ഇളംദേശം: വെട്ടിമറ്റത്തെ കാര്‍ഗില്‍ രക്തസാക്ഷി വീര ജവാന് സന്തോഷ് കുമാര്‍ സ്മാരക റോഡിനോട് അധികൃതര്‍ക്ക് അവഗണന. ടാറിംഗ് പൊളിഞ്ഞ് കുണ്ടും കഴിയുമായ് ആകെ തകര്‍ന്ന നിലയിലാണ് ധീര ജാവന്റെ പേരിലുള്ള റോഡിന്റെ അവസ്ഥ.
1999 ജൂലൈ ആറിന് കാര്‍ഗില്‍ യുദ്ധത്തില്‍ വീര മൃത്യു വരിച്ച സേനാ മെഡല്‍ ജേതാവ് ലാന്‍സ് നായ്ക് പി.കെ. സന്തോഷ് കുമാറിന്റെ സ്മരണാര്‍ത്ഥം പേരിട്ട റോഡാണ് ആകെ തകര്‍ന്ന നിലയിലുള്ളത്. സ്മാരക റോഡിലേക്ക് എത്തുന്നതിന് മുമ്പ് സര്‍ക്കാര്‍ വക എണ്ണപ്പന തോട്ടത്തിലൂടെയുള്ള ഭാഗത്തും റോഡ് തകര്‍ന്ന് കിടക്കുകയാണ്. കൂപ്പില് നിന്ന് തേന്മാരി റോഡിലേക്കെത്തുന്ന ഒരു കിലോമീറ്ററിനടുത്തു ദൂരമുള്ള ഭാഗമാണ് 2000ല്‍ ഗ്രാമ പഞ്ചായത്ത് സന്തോഷ്കുമാര്‍ സ്മാരക റോഡായി നാമകരണം ചെയ്തത്.
നാമകരണത്തിന് പിന്നാലെ രണ്ടു തവണ ഗ്രാമ പഞ്ചായത്ത് ഫണ്ടനുവദിച്ച് റോഡ് നവീകരണം നടത്തിയിരുന്നു. പിന്നീട് പല തവണ ഫണ്ടനുവദിച്ചിട്ടും പ്രളയവും കൊവിഡ് പ്രതിസന്ധിയും കാരണം അറ്റകുറ്റപ്പണികളും റീടാറിങും നടന്നില്ല. ഒട്ടേറെ കുടുംബങ്ങള്‍ ഉപയോഗിക്കുന്ന റോഡിന്റെ നവീകരണം നടത്തണമെന്ന് നാടുകാര് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: