വാഷിങ്ടണ്‍: കോവിഡ് മൂന്നാംതരംഗ ഭീഷണി നിലനില്‍ക്കെ അമേരിക്കയില്‍ അപൂര്‍വമായ മങ്കി പോക്സ് ബാധയും റിപ്പോര്‍ട്ട് ചെയ്തു. ടെക്സാസിലാണ് രോഗം സ്ഥിരീകരിച്ചത്. നൈജീരിയ സന്ദര്‍ശിച്ച ശേഷം അടുത്തിടെ നാട്ടിലെത്തിയ അമേരിക്കന്‍ സ്വദേശിയിലാണ് രോഗം കണ്ടെത്തിയത്. ഇയാള്‍ നിലവില്‍ ഡള്ളാസിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. വസൂരി പോലെയുള്ള വൈറസുകളുടെ ഒരേ കുടുംബത്തില്‍ പെടുന്ന മങ്കിപോക്സ് അപൂര്‍വവും എന്നാല്‍ ഗുരുതരവുമായ വൈറല്‍ രോഗമാണ്, ഇത് സാധാരണയായി ഇന്‍ഫ്ലുവന്‍സ പോലുള്ള ലക്ഷണങ്ങളും ലിംഫ് നോഡുകളുടെ വീക്കവും തുടര്‍ന്ന് മുഖമുള്‍പ്പെടെ ശരീരമാസകലം പടരുന്ന കുമിളകളിലേക്കും നയിക്കും. വൈറസ് ബാധ ഗുരുതരമായാല്‍ മരണവും ഉറപ്പാണ്.
ശ്വസനതുള്ളികളിലൂടെയാണ് രോഗം പകരുന്നത്. അതിനാല്‍ രോഗം സ്ഥിരീകരിച്ച ആളുമായി ബന്ധപ്പെട്ടവരെല്ലാം നിരീക്ഷണത്തിലാണ്. കോവിഡ് -19 കാരണം യാത്രക്കാര്‍ മാസ്ക് ധരിച്ചതിനാല്‍, വിമാനങ്ങളിലും വിമാനത്താവളങ്ങളിലും മറ്റ് ആളുകള്‍ക്ക് ശ്വാസകോശ തുള്ളികള്‍ വഴി മങ്കി പോക്സ് പകരാനുള്ള സാധ്യത കുറവാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
രോഗബാധയെ കുറിച്ച് ജനങ്ങള്‍ക്ക് കൃത്യമായ ബോധവത്കരണം നല്‍കിയതായും ആശങ്കപ്പെടേണ്ടതില്ലെന്നും ജാഗ്രതാ നിര്‍ദേശം നല്‍കിയതായും ടെക്സാസ് ആരോഗ്യ വിഭാഗം അറിയിച്ചു. 1970കളില്‍ നൈജീരിയയിലും മദ്ധ്യ ആഫ്രിക്കന്‍ രാജ്യങ്ങളിലും പടര്‍ന്നു പിടിച്ച മങ്കി പോക്സ് 2003ല്‍ അമേരിക്കയിലും വ്യാപകമായി പടര്‍ന്നു പിടിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: