയെ പ്രതിനിധീകരിക്കും.
കേരളത്തിനു വേണ്ടി കളിക്കളത്തിലിറങ്ങിയ 12 താരങ്ങളില്‍ ക്യാപ്റ്റനും വൈസ് ക്യാപ്റ്റനുമടക്കം എട്ടുപേരും തലസ്ഥാനത്തു നിന്നുള്ളവര്‍. ജില്ലയിലെ കാട്ടാക്കടയില്‍ നിന്നുള്ള അര്ജുന്, ആരോമല്‍, ജയകൃഷ്ണന്, വിനയജിത്ത്, വിശ്വജിത്ത്, പേയാട് സ്വദേശി സിദ്ദിക് ലാല്‍, കൊല്ലം സ്വദേശികളായ ലിനു, നിതീഷ്, ആലപ്പുഴക്കാരന് ആദിത്യന്, പാലക്കാട് നിന്നെത്തിയ അക്ഷയ് എന്നിവരായിരുന്നു ടീമംഗങ്ങള്‍.
കള്ളിക്കാട് സ്വദേശികളായ റോജിന്‍ ക്യാപ്റ്റനും അച്ചു വൈസ് ക്യാപ്റ്റനുമായിരുന്നു. കാട്ടാക്കട കുളത്തുമ്മല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ കായികാധ്യാപകന് സുരേഷ് കുമാറായിരുന്നു കോച്ച്. ഞായറാഴ്ച സെമിഫൈനലില്‍ കര്‍ണാടകയെ മുട്ടുകുത്തിച്ചാണ് കേരളം ഫൈനലില്‍ കടന്നത്. 16-18 എന്നതായിരുന്നു പോയിന്റു നില.
പ്രതികരിക്കാൻ ഇവിടെ എഴുതുക: