കൊല്ലം: കല്ലുവാതുക്കല്‍ ഗ്രാമപഞ്ചായത്തില്‍ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ ഇടതു-വലതു മുന്നണികള്‍ ഒരുമിച്ച് നീക്കം. അടിസ്ഥാനരഹിതമായ കാരണങ്ങള്‍ നിലവിലുള്ള ഭരണസമിതിയുടെ മേല്‍ ആരോപിച്ചാണ് ഈ സംയുക്ത നീക്കം നടക്കുന്നത്. ജൂണ്‍ 29ന് നടന്ന കമ്മിറ്റിയില്‍ 18 കോടി രൂപയുടെ വാര്‍ഷിക ധനകാര്യ പത്രിക പാസാക്കുന്നതിനായി അവതരിപ്പിച്ചപ്പോള്‍ ഇതുസംബന്ധിച്ച കണക്കുകള്‍ വ്യക്തമായി പരിശോധിച്ചശേഷം മാത്രം അംഗീകരിച്ചാല്‍ മതിയെന്ന് ഭരണസമിതിയിലെ ഒരംഗം ആവശ്യപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ വിയോജനകുറിപ്പോടെ പാസാക്കാന്‍ സാധിക്കാത്തതിനാല്‍ സെക്രട്ടറി ആവശ്യപ്പെട്ടപ്രകാരം മാറ്റിവയ്‌ക്കുകയാണ് ഉണ്ടായത്.
ധനകാര്യകമ്മിറ്റി പാസാക്കിയ വാര്‍ഷിക ധനകാര്യപത്രിക ജനറല്‍ കമ്മിറ്റിയില്‍ ഏതൊരു അംഗത്തിനും വിശദമായി പരിശോധിക്കാന്‍ ആവശ്യപ്പെടാമെന്ന ചട്ടം നിലനില്‍ക്കേ ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്റെ അനുമതിയോടെ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഉന്നയിക്കുകയാണ് ഉണ്ടായത്. കൊവിഡ് മഹാമാരി വേളയില്‍ കഴിഞ്ഞ ഭരണസമിതിയുടെ കാലത്തെ കണക്കുകള്‍ പരിശോധിക്കണമെന്ന ആവശ്യവും തുടര്‍ന്ന് വ്യാജമിനിറ്റ്‌സ് ചമച്ചത് ചോദ്യം ചെയ്തതിനെതിരെയും ഉള്ള സെക്രട്ടറിയുടെ നിയമപരമല്ലാത്ത നിലപാടുകളില്‍ ഇടതു-വലതു മുന്നണികള്‍ പിന്തുണ പ്രഖ്യാപിച്ച് നടത്തുന്ന നീക്കങ്ങള്‍ ജനങ്ങള്‍ തിരിച്ചറിയുമെന്ന ഉറച്ച നിലപാടിലാണ് നിലവിലെ ബിജെപി പഞ്ചായത്ത് ഭരണസമിതി. പഞ്ചായത്തിലെ താല്‍ക്കാലിക ജീവനക്കാരെ നിയമിക്കുന്നതിലും ഇടതു-വലത് സഖ്യത്തിന്റെ യോജിച്ച പ്രവര്‍ത്തനം മറനീക്കിയിട്ടുണ്ട്.
കേവല ഭൂരിപക്ഷമില്ല എന്ന ഒറ്റക്കാരണത്താല്‍ 6 ഇടത് മെമ്പര്‍മാരും കോണ്‍ഗ്രസിലെ 8 മെമ്പര്‍മാരും കൂടി മുന്‍ നിശ്ചയിച്ച പ്രകാരം നടത്തുന്ന ഈ അവിശുദ്ധ കൂട്ടുകെട്ട്, ഭരണ സ്തംഭനം എന്ന പേരില്‍ പ്രചരിപ്പിക്കാനാണ് ശ്രമം. എസ്. സുദീപ, പഞ്ചായത്ത് പ്രസിഡന്റ് |
പ്രതികരിക്കാൻ ഇവിടെ എഴുതുക: