കോട്ടയം: നവമാധ്യമങ്ങളുടെ കാലത്തും വ്യാജവാര്‍ത്തകള്‍ക്കെതിരേ ജാഗ്രതപാലിക്കാനും വ്യാജവാര്‍ത്തകളെ ഫലപ്രദമായി തടയാനും മാധ്യമങ്ങള്‍ക്കേ സാധിക്കൂ എന്ന് മുന്‍ ചീഫ് സെക്രട്ടറിയും ജവാഹര്‍ലാല്‍ നെഹ്രു ഫെലോയുമായ ഡോ. സി.വി ആനന്ദബോസ്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷന്റെ കോട്ടയത്തെ ദക്ഷിണേന്ത്യന്‍ കേന്ദ്രം ഓണ്‍ലൈന്‍വഴി സംഘടിപ്പിച്ച പ്രഥമ ദേവ്ജി ഭീംജി സ്മാരക പ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
പാര്‍ലമെന്റില്‍ പോലും രാഷ്‌ട്രീയാഭിപ്രായങ്ങള്‍ മാത്രമാണ് മുഴങ്ങിക്കേള്‍ക്കുക. മറിച്ച് മാധ്യമങ്ങള്‍ക്കു മാത്രമേ നേരിട്ടുള്ള പൊതുജനാ ഭിപ്രായം ജനസമക്ഷമെത്തിക്കാനാവൂ. രാഷ്‌ട്രീയക്കാരുടെ സ്വാധീനവും കോര്‍പറേറ്റ് വല്‍ക്കരണവും മാധ്യമങ്ങളെ സ്വാധീനിക്കുന്നുവെന്നത് പരമാര്‍ത്ഥമായിരിക്കുമ്പോഴും വ്യക്തികളെന്ന നിലയ്‌ക്ക് മാധ്യമപ്ര വര്‍ത്തകര്‍ വിചാരിച്ചാല്‍ സത്യത്തെ പുറംലോകത്തെ ത്തിക്കാനാവുമെന്നും സമൂഹത്തില്‍ മാറ്റം കൊണ്ടുവരാനാവുമെന്നും ഡോ ബോസ് ചൂണ്ടിക്കാട്ടി. ഗ്രീക്ക് ഇതിഹാസത്തില്‍ മെഡൂസയെന്ന ദുര്‍ഭൂതത്തിനു നേരെ പെര്‍സ്യൂസ് ഉയര്‍ത്തിപ്പിടിച്ച നിലക്കണ്ണാടി പോലെയാവണം മാധ്യമങ്ങള്‍. അവരത് മറ്റുള്ളവര്‍ക്കൊപ്പം സ്വയം തിരിച്ചുവച്ച് ആത്മപരിശോധന നടത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഐഐഎംസി അഡീഷനല്‍ ഡയറക്ടര്‍ ജനറല്‍ സതീഷ് നമ്പൂതിരിപ്പാട് പ്രഭാഷണപരിപാടി ഉദ്ഘാടനം ചെയ്തു. ദേവ്ജി ഭീംജിയെപ്പോലുള്ളവരുടെ സംഭാവനകള്‍ വെളിച്ചത്തുകൊണ്ടുവരുന്നതിലും അവരുടെ സ്മരണകളു യര്‍ത്തിപ്പിടിക്കുന്നതിലും ഐഐഎംസി പോലുള്ള സ്ഥാപനങ്ങള്‍ക്ക് നിര്‍ണായക പങ്കാണുള്ളതെന്നും ആ തിരിച്ചറിവിലാണ് ഈ പ്രഭാഷണമെന്നും അദ്ദേഹം പറഞ്ഞു.കേരളത്തിലെ ആദ്യ പത്രമായ കേരളമിത്രവും ആദ്യ പത്രസപ്ളിമെന്റായ കേരളപത്രോപമിത്രവും പ്രസിദ്ധീകരിച്ച ദേവ്ജി ഭീംജി എന്ന ഗുജറാത്തി വ്യവസായി മലയാള മാധ്യമചരിത്രത്തിലെ ഇനിയും അംഗീകരിക്കപ്പെടാത്ത നിശബ്ദതാരമാണെന്ന് അധ്യക്ഷതവഹിച്ച ഐഐഎംസി മേഖലാ ഡയറക്ടര്‍ ഡോ.അനില്‍കുമാര്‍ വടവാതൂര്‍ പറഞ്ഞു. പത്രമാരണ നിയമത്തിന്റെ ഇരകൂടിയായ ദേവ്ജിയാണ് തന്റെ പത്രത്തിലൂടെ കണ്ടത്തില്‍ വര്‍ഗീസ് മാപ്പിളയെ പത്രാധിപരാക്കി അവരോധിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ചരിത്രം അദ്ദേഹത്തേപ്പോലുളളവരോട് കാട്ടുന്ന ക്രൂരമായ അവഗണ മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് ഐഐഎംസി അദ്ദേഹ ത്തിന്റെ പേരില്‍ വാര്‍ഷിക പ്രഭാഷണ പരിപാടിക്കു തുടക്കമിട്ട തെന്നും അദ്ദേഹം പറഞ്ഞു. ഐഐഎംസി മേഖലാ ഡപ്യൂട്ടി ഡയറക്ടര്‍ രജിത് ചന്ദ്രന്‍, അക്കാദമിക്ക് അസോഷ്യേറ്റ് ആഷിഖ സുല്‍ത്താന എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: