ബെംഗളൂരു: ടോക്കിയോ ഒളിമ്പിക്സിനായി ഇന്ത്യന്‍ ഹോക്കി ടീം യാത്ര തിരിച്ചു. മലയാളി താരം പി.ആര്. ശ്രീജേഷ് ഉള്‍പ്പെടെ 16 അംഗ സംഘമാണ് ഇന്നലെ ബെംഗളൂരുവില്‍ നിന്ന് ദല്‍ഹിയിലേക്കും അവിടെ നിന്ന് ടോക്കിയോയിലേക്കും യാത്ര തിരിച്ചത്. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ നിര്‍ദേശ പ്രകാരം കടുത്ത നിയന്ത്രണങ്ങള്‍ക്കിടയിലൂടെയാണ് ടീമിന്റെ യാത്ര. അമിത് രോഹിദാസ്, ഹാര്‍ദിക് സിങ്, വിവേക് സാഗര്‍ പ്രസാദ്, നിലകണ്ഠ ശര്‍മ്മ, സുമിത്, ഷംഷര്‍ സിങ്, ദില്‍പ്രീത് സിങ്, ഗുര്‍ജന്ത് സിങ്, ലളിത് കുമാര്‍ ഉപാധ്യായ എന്നീ താരങ്ങളുടെ ആദ്യ ഒളിമ്പിക്സാണിത്.
ഗോള്‍കീപ്പര്‍ ശ്രീജേഷിന് പുറമെ നായകന് മന്‍പ്രീത് സിങ്, പ്രതിരോധക്കാരായ ഹര്‍മന്‍പ്രീത് സിങ്, രൂപീന്ദര്‍ പാല് സിങ്, സുരേന്ദര്‍ കുമാര്‍, മന്ദീപ് സിങ് എന്നീ പരിചയസമ്പന്നരിലാണ് ഇന്ത്യയുടെ പ്രതീക്ഷ. കാല്‍മുട്ടിനേറ്റ പരിക്കിനെത്തുടര്‍ന്ന് 2016 റിയോ ഒളിമ്പിക്സില്‍ നിന്ന് വിട്ടുനിന്ന മുതിര്‍ന്ന പ്രതിരോധ താരം ബിരേന്ദ്ര ലക്രയെയും ടീമിലുണ്ട്. ഗ്രഹാം റെയ്ഡാണ് പരിശീലകന്. പുരുഷ ടീമിനോടൊപ്പം പ്രതീക്ഷയോടെയാണ് ഇന്ത്യയുടെ പെണ്‍പടയും ടോക്കിയോയിലേക്ക് തിരിച്ചത്. റാണി രാംപാലിന്റെ നേതൃത്വത്തിലുള്ള മധ്യനിരയാണ് ടീമിന്റെ ഊര്‍ജകേന്ദ്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: