വൈക്കം: വെച്ചൂര്‍ പഞ്ചായത്ത് നാലാം വാര്‍ഡില്‍ പാമിനച്ചിറയില്‍ ഷൈനി പ്രദീപിന് വീടൊരുക്കി സേവാഭാരതി. ഷെഡില്‍ ജീവിതം തള്ളിനീക്കുമ്പോഴായിരുന്നു ഓട്ടോറിക്ഷ തൊഴിലാളിയായിരുന്ന ഭര്‍ത്താവ് പ്രദീപിന്റെ മരണം. ഷൈനിയുടെ ദുരിതജീവിതം മനസ്സിലാക്കിയാണ് വെച്ചൂര്‍ സേവാഭാരതി പ്രവര്‍ത്തകര്‍ ഷൈനിയുടെ മൂന്ന് സെന്റ് സ്ഥലത്ത് വീട് നിര്‍മിച്ചു നല്‍കിയത്. വീടിന്റെ താക്കോല്‍ദാനം സേവാഭാരതി സംസ്ഥാന ട്രഷറര്‍ എ.വി. ശങ്കരന് നിര്‍വ്വഹിച്ചു. ആര്‍എസ്എസ് വിഭാഗ് സംഘചാലക് പി.പി. ഗോപി, ജില്ലാ സംഘചാലക് എം.ജി. സോമനാഥ്, തലയാഴം ഗ്രാമപഞ്ചായത്ത് മെമ്പര്‍ കെ.എസ്. പ്രീജുമോന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: