പള്ളുരുത്തി: പടിഞ്ഞാറന്‍ കൊച്ചി മേഖലയില്‍ എക്സൈസ് സേനയുടെ പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്ന് ആക്ഷേപം. മേഖലയിലെ വിവിധ കോണുകളില്‍ ലഹരിമരുന്നു സംഘം സജീവമാകുമ്പോള്‍ ഒരു കേസുപോലും പിടികൂടാനാവാതെ എക്സൈസ് കിതക്കുകയാണെന്നാണ് പരാതി. കൊവിഡ് വ്യാപനത്തിനെ തുടര്‍ന്നുണ്ടായ ലോക്ഡൗണ്‍ ജോലി ഉള്‍പ്പെടെ നിരവധി പ്രവര്‍ത്തനങ്ങള്‍ സമൂഹത്തില്‍ നടത്തുന്ന പോലീസ് സേന അമിത ജോലി ഭാരത്തിന്റെ സമര്ദ്ദത്തില് ഉലയുമ്പോള്‍ മയക്ക് മരുന്ന് വില്പന ഉള്‍പ്പെടെയുള്ള കേസുകളില്‍ സജീവമാകേണ്ട എക്സൈസ് വിഭാഗം നിഷ്ക്രിയമെന്നാണ് ആക്ഷേപം.
കൊവിഡുമായി ബന്ധപെട്ട് മാനദണ്ഡങ്ങള്‍ പരിശോധിക്കുന്നതിനും ക്രമസമാധാന പാലനത്തിനും സമയം കിട്ടാതെ പോലീസ് വലയുമ്പോള്‍ മയക്ക് മരുന്ന് മാഫിയ കൊച്ചിയില്‍ സജീവമാകുകയാണ്. യുവാക്കളേയും പ്രായപൂര്‍ത്തിയാകാത്ത കൗമാരക്കാരേയും ലക്ഷ്യം വെച്ച് ലഹരി മാഫിയ സജീവമാകുമ്പോള്‍ കൊവിഡ് ഡ്യൂട്ടിയും മറ്റ് ലോക്ക്ഡൗണ്‍ ജോലിയും കഴിഞ്ഞ് ഇത്തരം നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് പോലീസ്. ഇതിനിടയില്‍ ഉണ്ടാകുന്ന വിവിധ തരം ക്രമസമാധാന പ്രശ്നങ്ങളിലും സ്റ്റേഷനില്‍ എത്തുന്ന പരാതികളിലും പോലീസിന് ഇടപെടേണ്ടി വരുന്നു. ഇതിനിടയില്‍ ലഹരി മാഫിയക്കെതിരെയുള്ള നീക്കങ്ങള്‍ പോലീസ് സജീവമാക്കുന്നുണ്ടെങ്കിലും എങ്ങും എത്താത്ത അവസ്ഥയാണ്. മട്ടാഞ്ചേരിയില്‍ എക്സൈസ് റേഞ്ച് ഓഫിസും ഫോര്‍ട്ട്കൊച്ചിയില്‍ സര്‍ക്കിള്‍ ഓഫിസുമുണ്ടെങ്കിലും ഇവര്‍ നിഷ്ക്രിയത്വം പാലിക്കുകയാണെന്നാണ് ആക്ഷേപം.
മദ്യം മയക്ക് മരുന്ന് കേസുകള്‍ മാത്രമാണ് സാധാരണ രീതിയില്‍ എക്സൈസ് നോക്കേണ്ടത്. ലഹരി മാഫിയക്കെതിരെ ഇവര്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചാല്‍ പോലീസിന് ഒരു പരിധിവരെ ഇത് സഹായകമാകും. എന്നാല്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകുന്നില്ലെന്നാണ് പരാതി. മാത്രമല്ല, വാഹന പരിശോധനയും പോലീസിന്റെ ജോലിയായി മാറിയ അവസ്ഥയാണ്. കൊച്ചിയിലെ മോട്ടോര്‍ വാഹന വകുപ്പ് ഇത്തരം വാഹന പരിശോധനക്ക് വേണ്ടത്ര താല്പര്യം കാണിക്കുന്നില്ലന്നും ആക്ഷേപമുണ്ട്. ഇതുമൂലം വാഹന പരിശോധനയുമായി ബന്ധപെട്ട പഴിയെല്ലാം പേലീസ് കേള്‍ക്കേണ്ടി വരുന്ന സാഹചര്യമാണ്. ലഹരി മാഫിയയെ തകര്‍ക്കാന്‍ പോലീസിനും നാട്ടുകാരോടുമൊപ്പം എക്സൈസ് കൂടി സജീവമാകണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: