ആലപ്പുഴ: സിപിഎം തോറ്റതിന് പക വീട്ടിയത് പാവം കുരുന്നുകളോട്, അങ്കണവാടിക്ക് നല്‍കിയിരുന്ന ടെലിവിഷന്‍ സിപിഎമ്മുകാര്‍ തിരിച്ചെടുത്തു കൊണ്ടുപോയി. പാവപ്പെട്ടവരെ സഹായിക്കാനെന്ന പേരില്‍ സിപിഎമ്മുകാര്‍ രൂപീകരിച്ച പി. കൃഷ്ണപിള്ള സ്മാരക ട്രസ്റ്റാണ് കുട്ടികളോട് ക്രൂരത കാട്ടിയത്. മണ്ണഞ്ചേരി പഞ്ചായത്ത് രണ്ടാം വാര്‍ഡിലാണ് സംഭവം. നേരത്തെ സിപിഎം പ്രതിനിധീകരിച്ച വാര്‍ഡില്‍ ഇത്തവണ ബിജെപിയാണ് ജയിച്ചത്. ഇതാണ് സിപിഎമ്മുകാരെ ചൊടിപ്പിച്ചത്. എന്നാല്‍ പകവീട്ടിയത് കുരുന്നു കുട്ടികളോടാണെന്ന് മാത്രം.
വാര്‍ഡിലെ അങ്കണവാടിയില്‍ മുന്‍ സിപിഎം മെമ്പറുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി കൃഷ്ണപിള്ള സ്മാരക ട്രസ്റ്റ് നല്കിയ ടിവിയാണ് എടുത്തു കൊണ്ടുപോയത്. വിവരം അറിഞ്ഞ് ബിജെപി പഞ്ചായത്ത് കമ്മറ്റി പുതിയ ടിവി വാങ്ങി നല്കി. ഇനി ഈ വാര്‍ഡില്‍ ആരു മെമ്പറായാലും കൊണ്ടു പോകാത്ത ടിവിയാണ് സമ്മാനിച്ചതെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു. ജില്ലാ പ്രസിഡന്റ് എം.വി. ഗോപകുമാറാണ് ടിവി സമര്‍പ്പണം നിര്‍വഹിച്ചത്.
ബിജെപി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് മഹാദേവന് അധ്യക്ഷനായി. ജില്ലാ ജനറല്‍ സെകട്ടറി പി.കെ വാസുദേവന്‍, മണ്ഡലം പ്രസിഡന്റ് സജി പി. ദാസ്, ഭാരവാഹികളായ മുരളീധരന്, രഞ്ജിത്ത്, റോഷ്നി, രാജേന്ദ്രന്, പഞ്ചായത്ത് മെമ്പര്‍ ദീപു, വിജയന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: