കേരളത്തില്‍ സിനിമ ഷൂട്ടിങ് അനുമതി വന്ന ദിവസം തന്നെ വിരുന്നിന്റെ ചിത്രീകരണം പീരുമേടില്‍ ആരംഭിച്ചിരുന്നു. എന്നല്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ഫെഫ്കയുടേയും തീരുമാനത്തെ തുടര്‍ന്ന് സിനിമ ഷൂട്ടിംഗ് നിര്‍ത്തി വെക്കുകയായിരുന്നു. എന്നാല്‍ ഈ രണ്ടു സംഘടനകളുടെയും കര്‍ശന നിര്‍ദ്ദേശം പാലിച്ചുകൊണ്ട് തിങ്കളാഴ്ച്ച രാത്രിയില്‍ ചിത്രീകരണം വീണ്ടും തുടങ്ങുകയാണ് എന്ന് കണ്ണന് താമരകുളം പറഞ്ഞു. പൂര്‍ണ്ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് ചിത്രീകരണം പുനരാരംഭിച്ചത്. 50 പേരില്‍ കൂടുതല്‍ അംഗങ്ങള്‍ ഇല്ല. പുറത്ത് നിന്ന് ആരേയും അനാവശ്യമായി ലൊക്കേഷനില്‍ കയറ്റുന്നില്ലന്നും കണ്ണന് പറഞ്ഞു.
മലയാളം തമിഴ് സിനിമയായ വിരുന്നില്‍ ആക്ഷന്‍ കിംഗ് അര്‍ജുനാണ് നായകന്.നിക്കി ഗില്‍ റാണിയാണ് ചിത്രത്തിലെ നായിക. ചലച്ചിത്ര തൊഴിലാളികള്‍ ഏറെ ആവേശത്തോടെയാണ്, ഈ അനുമതി ലഭിച്ചതിനെ കാണുന്നത്. നെയ്യാര്‍ ഫിലിംസിന്റെ ബാനറില്‍ അഡ്വ.ഗിരീഷ് നെയ്യാര്‍, ബാദുഷ എന്‍.എം എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: