ന്യൂദല്‍ഹി: നവ്ജ്യോത് സിംഗ് സിദ്ദുവിനെ കോണ്‍ഗ്രസ് പഞ്ചാബ് പിസിസി അധ്യക്ഷനായി നിയമിച്ചു. മുഖ്യമന്ത്രി അമരീന്ദര്‍ സിംഗും അനുയായികശും ഉയര്‍ത്തിയ എതിര്‍പ്പുകള്‍ വകവെയ്ക്കാതെയാണ് കോണ്‍്ഗ്രസ് ഹൈക്കമാന്റിന്റെ നടപടി. സിദ്ദുവിനൊപ്പം നാല് വര്‍ക്കിങ് പ്രസിഡന്റുമാരെയും പഞ്ചാബില്‍ പുതുതായി നിയമിച്ചു.
കോണ്‍ഗ്രസില്‍ കലാപം രൂക്ഷമായതോടെ കൂടുതല്‍ എംഎല്‍എമാര്‍ കഴിഞ്ഞദിവസം മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിന് പിന്തുണയുമായി രംഗത്തി. നവജ്യോത് സിങ് സിദ്ധുവിനെ പിസിസി അധ്യക്ഷനാക്കാനുള്ള നീക്കം പാര്‍ട്ടിയെ പിളര്‍പ്പിലേക്ക് നയിക്കുമെന്ന് സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും കഴിഞ്ഞ ദിവസം അമരീന്ദര്‍ സിങ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് അമരീന്ദറിന് പിന്തുണയുമായി പത്ത് എംഎല്‍എമാര്‍ രംഗത്തെത്തിയത്.
അമരീന്ദര്‍ സിങ്ങിനെ തരംതാഴ്ത്തരുതെന്ന് ഈ എംഎല്‍എമാര്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടു. അമരീന്ദറിന്റെ നേതൃത്വമാണ് സംസ്ഥാനത്ത് പാര്‍ട്ടിയെ അതിശക്തമായി നിലനിര്‍ത്തുന്നതെന്ന് ഇവര്‍ ചൂണ്ടിക്കാട്ടി. വിശേഷാധികാരത്തോടെ പിപിസിസി അധ്യക്ഷനെ നിയമിച്ചാല്‍ അത് ജനങ്ങള്‍ക്കുമുമ്പില്‍ പാര്‍ട്ടിയുടെ പ്രതിച്ഛായ താഴാനെ സാധിക്കുവെന്നും എംഎല്‍എമാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. 1984ലെ സംഭവങ്ങള്‍ക്കു ശേഷം പാര്‍ട്ടിയെ ഇപ്പോള്‍ അധികാരത്തില്‍ എത്തിച്ചത് അമരീന്ദറാണെന്ന് എംഎല്‍എമാര്‍ ചൂണ്ടിക്കാണിക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് ആറു മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പാര്‍ട്ടിയിലുണ്ടാകുന്ന പ്രശ്നങ്ങള്‍ ദോഷം ചെയ്യും. അമരീന്ദര്‍ സിങ്ങിനും സര്‍ക്കാരിനുമെതിരെയുള്ള ട്വീറ്റുകളുടെ പേരില്‍ നവജ്യോത് സിങ് സിദ്ധു മാപ്പു പറയണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
അതേസമയം അമരീന്ദറിനെ വകവെയ്ക്കാതെയുള്ള ഹൈക്കമാന്റിന്റെ നീക്കം പാര്‍ട്ടിയെ പിളര്‍പ്പിലേയ്ക്ക് നയിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പുമാത്രം പാര്‍ട്ടിയിലെത്തിയ സിദ്ദുവിന് പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷ പദവി സമ്മാനിച്ചതില്‍ മുതിര്‍ന്ന നേതാക്കള്‍ക്കും അമര്‍ഷമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: