ആലപ്പുഴ: നൂറനാട് പടനിലം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഭരണ സമിതി ക്രമക്കേട് നടത്തിയതായി സിപിഎം അന്വേഷണ കമ്മീഷന് വരെ കണ്ടെത്തിയ സാഹചര്യത്തില്‍ നിയമപരമായ നടപടി വേണമെന്ന് ആവശ്യം ഉയരുന്നു. 2001 മുതല്‍ 2021 വരെയുള്ള കാലയളവില്‍ അദ്ധ്യാപന നിയമനത്തിന്റെ പേരില്‍ നടത്തിയ അഴിമതി അന്വേഷിക്കണമെന്നാണ് ആവശ്യം ഉയരുന്നത്. നിയമനത്തിനായി വാങ്ങിയ തലവരി പണത്തിന്റെ കണക്കുകള്‍ പുറത്തുവിടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ആറു മാസം മുമ്പ് സ്കൂള്‍ ഭരണ സമിതി കമ്മിറ്റിയില്‍ അവതരിപ്പിച്ച സ്കൂള്‍ ബജറ്റില്‍ ഒന്നേമുക്കാല്‍ കോടി രൂപ വരവും അത്ര തന്നെ ചെലവും കാണിച്ചിരുന്നു. ഒന്നേമുക്കാന്‍ കോടിയുടെ എന്തു വികസനമാണ് 2017-21 കാലഘട്ടത്തില്‍ സ്കൂളില്‍ നടത്തിയതെന്നും നാട്ടുകാര്‍ ചോദിക്കുന്നു. നൂറനാട് പടനിലം സ്കൂള്‍ ഭരിക്കുന്നതു സിപിഎം ആണെങ്കിലും കാര്യങ്ങള്‍ തീരുമാനിക്കുന്നതു ജില്ലാ സെക്രട്ടറിയേറ്റ് അംഗമാണന്നാണ് ആക്ഷേപം.ഇദ്ദേഹത്തിന്റെ ഇംഗിതത്തിനൊത്തു പ്രവര്‍ത്തിക്കുന്നവരാണ് സ്കൂള്‍ മാനേജരും മറ്റുള്ളവരും.
2001ല്‍ സ്കൂള്‍ ഭരണ സമിതിയിലേക്ക് തെരഞ്ഞെടുപ്പു നടത്തിയതിനു ശേഷം സ്കൂള്‍ ബൈലോ അനുസരിച്ചുള്ള തെരഞ്ഞെടുപ്പുകള്‍ കാലാകാലം നടത്തിയിട്ടല്ല. ഇതിനെതിരെ എതിര്‍പ്പുകളും ആക്ഷേപങ്ങളും ഉണ്ടായപ്പോള്‍ 2017-ല്‍ സഖാവിന്റെ സ്വന്തക്കാരെ കുത്തി നിറച്ചുള്ള തല്ലി കൂട്ടു ഭരണ സമിതി നിലവില്‍ വന്നു. അവരാണ് ഇപ്പോഴും ഭരിക്കുന്നത്.അഴിമതിയില്‍ മുങ്ങി കുളിച്ചു നില്ക്കുന്ന സ്കൂള്‍ മാനേജ്മെന്റിനെതിരെ പാര്‍ട്ടി തലത്തില്‍ അന്വേഷണം നടത്തി ലക്ഷങ്ങള്‍ അഴിമതി കാണിച്ച സഖാക്കളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാനും കുറ്റക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനും സിപിഎം സംസ്ഥാന നേതൃത്വം തയ്യാറാകണമെന്നുമാണ് പാര്‍ട്ടി അനുഭാവികളുടേയും നാട്ടുകാരുടേയും ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: