ബത്തേരി: കടുവഭീതിയില്‍ നെന്മേനി പഞ്ചായത്തിലെ വിവധ പ്രദേശങ്ങള്‍. കഴിഞ്ഞ രണ്ടാഴ്ചയായി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങള്‍ കടുവയുടെ സാനിധ്യം തുടങ്ങിയിട്ട്. വനാതിര്‍ത്തിയില്‍ നിന്നും കിലോമീറ്ററുകള്‍ അകലെയുള്ള സ്ഥലങ്ങളില്‍ പോലും കടുവയുടെ കാല്‍പാടുകള്‍ കണ്ടിരുന്നു. ഏറ്റവും ഒടുവിലായി ജനവാസകേന്ദ്രമായ ചീരാല്‍ കല്ലിന്‍കരയിലാണ് കടുവയുടെ സാന്നിധ്യം ശ്രദ്ധയില്‍പ്പെട്ടത്.
കഴിഞ്ഞദിവസം കല്ലിന്‍കര കോളികണ്ടി കോളനിയിലാണ് കടുവയിറങ്ങിയത്. കോളനിയിലെ കോമളയുടെ പശുതൊഴുത്തിന് സമീപമാണ് കടുവയുടെ സാന്നിധ്യമുണ്ടായത്. പുലര്‍ച്ചെ നാലരയോടെ തൊഴുത്തില്‍ നിന്നും ശബ്ദംകേട്ട് പുറത്തിറങ്ങിയ കോമള കണ്ടത് പശുതൊഴുത്തിന് സമീപം നില്‍ക്കുന്ന കടുവയെയാണ്. ഇവര്‍ ബഹളം വെച്ചതോടെ കടുവ ഇരുളിലേക്ക് ഓടിമറഞ്ഞു. സംഭവത്തെ തുടര്‍ന്ന് വനംവകുപ്പ് സ്ഥലത്തെത്തി പരിശോധന നടത്തി മടങ്ങി.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രദേശത്ത് കടുവയുടെ സാമിപ്യം ഉള്ളതായി നാട്ടുകാര്‍ പറയുന്നു. കടുവയുടെ കാല്‍്പ്പാടുകളും കൃഷിയിടത്തില്‍ പതിഞ്ഞിട്ടുണ്ട്. ഇതോടെ കര്‍ഷക ജനത ഭീതിയിലായിരിക്കുകയാണ്. പുലര്‍ച്ചെ സംഘങ്ങളില്‍ പാലളക്കാന്‍ പോകുന്നവരും ജോലിക്കായി പോകുന്നവരും ഭീതിയിലാണ്. രണ്ടാഴ്ച മുമ്പ് പഞ്ചായത്തിലെ മാനിവയല്‍ മണ്ഡോദ്ക്കര വയലിലും കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയിരുന്നു. തൊട്ടടുത്ത ദിവസങ്ങളില്‍ വലിയവട്ടം തവനി എന്നിവിടങ്ങളിലും കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടതായി അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു.
വനാതി്ത്തിയില്‍ നിന്നും കിലോമീറ്ററുകള്‍ അകലെയുള്ള ഈ പ്രദേശങ്ങളില്‍ എങ്ങനെ കടുവയെത്തിയെന്നതിനെ കുറി്ച്ച് വ്യക്തതയില്ല. ഈ സാഹചര്യത്തില്‍ വനംവകുപ്പ് ഇടപെട്ട് പ്രദേശത്തെ കടുവ ഭീതിക്ക് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: