ന്യൂദല്‍ഹി: 45ല്‍പരം രാജ്യങ്ങളില്‍ പെഗാസസ് ഉപയോഗിക്കുമ്പോള്‍ ഈ സ്പൈവെയര്‍ ഉപയോഗത്തിന്റെ പേരില്‍ ഇന്ത്യയെ മാത്രം കുറ്റപ്പെടുത്തുന്നതെന്തുകൊണ്ടെന്ന് മുന്‍ കേന്ദ്ര ഐടി മന്ത്രിയും ബിജെപി നേതാവുമായ രവിശങ്കര്‍ പ്രസാദ് ചോദിച്ചു. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളത്തിന് മുന്നോടിയായി സമരാന്തരീക്ഷം സൃഷ്ടിക്കാനുള്ള പദ്ധതിയുടെ ഭാഗമാണിതെന്നും അദ്ദേഹം തിങ്കളാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം ആരോപിച്ചു.
പെഗാസസ് സൃഷ്ടിച്ച ഇസ്രയേല്‍ കമ്പനിയായ എന്‍എസ്ഒ തന്നെ അവരുടെ സേവനം ആവശ്യപ്പെടുന്നത് പ്രധാനമായും പാശ്ചാത്യ രാജ്യങ്ങളാണെന്ന് തുറന്നുപറഞ്ഞിട്ടുണ്ട്. എന്നിട്ടും എന്തുകൊണ്ടാണ് മാധ്യമങ്ങള്‍ ഇന്ത്യയെ കരുവാക്കുന്നത്? ഇതിന് പിന്നിലെ കഥയെന്താണ്?- അദ്ദേഹം ചോദിച്ചു.
ഇന്ത്യ, അസര്ബൈജാന്, ബഹറൈന്‍, ഹംഗറി, കസാഖ്സ്ഥാന്, മെക്സിക്കോ, മൊറോക്കോ, റവാണ്ട, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളിലെ ഫോണുകള്‍ പെഗാസസ് ലക്ഷ്യമാക്കിയിരുന്നതായി വയര്‍ എന്ന വാര്‍ത്താ പോര്‍ട്ടല്‍ ചൂണ്ടിക്കാട്ടിയിരുന്നു.
പെഗാസസ് വാര്‍ത്ത പുറത്തുകൊണ്ടുവന്ന ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടല്‍ (വയര്‍ മാസിക) മുമ്പും പല കഥകളും കൊണ്ടുവന്നിട്ടുണ്ട്. അത് തെറ്റാണെന്ന് പിന്നീട് തെളിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കൃത്യമായി പാര്‍ലമെന്റ് മണ്‍സൂണ്‍ കാല സമ്മേളനത്തിന് തൊട്ട് മുമ്പാണ് ഈ വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്. ചില മാധ്യമങ്ങള്‍ മനപൂര്‍വ്വം ന്യൂസ് ബ്രേക്ക് ചെയ്യുകയാണ്- അദ്ദേഹം ആരോപിച്ചു.
പ്രധാനസംഭവവികാസങ്ങള്‍ ഇന്ത്യയില്‍ നടക്കുമ്പോഴാണ് ഇത്തരം ചോദ്യങ്ങള്‍ ഉയര്‍ത്തുന്നത്. ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനവേളയില്‍ കലാപത്തിന് പ്രേരിപ്പിച്ചു. 2019ലെ തെരഞ്ഞെടുപ്പ് കാലത്ത് പെഗാസസ് കഥ പ്രചരിപ്പിച്ചു. ഇപ്പോള്‍ പാര്‍ലമെന്റ് സമ്മേളനം നടക്കുന്നതിന്റെ തലേദിവസം കോണ്‍ഗ്രസ് വളരെ മോശം നിലയില്‍ നില്‍ക്കുമ്പോഴും വീണ്ടും പെഗാസസ് കഥകള്‍ പൊന്തിവരുന്നു- അദ്ദേഹം വിശദീകരിച്ചു.
പെഗാസസ് കഥയില്‍ ബിജെപിക്കും കേന്ദ്രസര്‍ക്കാരിനും ബന്ധമുണ്ടെന്ന് തെളിയിക്കുന്ന ഒന്നും പുറത്ത് വന്നിട്ടില്ല. കേന്ദ്രസര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണിത്. വ്യക്തികളുടെ സ്വകാര്യതയും പൗരന്മാരുടെ അടിസ്ഥാന അവകാശങ്ങളും സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ആംനസ്റ്റി പോലുല്ള സംഘടനകള്‍ക്ക് ഇന്ത്യാ വിരുദ്ധ അജണ്ട ഉണ്ടായിരുന്നുവെന്ന് നമക്ക് നിഷേധിക്കാന്‍ പറ്റില്ല. അവരുടെ പണത്തിന്റെ ഉറവിടം ചോദിക്കുമ്പോള്‍ അവര്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കാന്‍ ബുദ്ധിമുട്ടാണെന്ന് പറയുന്നു,- രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: