കൊച്ചി: ബിഡിജെഎസ് അധ്യക്ഷനും എന്‍ഡിഎ കേരള കണ്‍വീനറുമായ തുഷാര്‍ വെള്ളാപ്പള്ളി കേന്ദ്ര ഇലക്ട്രോണിക്സ് ഐടി നൈപുണ്യ വികസന സംരംഭകത്വ സഹമന്ത്രി രാജീവ് ചന്ദ്രശേഖറിനെ സന്ദര്‍ശിച്ചു ചര്‍ച്ച നടത്തി. തൊഴില്‍ പരിശീലനത്തിനായി കേരളത്തില്‍ കൂടുതല്‍ നൈപുണ്യ വികസന കേന്ദ്രങ്ങള്‍ തുടങ്ങുമെന്ന് മന്ത്രി ഉറപ്പു നല്‍കിയതായി തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.
ഐടി രംഗത്ത് കേരളത്തില്‍ കൂടുതല്‍ സാധ്യതകള്‍ ഉണ്ടെന്നും സംസ്ഥാനത്തെ ഐടി ഹബ്ബാക്കി മാറ്റാന്‍ കേന്ദ്രം എല്ലാ സഹായവും നല്‍കുമെന്നും മന്ത്രി പറഞ്ഞു. സ്കില്‍ഡ് ലേബേഴ്സിനെ ട്രെയ്ന്‍ ചെയ്യുവാന്‍ ഒരു കേന്ദ്രം കേരളത്തില്‍ ആരംഭിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പു നല്‍കിയെന്നും തുഷാര്‍ പറഞ്ഞു. ഭാര്യ ആശാ തുഷാര്‍, മകന് ദേവ്തുഷാര് വെള്ളാപ്പള്ളി എന്നിവരും തുഷാറിനൊപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: